കാലിക്കോസെന്‍ട്രിക് Calicocentric dusty room

11/04/2010

പിണറായി ഭക്തന്റെ സൈബര്‍ക്രൈം

ഇതു ഫലിതമാണ്, ഗൌരവത്തിലെടുക്കരുത്. പക്ഷേ ഏതു വിഡ്ഢികളെ ഉദ്ദേശിച്ചാണോ ഇതെഴുതുന്നത് അവര്‍ ഇത് വളരെ ഗൌരവത്തിലെടുക്കും എന്നറിയാം. അങ്ങനെയാണു വേണ്ടതും.
"Letters to the editor Mathrubhumi"  എന്നൊരു സ്ട്രിങ് ഞാന്‍ ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുന്നു. കിട്ടിയ റിസല്‍റ്റിന്റെ ആദ്യപേജ് ഇതാ:



Mathrubhumi എന്നു പേജിന്റെ പേരും അതില്‍ "Letters to the editor" എന്ന സ്ട്രിങ് ഉള്ളതും കണ്ട് ഞാന്‍ ആ പേജിലേക്കു പോവുന്നു. കാണുന്നത് ഒരു മാതൃഭൂമി പേജ്.
ആ പേജ് വളരെ വലുതാകയാല്‍ അതിന്റെ മേലും കീഴും മാത്രം സ്ക്രീന്‍ഷോട് എടുത്തുകൊടുക്കുന്നു.
 ഈ പേജില്‍ ഇ മെയില്‍ വിലാസമുണ്ടോ മാതൃഭൂമിയിലേക്കു കത്തെഴുതാനുള്ള വല്ല ഫോമിന്റെയും ലിങ്കുണ്ടോ എന്നൊക്കെ താഴോട്ടും മേലോട്ടും വലിച്ചു കുറെനേരം നോക്കിക്കഴിഞ്ഞപ്പോഴാണ് ഇതു കണ്ണില്‍പ്പെട്ടത്.
 അപ്പോഴാണ് പേജിന്റെ Url അഡ്രെസ് ബാറില്‍ നോക്കുന്നത്.
http://vijipinarayi.info/html/works/political/LtrToMBD_3.htm


വിജി പിണറായിയുടെ പേജാണിത്! പരമപിണറായിഭക്തന്‍. പിണറായിയുടെ വീടിനെപ്പറ്റി വ്യാജചിത്രവുമായി ഇമെയില്‍ പ്രചിരിച്ചപ്പോള്‍ പിണറായിയെ സംരക്ഷിക്കാന്‍ മുന്‍പില്‍നിന്നു പടനയിച്ചയാള്‍. ഇതാ ഇന്ന് എന്റെ ബ്ലോഗില്‍വന്ന് എട്ടാം പ്രതിയെ പിടികൂടിയതിനെ ന്യായീകരിക്കാന്‍ വാചകമടിച്ചിരിക്കുന്നു.  കുട്ടപ്പനാണ്. ഇവിടെ പടവുമുണ്ട്.
ഇത്രയുമൊക്കെ ഫലിതം. ബാക്കി വേണമെങ്കില്‍ ഫലിതമല്ലാതെയുമാവാം, നാട്ടില്‍ നടപ്പുള്ളതും സി പി എം നേതാക്കള്‍ക്കു വളരെ പ്രിയപ്പെട്ടതുമായ നിയമം വെച്ചു നോക്കിയാല്‍. 
ആ നിയമം എന്താണെന്നു നോക്കാം.
ഐറ്റി ആക്റ്റ്  2000 (2008 ഭേദഗതിയും) സെക്ഷന്‍ 65 ഇപ്രകാരം:
  • Tampering with Computer Source Documents
  • Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both.
  • Explanation -
  • For the purposes of this section, "Computer Source Code" means the listing of programmes, Computer Commands, Design and layout and programme analysis of computer resource in any form. 
ഇവിടെ കാണാം. 
നമ്മുടെ നിയമ പ്രകാരം മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം "Computer Source Code" ആണ്. ഇതൊക്കെ പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്ത പിണറായി ഭക്തന്‍ മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ നിയമത്തിന്റെ ഒമ്പതാം അദ്ധ്യായത്തില്‍ സെക്ഷന്‍ 43 നു കീഴിലെ വിവിധ ക്ലോസുകളും ഇയ്യാള്‍ക്കു ബാധകമാണ്.
ഉദാഹരണത്തിന്:
(F) Denies or causes the denial of access to any person authorised to access any computer, computer system or computer network by any means.
ചുരുക്കത്തില്‍ വിമാനത്താവളത്തിലൊക്കെ look out നോട്ടീസ് പതിക്കാനും വേണമെങ്കില്‍ ഇന്റെര്‍പോളിന്റെ സഹായം തേടാനുമൊക്കെ കോളുള്ള കുറ്റകൃത്യം. നോക്കണേ, ഒരു മെയില്‍ ഒരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുക മാത്രമാണ്, പിണറായി വീടിന്റെ ചിത്രം അടങ്ങുന്ന ഇമെയില്‍ കേസിലെ എട്ടാം പ്രതി ചെയ്ത അതിഭീകരമായ കുറ്റകൃത്യം! അതിനെക്കുറിച്ച് ഒരു സി പി എമ്മുകാരനായ ബ്ലോഗെര്‍ ചങ്ങാതി പറയുന്നത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നാണ്. ഈ സി പി എം ബ്ലോഗെറും വെള്ളം കുടിച്ചോട്ടെ, ചങ്ങാതീ?
(സി പി എമ്മുകാരെപ്പോലെ ഊര്‍ജ്ജിതമായി ഈ കരിനിയമം എടുത്തു പ്രയോഗിക്കുന്നവര്‍ ശിവസേനയും ഗുജറാത്തിലെ മോഡിയും ആണെന്നു തോന്നുന്നു. ഇത് ഇപ്പോഴാണ് കണ്ടത്.)

post script
വിജിപിണറായിയുടെ വ്യാജമാതൃഭൂമി പേജിന്റെ ലിങ്ക് ഇവിടെ,  അതിന്റെ വെബ് സൈറ്റ് ആര്‍ക്കൈവ് ലിങ്ക് ഇവിടെ.

18 comments:

  1. തമാശയും ആവാം ഒട്ടു തമാശയില്ലാതെയും ആവാം. കോപ്പിറൈറ്റ് 2006 എന്നൊക്കെ പേജിന്റെ താഴെ കിടക്കുന്നല്ലോ !

    ReplyDelete
  2. വിജി പിണരായി എന്തിനാ മാതൃഭൂമിയുടെ ഔട്ട് ലൈന്‍ ഉപയോഗിക്കണെ... ?

    ReplyDelete
  3. കാലി അണ്ണൻ പറഞ്ഞ ലോജിക്ക് വച്ചാണെങ്കിൽ മാതൃഭൂമിയുടെ ലോഗൊയും സോഴ്സ്-കോഡും ഉപയോഗിച്ച വഹയിൽ അണ്ണനെതിരെയും കേസ് വേണമല്ലോ. ഈ പോസ്റ്റിലും ഉണ്ടല്ലോ അവ രണ്ടും.

    ReplyDelete
  4. ഇങ്ങളിപ്പോ ബെറും നുള്ളുനുറുങ്ങയാട്ടിരിക്ക്യാ...

    സെണ്ട്രിക്കില് ഇഎമെസ്സിനെപ്പറ്റി രണ്ട് പോസ്റ്റിടീന്ന്....

    ReplyDelete
  5. ഇതാണ് തെമ്മാടിത്തം. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. (കൂതറയുടെ പേരില്‍ ഒരുവന്‍ ആള്‍മാറാട്ടം നടത്തിയിരുന്നു കുറച്ചു മുന്‍പ്‌. അത് തീര്‍ന്നോ ആവോ..!)

    ReplyDelete
  6. ‘നമ്മുടെ നിയമ പ്രകാരം മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം "Computer Source Code" ആണ്.’ തീര്‍ച്ചയായും ആണ്. ആയതിനെ ‘conceal, destroy or alter’ ചെയ്യുന്നത് വിജി പിണറായിയായാലും കാലിക്കോ അണ്ണനായാലും കുറ്റവുമാണ്. എന്നാല്‍ പ്രസ്തുത ഡിസന്‍ / ലേ - ഔട്ടിനെ പകര്‍ത്തുന്നതിനെയോ അപ്രകാരം ഉള്ള പകര്‍പ്പില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള ‘alteration’ നടത്തുന്നതിനെയോ മേല്‍ ഉദ്ധരിച്ച വകുപ്പ് തടയുന്നില്ലല്ലോ സുഹൃത്തേ? (‘മാതൃഭുമി’യുടെ ഒറിജിനല്‍ ലേ - ഔട്ടിനെ തന്നെ hack ചെയ്തോ മറ്റോ ‘conceal / alter / destroy’ ചെയ്തിരുന്നെങ്കില്‍, അല്ലെങ്കില്‍ പകര്‍പ്പെടുത്ത് alter ചെയ്ത പേജ് ‘മാതൃഭൂമി’യുടെ ഒറിജിനല്‍ ലേ - ഔട്ട് ആണെന്ന മട്ടില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ സംഗതി വ്യത്യസ്തമായേനെ!) (ഇനി അതല്ല, പകര്‍പ്പിനെ alter ചെയ്യുന്നതും കുറ്റമാണെന്നാണ് വാദിക്കുന്നതെങ്കില്‍ അതേ കുറ്റം തന്നെ കാലിക്കോ അണ്ണനും ചെയ്തിട്ടുണ്ടെന്ന് അറിയുക. ‘screenshot’ എടുക്കുന്നതും ‘പകര്‍ത്തല്‍’ തന്നെയാണേ!)

    പിന്നെ, Sec. 43 (F) ‘Denies or causes the denial of access to any person authorised to access any computer, computer system or computer network by any means’

    ഇത് എങ്ങനെയാണ് മേല്‍പ്പറഞ്ഞ പേജിന് ബാധകമാകുന്നത് എന്ന് മനസ്സിലായില്ലല്ലോ കാലിക്കോ? 'മാതൃഭൂമി'യുടെ ഏതെങ്കിലും പേജ് ആരെങ്കിലും access ചെയ്യുന്നതിനെ തടയുന്നില്ലല്ലോ? ആ പേജിന്റെ ഒറിജിനല്‍ ലേ - ഔട്ടില്‍ ഉള്ള access links ഒക്കെ അതേപടി ഉണ്ട് അവിടെ.

    പിന്നെ ഒരു ചെറിയ കാര്യം കൂടി. ‘ഇ മെയില്‍ വിലാസമുണ്ടോ മാതൃഭൂമിയിലേക്കു കത്തെഴുതാനുള്ള വല്ല ഫോമിന്റെയും ലിങ്കുണ്ടോ എന്നൊക്കെ താഴോട്ടും മേലോട്ടും വലിച്ചു കുറെനേരം’ ചെലവാക്കേണ്ടി വന്നത് താങ്കളുടെയോ എന്റെയോ ആ പേജിന്റെയോ കുറ്റമല്ല. ‘മാതൃഭൂമി’യുടെ ‘letters to Editor’ പേജ് (as of today) ഇതാ ഇവിടെ. http://www.mathrubhumi.com/php/showToday.php?toId=1238&Farc=
    ഈ ഒറിജിനല്‍ പേജിലും (എന്റെ ‘പകര്‍പ്പില്‍’ ഇല്ലാത്ത) ഇ-മെയില്‍ വിലാസമോ കത്തെഴുതാനുള്ള ലിങ്കോ ഇല്ല.

    മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ: ആ പേജ് ‘പകര്‍പ്പാ’ണെങ്കിലും ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമോ പ്രസ്തുത പേജ് എന്റേതാണെന്നോ ‘മാതൃഭൂമി’യുടെ ഒറിജിനല്‍ പേജാണെന്നോ ഉള്ള അവകാശവാദമോ ഞാന്‍ നടത്തിയിട്ടില്ല. (‘മാതൃഭൂമി’യുടെ പകര്‍പ്പവകാശ പ്രസ്താവന ഉള്‍പ്പെടെ അതേപടി നിലനര്‍ത്തിയിട്ടുണ്ട് എന്നു കൂടി ശ്രദ്ധിക്കുക.) അതു മാത്രമല്ല, പേജ് ‘edited’ ആണ് എന്ന കാര്യം അവിടെ തന്നെ പറഞ്ഞിട്ടുമുണ്ട്. (പേജ് പകര്‍ത്തി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ട് ചെയ്തതായിരുന്നെങ്കില്‍ അങ്ങനെ പറയില്ലായിരുന്നല്ലോ.))

    ഏതായാലും കുറ്റകരമെന്ന് വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു കാര്യം എന്റെ വെബ് സൈറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ചൂണ്ടിക്കാട്ടിയതിനു നന്ദി. തെറ്റ് ഉടനെ തിരുത്തുന്നതാണ്.

    ഞാന്‍ ആരുടെയും ‘ഭക്തന്‍’ അല്ല എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

    ReplyDelete
  7. ഇതൊക്കെ ഒരു ഫലിതമല്ലേ ഇഷ്ടാ. എന്തിനാണ് ഞാന്‍ തുടക്കത്തിലേ പറഞ്ഞതിനെ പുഷ്ടീകരിക്കുംവിധം ഇങ്ങനെ വിശദീകരിച്ചു കുഴങ്ങുന്നത്?

    ReplyDelete
  8. “ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമോ പ്രസ്തുത പേജ് എന്റേതാണെന്നോ ‘മാതൃഭൂമി’യുടെ ഒറിജിനല്‍ പേജാണെന്നോ ഉള്ള അവകാശവാദമോ ഞാന്‍ നടത്തിയിട്ടില്ല”

    പിന്നെ മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം വിജി തന്റെ സൈറ്റിന്‍ വേണ്ടി എടുത്തത് എന്തിനാ??

    ReplyDelete
  9. ‘ഫലിത’മാണെന്ന് ആദ്യമേ പറഞ്ഞത് കാണാഞ്ഞിട്ടല്ല, എന്റെ വെബ് സൈറ്റിനെതിരെ ഉയര്‍ന്ന ഒരു ആരോപണത്തിന് മറുപടി / വിശദീകരണം നല്‍കുക എന്നത് എന്റെ കടമയാണ് എന്ന് വിശ്വസിക്കുന്നതു കൊണ്ടും മെയിലയച്ചവരെപ്പറ്റി താങ്കള്‍ അവകാശപ്പെട്ടതുപോലെ ‘നിരപരാധി’യെന്ന് വാദിക്കാന്‍ ‘ഭക്തന്മാരെ’ കൂലിയെഴുത്തുകാരായി ഇറക്കുമതി ചെയ്യാന്‍ താല്പര്യമില്ലാത്തതു കൊണ്ടും വിശദീകരിച്ചു എന്നു മാത്രം. ഒരാള്‍ ചെയ്തത് കുറ്റമാണ് എന്ന് മറ്റൊരാള്‍ പറഞ്ഞാല്‍ അതിന് അതേ കുറ്റം വേറെ ആളും ചെയ്തിട്ടുണ്ട് എന്നല്ല മറുപടി. അത് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ എഴുതിയത്.

    ReplyDelete
  10. ‘മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം വിജി തന്റെ സൈറ്റിന്‍ വേണ്ടി എടുത്തത് എന്തിനാ??’

    ‘എന്റെ സൈറ്റിനു വേണ്ടി’ ഒന്നും എടുത്തില്ല. (എന്റെ സൈറ്റിന്റെ ലേ - ഔട്ട് എന്താണെന്ന് സൈറ്റിന്റെ മറ്റു പേജുകളില്‍ കാണാം.) ആ പേജിന്റെ പകര്‍പ്പ് എടുത്ത് എന്റെ സൈറ്റില്‍ ഇട്ടു എന്നേ ഉള്ളൂ.

    ReplyDelete
  11. മാതൃഭൂമിയുടെ പേജുകൊണ്ട് എന്താണു ചെയ്തതെന്ന് വിജി അവിടെ വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്...അതുകൊണ്ടു തന്നെ വിജി ചെയ്തത് ക്രൈം അല്ല താനും..അങ്ങനെയെങ്കില്‍ ഇ.എം എസിന്റേയും മറ്റുള്ളവരുടേയും ഒട്ടനവധി ബുക്കുകള്‍ സ്കാന്‍ ചെയ്തും ,ഫോട്ടോ എടുത്തും സ്വന്തം ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്ന കാലിക്കോ മഹാശയനും ചെയ്യുന്നത് ക്രൈം തന്നെ..ഇവിടെ തന്നെ മാതൃഭൂമിയുടെ സ്ക്രീന്‍ ഷോട്ട് കൊടുത്തതും ക്രൈം അല്ലേ കാലിക്കോ മഹാശയന്‍?

    ReplyDelete
  12. ഒരു ചെറിയ ‘ഫലിതം’ കൂടി: ‘Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code...’ എന്നാണ് നിയമം പറയുന്നത്. ശ്രദ്ധിക്കുക: 'whoever' എന്നാണ്. There is no exception whatsoever. ഈ വകുപ്പ് അതേ പടി അക്ഷരാര്‍ഥത്തില്‍ പ്രയോഗിച്ചാല്‍ സ്വന്തം സൈറ്റിന്റെ ലേ - ഔട്ട് മാറ്റുന്ന സൈറ്റ് ഉടമയും കുറ്റക്കാരനാണെന്ന് വാദിക്കാനാവും!

    ReplyDelete
  13. അപ്പറഞ്ഞതിനര്‍ത്ഥം വിജി പിണറായിക്ക് അതു വായിച്ചിട്ടു മനസ്സിലായില്ല എന്നേയുള്ളൂ. അങ്ങനെയൊന്നും ആ വാക്യത്തിനര്‍ത്ഥമില്ല. Act ന്റെ സര്‍ക്കാര്‍ വക original പി ഡി എഫില്‍, (original print ന്റെ സ്കേന്‍) pubic നു പകരം public എന്നു രസകരമായ ഒരബദ്ധം കണ്ടിട്ടുണ്ട്. ഇവിടെ പക്ഷേ വിജി പിണറായി പറയുന്ന പ്രശ്നമൊന്നുമില്ല.

    ReplyDelete
  14. 'അങ്ങനെയൊന്നും ആ വാക്യത്തിനര്‍ത്ഥമില്ല.'

    പിന്നെ എങ്ങനെയാണോ ആവോ അര്‍ത്ഥമുള്ളത്? താങ്കള്‍ ‘ആംഗലേയ പണ്ഡിത’നാണല്ലോ? മേല്‍ ഉദ്ധരിച്ച വാചകത്തിന്റെ വാച്യാര്‍ത്ഥം എന്തെന്ന് വിശദീകരിക്കാമോ? ഞാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ IPC 499 ഉദ്ധരിച്ചിരുന്നു. 'Whoever, by words either spoken or intended to be read, or by signs or by visible representations, makes or publishes any imputation... is said, except in the cases hereinafter excepted, to defame that person.’ എന്ന്. ‘Whoever knowingly or intentionally conceals, destroys or alters...’ എന്നു പറഞ്ഞതിന്റെ അര്‍ഥം പറയുന്ന അതേ പോലെ ഇതിന്റെ അര്‍ഥം കൂടി പറയണേ... (അവിടെ കണ്ട അതേ ‘whoever’ ഇവിടെയും ഉണ്ട്.)

    (നിയമത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്ന് വ്യക്തമാണ്. അത് അറിയാവുന്നതു കൊണ്ടാണ് ‘ഫലിതം’ എന്നു സൂചിപ്പിച്ചത്. അത് താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അത് എന്റെ കുഴപ്പമല്ല!)

    ReplyDelete
  15. ആ വാക്യത്തിന് whoever കൊണ്ടാരംഭിക്കുന്ന clauseനു പുറമേ ഒരു conditional clause കൂടിയുണ്ട് ഇഷ്ടാ. അതു മനസ്സിലാക്കാനുള്ള സാക്ഷരത വിജി പിണറായിക്ക് ഇല്ലെന്നാണ് ഞാന്‍ പറഞ്ഞത്. വ്യക്തമായോ?

    ReplyDelete
  16. വെറുതെ ഒരു സംശയം: ഇവിടെ പറഞ്ഞ പേജ് അപ്രകാരം ഉപയോഗിക്കാന്‍ വിജി ‘മാതൃഭൂമി’യുടെ അനുമതി വാങ്ങിയിരുന്നോ എന്ന് കാലിക്കോസെന്‍‌ട്രിക് അന്വേഷിച്ചിരുന്നോ?
    അനുമതി തേടിയിട്ടില്ല എന്നാണ് വിജിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നത്. എങ്കില്‍പ്പോലും അപ്രകാരം അനുമതി വാങ്ങിയിട്ടുണ്ടായിരിക്കുകയും അത് ഉറപ്പുവരുത്താതെയാണ് കാലിക്കോസെന്‍‌ട്രിക് ഈ ലേഖനം എഴുതുകയും ചെയ്തിരുന്നത് എങ്കില്‍?

    ReplyDelete
  17. 'അതു മനസ്സിലാക്കാനുള്ള സാക്ഷരത വിജി പിണറായിക്ക് ഇല്ലെന്നാണ് ഞാന്‍ പറഞ്ഞത്.'

    അതുകൊണ്ടാണല്ലോ താങ്കളോട് ചോദിച്ചത്, അര്‍ഥം വിശദീകരിച്ചു തരാമോ എന്ന്? ആ ‘conditional clause’ കൊണ്ട് അര്‍ഥത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് എന്ന്.

    ReplyDelete