കാലിക്കോസെന്‍ട്രിക് Calicocentric dusty room

30/11/2009

ഏട്ടിലെ ഇ എം എസ് പി ഗോവിന്ദപ്പിള്ളയെ തിരിഞ്ഞുകുത്തുമ്പോള്‍

ഇ എം എസിനെ പുകഴ്ത്തുന്നവരെ ഏട്ടിലെ ഇ എം എസ് തിരിഞ്ഞുകുത്തുന്നത് രസമുള്ള കാഴ്ചയാണ്. പി. ഗോവിന്ദപ്പിള്ളയെപ്പറ്റി പറയാന്‍പോവുന്ന ഉദാഹരണം മാത്രമല്ല. ഇതിലും രസമുള്ള വേറെ ഉദാഹരണങ്ങളുണ്ട്. ചിലതെല്ലാം പിന്നീടു പറയും. ഇ എം എസ്സിനെപ്പറ്റി എന്തോ ഒരു അഭിമുഖത്തില്‍ പറഞ്ഞതിന്റെ പേരിലാണല്ലോ അദ്ദേഹത്തെ സംസ്ഥാനകമ്മിറ്റിയില്‍നിന്നൊഴിവാക്കിയതും ഇ എം എസ് സമ്പൂര്‍ണ്ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നു മാറ്റിയതും. അതു 2003ലാണെന്നു തോന്നുന്നു. 1998-ല്‍ The Marxist ഇ എം എസ്സിനെപ്പറ്റി പിള്ളയെഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചെന്നു തോന്നുന്നു. സി പി ഐ എം വെബ്‌സൈറ്റില്‍ എം എസ് ഡോക് ഫയലായി പീജിയുടെ ലേഖനം കാണുന്നുണ്ട്.www.cpim.org/marxist/1998_01_marxist_pg_ems.doc വെബ് പേജ് ആയി വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക.
വലിയ സാഹസമാണ് പീജി ശ്രമിക്കുന്നത്.

29/11/2009

ഇ എം എസ്സിനെ വായിക്കേണ്ടതെങ്ങനെ, ഒരു കട്ട് & പെയ്‌സ്റ്റ് അഭ്യാസം

ആരെങ്കിലുമൊന്നു വായിക്കുംപോലെ വായിച്ചാല്‍ പിന്നെ ഇ എം എസ് എന്ന സൈദ്ധാന്തികന്‍ ഉണ്ടാവില്ല, നമ്പൂതിരിപ്പാട് ഫലിതമേ ഉണ്ടാവൂ.  ഇനിപ്പറയും വിധം വേണം വായിക്കാന്‍. രണ്ടു കോപ്പി വേണം ഓരോ പുസ്തകവും. സമ്പൂര്‍ണ്ണകൃതികള്‍ ആവുന്നതാണ് സൌകര്യം. 1970- നിങ്ങോട്ട് എഴുതിയതുമാത്രം എടുത്താല്‍ മതി. അല്ലെങ്കില്‍ ഇ എം എസ്സിന്റെ വൈവിധ്യവാദം വായിക്കുന്നയാളെ കുഴക്കും. കുറെ കാ‍ര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍, കത്രിക എന്നിവയും വേണം. പെട്ടികള്‍ക്ക് ലേബല്‍ കൊടുക്കണം. ചെന്തമിഴ്, ജാതി-ജന്മി-നാടുവാഴി വ്യവസ്ഥ, കുമാരനാശാന്‍, ത്രിഭാഷാപദ്ധതി, മാക്സിം ഗോര്‍ക്കി, പ്രാങ് (പ്രാങ്മുതലാളിത്തമെന്നതിലെ പ്രാങ്), വെണ്മണി, ആധുനിക-അത്യാധുനികസാഹിത്യം, മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ (ഉദ്ധരണിപ്പെട്ടികളാണവ) എന്നിങ്ങനെ. ഒരിരുപത് പെട്ടി, അത്ര മതി. പെട്ടിക്കുള്ളില്‍ വെവ്വേറെ അറകളുണ്ടായാല്‍ നന്നാവും. നിര്‍ബന്ധമില്ല. ഇനി വായിച്ചുതുടങ്ങാം.

24/11/2009

പിണറായി വിജയന്റെ വീട്

ഈ വീട് urban legend ആയി മാറിയിട്ടുണ്ട്. ഏതോ വങ്കന്‍ ഒരു വ്യാജ ഇ-മെയിലുണ്ടാക്കി അയച്ചു. പിണറായി വിജയന്‍ പരാതി നല്കി. രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അവരുടെ കംപ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തത്രേ. അവര്‍ തങ്ങള്‍ക്കു കിട്ടിയ മെയിലില്‍ എന്തോ എഴുതിച്ചേര്‍ത്ത് ഫോര്‍വേഡ് ചെയ്തതേയുള്ളൂവെന്ന് പൊലീസ് പറയുന്നു. അതും പക്ഷേ ഐ റ്റി ആക്റ്റ് പ്രകാരം മൂന്നുവര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്രേ. അപരിഷ്കൃതമാണ് ഈ നിയമം. ഈ സന്ദര്‍ഭത്തില്‍ ഏകദേശം ഒരു കൊല്ലം മുന്‍പ് ഇന്‍ഡ്യന്‍ എക്സ്പ്രെസ് പത്രത്തില്‍വന്ന ഒരു റിപോര്‍ട്ട് വീണ്ടും വായിക്കാവുന്നതാണ്. ഈ വാര്‍ത്തയില്‍ രഹസ്യമില്ല. ഇക്കാലമൊക്കെ പത്രത്തിന്റെ വെബ് സൈറ്റില്‍ ആര്‍ക്കും കാണാവുന്ന വിധത്തില്‍ ഇതുണ്ട്.

CPM leader under party scanner for building house 
വെബ്‌ ആര്‍ക്കൈവില്‍

15/11/2009

Anwar Jahan Zuberi:Who?

Anwar Jahan Zuberi, the vice-chancellor of the University of Calicut is an obscure academic, if at all. Nobody seems to know what academic credentials fetched her the vice-chancellorship. I have always wondered why Prof. Zuberi was chosen to the post of vice-chancellor of the University of Calicut. Now, after a few years of her vice-chancellorship it is more than clear to any unbiased observer. Media have said enough on that.

14/11/2009

നീചന്‍ ചത്തില്ല

ഇക്കുറിയെങ്കിലും ചാവുമെന്നു വിചാരിച്ചു. എന്തൊരായുര്‍ബ്ബലമാണ് ഗുരുവായൂരപ്പാ നീ നല്കിയത്.

10/11/2009

കെ എസ് ആറും സെക്രട്ടേറിയറ്റ് മാന്വലും- ചില ഗുമസ്തദുഃഖങ്ങള്‍

കേരള സര്‍വ്വീസ് റൂള്‍സ് അഥവാ കെ എസ് ആര്‍ എന്ന ഗുമസ്തവേദപുസ്തകത്തില്‍  ജീവനക്കാരുടെ വൃഷണത്തിനു സവിശേഷമായ പരിഗണനയുണ്ട്. കെ എസ് ആര്‍ വാല്യം രണ്ട്, ഭാഗം മൂന്നില്‍ കാണുന്ന ചില വൃഷണപരാമര്‍ശങ്ങള്‍ ദശകങ്ങളായി ഗുമസ്തന്മാരുടെ മര്‍മ്മത്തെ ഭേദിച്ചുകാണണം. കോപ്പിയടിച്ചു ജയിക്കേണ്ടതെന്നു ഗുമസ്തന്മാര്‍ തലമുറകളായി ചട്ടപ്പെടുത്തിയ ഡിപാര്‍ടുമെന്റല്‍ പരീക്ഷയെ പണ്ടാരമടക്കാന്‍ വൃഷണവിശേഷങ്ങള്‍ പേജുമുറിച്ചോ കുറിച്ചെടുത്തോ സമീപപ്രദേശങ്ങളില്‍ സൂക്ഷിച്ച് തലകുനിച്ചുവായിച്ച്  എത്ര ലക്ഷം ഗുമസ്തന്മാര്‍ പരിക്ഷീണരായിക്കാണുമെന്നു ചിന്തിച്ചാല്‍ അവിടെ ചിതലരിക്കുന്നതുപോലെ തോന്നും.

08/11/2009

വിക്രം ബുദ്ധിക്ക് നീതികിട്ടാന്‍ ഓണ്‍ലൈന്‍ പെറ്റിഷന്‍

വിക്രം ബുദ്ധി എന്ന ഇന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മൂന്നുകൊല്ലമോ അതിലേറെയോ ആയി അമേരിക്കയില്‍ തടവിലാണ്. ഈ വാര്‍ത്ത നോക്കുക. ചില ഇമെയില്‍ സന്ദേശങ്ങള്‍, ഫോറം പോസ്റ്റിങ്സ് എന്നിവയുടെ പേരില്‍. നീതിപൂര്‍വ്വമായ വിചാരണ ലഭിക്കാതെയാണ് ഇത്രകാലം ഇദ്ദേഹം തടവില്‍ കഴിയുന്നതെന്നാണ് മനസ്സിലാവുന്നത്. മകന് നിയമ സഹായം നല്കാന്‍ പോയ  അച്ഛന്റെ പാസ്പോര്‍ടുംപിടിച്ചുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ നേവിയില്‍ കേപ്റ്റനായിരുന്നു വിക്രം ബുദ്ധിയുടെ അച്ഛന്‍. ഇപ്പോള്‍ വക്കീല്‍പ്പണി ചെയ്യുന്നു. അദ്ദേഹം എഴുതിയ ഒരു കുറിപ്പ് ഇവിടെ കാണാം.
വിക്രം ബുദ്ധിയുടെ മോചനം ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റിഷന്‍ ഇവിടെ.
മൂന്നുവര്‍ഷം മുമ്പത്തെ ചില വാര്‍ത്തകള്‍ ഇവിടെ. ഇവിടെയും.