കാലിക്കോസെന്‍ട്രിക് Calicocentric dusty room

22/12/2009

വൈകിയാണെങ്കിലും വിദ്വാന്‍ കൊത്തി (ഒരു ബൂലോഗവിദ്വാനെപ്പറ്റി)


 Rajeeve Chelanat said...
വായനകള്‍ക്കു നന്ദി..എല്ലാവര്‍ക്കും. കാലിക്കോസെന്റര്‍, എനിക്കുവേണ്ടിയാണെങ്കില്‍ത്തന്നെയും, ഇടക്കൊക്കെ ഒന്ന് സ്വന്തം മൂലം നോക്കുന്നതും നല്ലതാണ്. അപ്പോള്‍,1924-ല്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരനാശാനെ 1939-വരെ ജീവിപ്പിച്ച ഗവേഷണബുദ്ധിയും, 1962-ലെ-ഇന്തോ-ചൈന യുദ്ധത്തെ 1964-ലേക്ക് കൂട്ടിക്കെട്ടിയ (അ)സാമാന്യബുദ്ധിയും, അങ്ങിനെയങ്ങിനെ,
ഇതു കാണുന്നത് ഇവിടെ   (ആര്‍ക്കൈവ് ഇവിടെ)ബാക്കി സ്കേറ്റോളജി ആയതുകൊണ്ട് ഉദ്ധരിക്കുന്നില്ല. (വെറും സ്കേറ്റോളജിയല്ല, ലേശം ഫെറ്റിഷിസം കലര്‍ന്ന സ്കേറ്റ്പോണ്‍.)  ഈ മാതിരി വിദ്വാന്മാര്‍ എന്താണു തിന്നുന്നതെന്നു മലയാളം ഒരു ചൊല്ലായി പറയും. അന്നംതിന്നുന്ന ബുദ്ധിയില്ലാത്ത എന്ന്. അന്നമല്ലാത്ത ആ വസ്തുവിനെപ്പറ്റി വിദ്വാന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുമുണ്ട്. 
വല്ല അല്പബുദ്ധികളും കൊത്തിനോക്കുമോ എന്നൊരു പരീക്ഷണം നടത്തിനോക്കിയതിനെപ്പറ്റി ഇവിടെ പറഞ്ഞിട്ടുണ്ട്. എല്ലാം നുണയായ ഒരു പോസ്റ്റ് ആയിരുന്നു ഉദ്ദേശിച്ചത്. അബദ്ധത്തില്‍ ഒരു കാര്യം മാത്രം അതില്‍ ശരിയായിപ്പോയി. അതു അവിഭക്ത സി പി ഐ പിളര്‍ന്ന വര്‍ഷമായിരുന്നു. ആദ്യം ആ പോസ്റ്റ് എന്തുരൂപത്തിലായിരുന്നെന്നും അതില്‍ ലിങ്കു കൊടുത്തിട്ടുണ്ട്. ഇവിടെയും കാണാം. ആദ്യരൂപത്തില്‍ ആ പോസ്റ്റ് പ്രസിദ്ധീകരിച്ച ഉടനെ ഇങ്ങനെ ഒരു പി ഡി എഫ് ഫയല്‍ ഗൂഗ്ള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും അതിനെ ഇങ്ങനെ വെബ്‌ ആര്‍ക്കൈവ് ചെയ്യുകയും ഉണ്ടായി.  

മണ്ടന്മാര്‍ക്കൊരു പി ഡി എഫ് (പാസ്‌വേഡ് idiot) 

പി ഡി എഫ് ഫയല്‍ പാസ്‌വേഡ് പ്രൊട്ടെക്റ്റെഡ് ആണ്. ഫയലിലുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ പരീക്ഷം നടക്കില്ലല്ലോ. അതിലുള്ള വിവരം പിന്നീടത്തെ ഉപയോഗത്തിനായതുകൊണ്ടാണ് പക്ഷേ ആ ഫയല്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം തന്നെ upload ചെയ്തതാണെന്ന് അറിയുകയും വേണം. അതിനാണ് webcitation.org ല്‍ ആര്‍ക്കൈവ് ചെയ്തത്. ആര്‍ക്കൈവ് ചെയ്ത ദിവസം പേജിനോടൊപ്പം പ്രദര്‍ശിപ്പിക്കും. ഫയല്‍ മണ്ടന്മാരെ ഉദ്ദേശിച്ചുള്ളതാകയാല്‍ പാസ്‌വേഡ് idiot എന്നു തന്നെയാണ് കൊടുത്തിട്ടുള്ളത്. അതൊന്നു വായിച്ചുനോക്കണം ചേലനാടനും കൂട്ടരും. പേജ് cache ചെയ്ത സമയം പേജിന്റെ മുകളില്‍ വലത്തേയറ്റത്തായി കാണുന്നുണ്ട്. 16.12.2009 എന്നാണല്ലോ അത്, അല്ലേ?
ബ്ലോഗിലെ പോസ്റ്റ് പക്ഷേ സംപ്രത്യയപരമായ ദമിതാവസ്ഥ അനുഭവിക്കുന്ന മണ്ടന്മാരൊന്നും കൊത്തിയില്ല.  രണ്ടുദിവസം കഴിഞ്ഞ് ആ പരീക്ഷണം ഞാന്‍ പിന്‍വലിക്കുകയും ആ പോസ്റ്റില്‍ അതിനെപ്പറ്റി പറയുകയും ചെയ്തു. പക്ഷേ അതുപിന്‍വലിച്ച് നാലുദിവസം കഴിഞ്ഞപ്പോഴാണ് ഈ രാജീവ് ചേലനാടന്‍ കൊത്തിയത്. എന്നാല്‍ കൊത്തിയ കൊത്തല്‍ മോശമില്ല. ഇന്ത്യാ ചൈനായുദ്ധത്തെ 1964 ലേക്കും കുമാരനാശാന്റെ മരണത്തെ 1939-ലേക്കും ഞാന്‍ മാറ്റിയെന്ന് ഈ ചേലനാടന്‍ ധരിച്ചുപോയി. അഥവാ ടിയാന്‍ എന്നെ നമ്പൂതിരിപ്പാടിന്റെ കൂട്ടത്തില്‍ പെടുത്തി!

സി പി എം ബ്ലോഗെര്‍മാര്‍ക്കിടയിലും ഉണ്ടാവുമോ ഇത്തരമൊരു വിദ്വാന്‍ വേറെ!

ഈ വിദ്വാനെ സ്കേറ്റോളജിയില്‍ മുങ്ങിപ്പൊങ്ങാന്‍ പ്രേരിപ്പിച്ച എന്റെ അഭിപ്രായവും ഇവിടെ കൊടുക്കുന്നു:


Calicocentric കാലിക്കോസെന്‍ട്രിക് said... പരികല്പന എന്ന പദം കണ്ടാല്‍ മൂലം നോക്കാതെ വയ്യ. അത്രയും പരിക്കുപറ്റിയ കല്പനയാണത്. "If you are used to certain kinds of jargon..." "ചില പ്രത്യേക പരികല്‍പ്പനകള്‍ നമ്മള്‍ ഉപയോഗിച്ചു ശീലിച്ചാല്" ഈ വിദ്വാന്റെ നാട്ടില്‍ പ്രഭാതത്തില്‍ കിളികള്‍ പരികല്പന നടത്തും. ഇയ്യാളാണല്ലോ ഇ എം എസ്സിന്റെ ബട്ടും ഹൌവെവറും പറഞ്ഞ് എന്റെ ഭാഷാജ്ഞാനം ചോദ്യം ചെയ്തത്. വെറുതെയല്ല ഈ വിദ്വാന്‍ മണ്ടന്‍ നമ്പൂതിരിയുടെ hardcore ആരാധകനായിപ്പോയത്.
Jargon എന്ന പദം പരികല്പന എന്നു മണ്ടന്‍ പരിഭാഷ ചെയ്തതിനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. അതും വിദ്വാന്റെ തീട്ടത്തിലാറാട്ടും  ഇവിടെ കാണാം. ഇതെല്ലാം തുടങ്ങുന്നതെങ്ങനെയെന്നറിയണമെങ്കില്‍ സി പി എം ബ്ലോഗെര്‍മാരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ 
എന്ന പോസ്റ്റില്‍ ഈ വിദ്വാന്‍ എനിക്കെതിരെ നടത്തിയ തെറിവിളിയെപ്പറ്റി പറഞ്ഞതു വായിക്കുക.

14/12/2009

സി പി എം ബ്ലോഗെര്‍മാരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ

സംപ്രത്യയപരമായ ദമിതാവസ്ഥ എന്ന പ്രയോഗം ലഭിച്ചത് പ്രൊഫസര്‍ പി. കെ. പോക്കറുടെ ഒരു  പരട്ട ഗ്രന്ഥത്തില്‍നിന്നാണ്. (ക്ഷീരാനീര (പുട്ടും തേങ്ങയും) ന്യായത്തെപ്പറ്റി പറയുകയാണെങ്കില്‍ മൊയില്യാരുമാര്‍ക്കും ഉത്തരാധുനികബുദ്ധിജീവികള്‍ക്കും സംസ്കൃതത്തോടു കടുത്ത പ്രേമമാണ്. സന്ധ്യയ്ക്കൊരു ചാനലില്‍ വെറുങ്ങലിച്ച ശവത്തെയോ ഡ്രാക്കുളയെയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആധ്യാത്മികജ്ഞാനം വിളമ്പുന്ന സുന്ദരവിഡ്ഢി സ്വാമിയാര്‍ക്കാവട്ടെ പുട്ടിനു തേങ്ങ ഇംഗ്ലീഷാണ് )  ഉത്തരാധുനികതയുടെ കേരളീയ പരിസരങ്ങള്‍ എന്നാണു പുസ്തകത്തിന്റെ പേര്. പോക്കര്‍ക്ക് അതിന് അവാര്‍ഡു തരമായി. എനിക്കതില്‍നിന്ന് ഈ പ്രയോഗവും തരമായി. ഒരു വഴുവഴുപ്പന്‍ ഉത്തരാധുനിക പദമാകയാല്‍ ഇതിനെ ധ്വജഭംഗം എന്നു മനസ്സിലാക്കിയാലും തെറ്റില്ല.
സി പി എം ബ്ലോഗെര്‍മാരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ പ്രകടമാവുന്നത് പെട്ടെന്ന് അവര്‍ക്ക് കൈവന്ന അവിശ്വസനീയമായ സംയമനത്തിലാണ്.

12/12/2009

പി കെ പോക്കര്‍ ഡോട് കോം


മലയാളികളുമായി ബന്ധപ്പെട്ട ചില വെബ് സൈറ്റ് കോമാളിത്തരങ്ങളെപ്പറ്റി ഒരു പരമ്പര ആലോചനയിലുള്ള സമയത്ത് വീണുകിട്ടിയതായിരുന്നു പി കെ പോക്കര്‍ ഡോട് കോം. തത്ത്വചിന്തകനാണ് പ്രൊഫസര്‍ പി. കെ.  പോക്കര്‍ എന്നാണ് സഹപുകസക്കാരനും അന്തര്‍ദ്ദേശീയ കവിയും സര്‍വ്വോപരി കാലിക്കറ്റ് യൂനിവേര്‍സിറ്റി സിന്‍ഡിക്കുമായ പ്രൊഫസര്‍ സി പി അബൂബക്കര്‍ പറയുന്നത്.

ഇ എം എസ് സ്വത്തെല്ലാം പാര്‍ട്ടിക്കു കൊടുത്തതിലെ വൈരുധ്യവാദം

കെ എം ചുമ്മാര്‍ വീക്ഷണത്തിലെഴുതിയത് വീക്ഷണത്തിന്റെ വെബ് സൈറ്റില്‍ കണ്ടതാണ്. എന്നാണ് അച്ചടിച്ചുവന്നതെന്നറിയില്ല. വീക്ഷണമല്ലേ, നാളെ പേജു കണ്ടോളണമെന്നില്ല. ആര്‍ക്കൈവ് ചെയ്ത ലിങ്ക് താഴെ. 

ഇ.എം.എസിന്റെ കുടുംബസ്വത്ത്‌പാര്‍ട്ടിക്ക്‌ കൊടുത്തോ ? 
ഇ എം എസ്സിനെ വായിച്ചു തുടങ്ങിയപ്പോള്‍  വ്യക്തിയെ തൊടില്ല എന്നായിരുന്നു വിചാരം. അതു മാറി. എഴുത്തില്‍പ്പോലും തെളിയുന്ന നെറികേടിന് അളവില്ല. കേസരി ബാലകൃഷ്ണപിള്ളയ്ക്കു നേരെ നടത്തിയ ഹീനമായ ആക്രമണം കണ്ടപ്പോഴാണ് ഈ മാറ്റം ഉണ്ടായത്. ജീവിതാവസാനം വരെ ഇദ്ദേഹം വ്യക്തികളെ ആക്രമിക്കുന്ന ആ ഹീനമായ രീതി കൊണ്ടുനടന്നു.  വീക്ഷണത്തിലാണെങ്കിലും പഴയ മനോരമക്കാരനാണ് എഴുതുന്നതെങ്കിലും ചുമ്മാറായിട്ട് ഒന്നും വിശേഷിച്ചു പറയുന്നില്ല. ഇ എം എസ്സിന്റെ ആത്മകഥകളില്‍നിന്ന് ഉദ്ധരിച്ച് അദ്ദേഹത്തെക്കൊണ്ടു തന്നെ പറയിക്കുകയാണ്. ഇ എം എസ്സിനെപ്പറ്റി എഴുതുമ്പോള്‍ ഈ ബ്ലോഗെറും പാലിക്കുന്നത് ആ രീതിയാണ്.

04/12/2009

ക്രിസ്ത്വബ്ദം- നമ്പൂതിരിപ്പാടിന്റെ എമണ്ടന്‍ വിവരക്കേട്

ക്രിസ്തുവിനു പിമ്പ് ഏ ഡിയോ ബി സിയോ? എന്നൊരു പോസ്റ്റില്‍ ക്രിസ്ത്വബ്ദത്തെപ്പറ്റി നമ്പൂതിരിപ്പാടിന്റെ എമണ്ടനൊരു വിവരക്കേട് എടുത്തുകൊടുക്കുമെന്നു പറഞ്ഞിരുന്നു. നമ്പൂതിരിപ്പാട് സമ്പൂര്‍ണ്ണകൃതികളിലെ നാല്പത്തിനാലാം വാല്യത്തിലാണ് (എണ്ണം തെറ്റിയില്ലല്ല്ലോ സഖാവേ?) ഈ പെരുത്ത മണ്ടത്തരം അച്ചടിച്ചുകാണുന്നത്. ചിന്തയിലെ ചോദ്യോത്തരമാണ് ഈ നമ്പൂതിരി  ഫലിതം ഒപ്പിക്കാന്‍ ഇ എം എസ് മാര്‍ഗ്ഗമാക്കിയത്.