Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

30/04/2010

സി പി എം/ദേശാഭിമാനി സൈദ്ധാന്തിക മണ്ടന്റെ എമണ്ടന്‍ വിവരക്കേടുകള്‍

ദേശാഭിമാനി വാരികയിലെ ചരക്കാണ്. താഴത്തെ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ വായിക്കാം.
യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍
 

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അതിലെ ചില ഉദ്ധരണികളും അവയെക്കുറിച്ച് എന്റെ അഭിപ്രായവും മാത്രം.
ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു.
നവോത്ഥാനം പതിന്നാലാം നൂറ്റാണ്ടില്‍ തുടങ്ങി പതിനഞ്ച്-പതിന്നാറ് നൂറ്റാണ്ടുകളില്‍ ശക്തിപ്രാപിച്ച ഒരു ഏര്‍പ്പാടെന്നാണ് വെപ്പ്. വ്യാവസായിക വിപ്ലവം എന്നത് 18, 19 നൂറ്റാണ്ടുകളിലെ ഏര്‍പ്പാടും. അപ്പോള്‍ വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു എന്നു പറയുന്ന ഒരുത്തന് മാര്‍ക്സിസ്റ്റ് പ്രാഥമിക പാഠപുസ്തകങ്ങള്‍ വായിച്ച അറിവുപോലുമില്ല.
ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.
യുക്തിവാദം രൂപംകൊണ്ടത് ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ (അതായത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ക്കുശേഷമുള്ള കാലത്തിന്റെ‍) തത്ത്വശാസ്‌ത്രമായാണ് എന്നു പറയുന്നതും പച്ച വിവരക്കേടാണ്. ദെക്കാര്‍ത്തിന്റെ കാലം (1596 – 1650) മാത്രം ആലോചിച്ചാല്‍ മതി ഇതിന്റെ വങ്കത്തരം അറിയാന്‍. 
പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്ത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത് എന്ന പ്രസ്താവന പരിഹസിച്ചു തള്ളേണ്ട അസംബന്ധം മാത്രം. തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെപ്പറ്റിയുമൊക്കെയുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് കമ്യൂണിനും മുമ്പേ ഉണ്ടായിക്കഴിഞ്ഞിരുന്നു. കമ്യൂണിന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ ചില നിലപാടുകള്‍ മാര്‍ക്സ് മാറ്റി എന്നു മാത്രം. കമ്യൂണാവട്ടെ മാര്‍ക്സിന്റെ ആശയങ്ങളെ ആശ്രയിച്ചുമില്ല. (ഇതിനെപ്പറ്റി ചില മാര്‍ക്സിസ്റ്റ് വങ്കന്മാര്‍  എന്റെ മോന്റെ അപ്പൂപ്പന്റെ മകനാണ് ഞാന്‍ എന്ന തരം ലോജിക്കുമായി ഇവിടെ വന്നു കുരയ്ക്കാന്‍ പോകുന്നത് എനിക്കിപ്പൊഴേ കാണാം.) 
ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്.
ഈ പറയുന്ന ശാസ്ത്രപുരോഗതിക്കൊക്കെ എത്രയോ നൂറ്റാണ്ടുകള്‍ മുമ്പേ ഡയലെക്റ്റിക്സ് നിലനിന്നു എന്നു മാര്‍ക്സിസ്റ്റ് എഴുത്തുകാര്‍ തന്നെ പറയുന്നുണ്ട്. എന്തിനു പറയുന്നു ഡയലക്റ്റിക്കല്‍ മെറ്റീരിയലിസത്തെപ്പറ്റിയുള്ള സോവിയറ്റ് പാഠപുസ്തകങ്ങള്‍ (പലപ്പോഴും നമ്പൂതിരിപ്പാടും) തുടങ്ങുക തന്നെ ഗ്രീക്ക് ചിന്തകനായ ഹെറക്ലൈറ്റസിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്.  (എന്നാല്‍ പിന്നെ, പുരാതന ഗ്രീസിലെ ശാസ്ത്രപുരോഗതിക്കനുസരിച്ച് സ്വയം നവീകരിച്ച ആശയവാദമാണ് ഡയലെക്റ്റിക്സ് ഉണ്ടാക്കിയതെന്നു പറഞ്ഞാലോ കൊഴണാശ്ശേരിക്കാരാ?)
എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.
വങ്കത്തരം.  യുക്തിവാദികളെല്ലാം അവിശ്വാസികള്‍ പോലുമായിരുന്നില്ല. ദെക്കാര്‍ത്ത് അവിശ്വാസിയായിരുന്നില്ല.  യുക്തിവാദം എന്താണെന്നുപോലും അറിയാത്തവനാണ് യുക്തിവാദികളുടെ അന്ധവിശ്വാസത്തെപ്പറ്റി എഴുതി ഞെളിയുന്നത്.
ഗോപാലകൃഷ്ണന്‍ എന്ന ചത്തകുതിരയെ ഇടിച്ചും തൊഴിച്ചും കൈത്തരിപ്പു തീര്‍ക്കുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് (പ്രശംസയര്‍ഹിക്കുന്ന മൂവര്‍സംഘത്തെ മാറ്റിനിറുത്തി) ഇവിടെ വന്നു തൊഴിക്കാവുന്നതാണ്. 

6 comments:

 1. യുവാക്കൾ ഓർക്കുട്ടിൽ ചുറ്റിതിരിയാതെ
  ഫേസ്ബുക്കിലും ബ്ലോഗുകളിലും കൂടുതൽ സമയം ചിലവഴിക്കണം എന്ന് DYFI സംസ്ഥാന സമ്മേളനം നിർദ്ദേശിച്ചത് എന്തിനാണു എന്ന് ഇപ്പോൾ മനസിലായി. താങ്കളുടെ പോലെ ഉള്ളവർ വെച്ചു പുലർത്തുന്ന ഇടതു പക്ഷ വിരോധ പ്രചരണങ്ങളെ പ്രതിരോധിക്കേണ്ടത് അത്യാവശ്യം തന്നെയാണു. കമ്യൂണിസം എന്താണെന്നും CPM എന്താണെന്നും അറിയാത്ത അരാഷ്ട്രീയവതകരണത്തിന്റെ വക്താക്കളായ ഒരുപാട് പേർ താങ്കൾക്ക് കുടപിടിക്കാൻ ഉണ്ടാകും. അത് കൊണ്ട് തന്നെ ഇനിയും ഇതുപോലെ ഉള്ള പോസ്റ്റുകൾ താങ്കൾ പടച്ചു വിടുകയും ചെയ്യും. താങ്കൾക്ക് നല്ല നമസ്കാരം..

  ReplyDelete
 2. ഡി വൈ എഫ് ഐ യുവാവേ, സിന്ധുജോയ് അപ്‌ഡേറ്റ്സ് വായിച്ചില്ലേ? ഇതാ...
  living-as-of-sindhu-joy

  ReplyDelete
 3. ഹഹ സഹതാപം മാത്രം താങ്കളോട്..

  ReplyDelete
 4. സിന്ധു ജോയ്-യുടെ കാര്യം കാലിക്കോ ഇനി എഴുതരുത്. അവരുടെ പോസ്റ്റുകള്‍ വായിക്കാന്‍ ബഹുരസമാണ്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ "ലവ് ഇന്‍ ദ ടൈം ഓഫ് കോളറ" എന്ന നോവലിനെക്കുറിച്ചുള്ള പോസ്റ്റ്‌ ഇപ്പോള്‍ വായിച്ചു ഞാന്‍ അവരുടെ ആരാധകന്‍ തന്നെ ആയിരിക്കുന്നു.

  അവര്‍ മലയാളവും നന്നായി കൈക്കാര്യം ചെയ്യുന്നുണ്ട്. ചെറുപുഷ്പം വാരികയില്‍ ക്രിസ്തീയ സഭകള്‍ക്കും സി.പി.എമ്മിനും ഇടയ്ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഉദ്ദേശിച്ചു അവര്‍ എഴുതിയ ലേഖനവും ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. അതിലെ ഒരു വാക്യം നോക്കൂ:

  "ചില തെറ്റിദ്ധാരണകളുടെ പേരില്‍ ഒരു പാര്‍ട്ടിയെയും മുന്നണിയേയും തള്ളിക്കളയാനും സഭാവിശ്വാസികള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ അവസ്ഥക്കാണ്‌ കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്."

  സിന്ധു ജോയ് ബ്ലോഗ്‌ അടച്ചു പൂട്ടിയാല്‍ ഞങ്ങള്‍ പൊറുക്കില്ല. താങ്കള്‍ സമാധാനം പറയേണ്ടി വരും.

  ReplyDelete
 5. എന്തെങ്കിലുമൊക്കെ പോസ്റ്റണ്ടേ അപ്പോ പിന്നെ ഇതൊക്കെ തന്നെ...
  വായിച്ച് ഹാലേലുയ്യാ പാടാൻ ഒരു പാട് പേരുണ്ടല്ലോ....

  ReplyDelete