Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

04/05/2010

ദേശാഭിമാനിക്കാരന്‍ "അത് സമ്പാദിച്ചിരിക്കുന്നു"

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, "ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''

ഇത് ദേശാഭിമാനിയില്‍ വന്നതാണ്. വായിച്ചിട്ട് ഒന്നും തിരിയാത്തതുകൊണ്ടാണ് ഉറവിടം അന്വേഷിച്ചത്. ഇവിടെ കാണാം  കാസ്ട്രോയുടെ ലേഖനം ഇംഗ്ലീഷില്‍.
The Insanities of Our Times എന്നതിനാണ് നമ്മുടെ കാലത്തെ തിന്മകള്‍ എന്നെഴുതിവെച്ചിരിക്കുന്നത്.

When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."
എന്നത് മൊഴി മാറിയത് ഇങ്ങനെ.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു.'' 
കിട്ടിയ സമ്മാനത്തിന് അര്‍ഹനാവൂ എന്നാണ് മൂര്‍ പറഞ്ഞത്. മൂറിന്റെ സന്ദേശം ഇതാ. ദേശാഭിമാനിക്കാരന്‍ ഈ അര്‍ത്ഥം എവിടെന്നു തപ്പിയെടുത്തു എന്നാവോ. വേണ്ടതു കിട്ടിയതുകൊണ്ട് ബാക്കി വായിച്ചില്ല.  എന്തുമാതിരി വിവരദോഷികളാണ് ഈ പത്രത്തിനുവേണ്ടി പേനയുന്തുന്നതെന്റെ ഭഗവാനേ.
ദേശാഭിമാനിയുടെ സ്ക്രീന്‍ഷോട് കൊടുത്തതിനും എനിക്കെതിരെ സൈബെര്‍ക്രൈം സെല്ലില്‍ സി പി എമ്മുകാര്‍ പരാതിയുമായി പോവുമെന്ന് ഉറപ്പ്.

പിന്നീടെഴുതിയ ഈ കമന്റുകൂടി നോക്കുക.

12 comments:

 1. ഒരു തെറ്റൊക്കെ ആർക്കും പറ്റില്ലേ മാഷേ.. എന്തായാലും CPM നും അതിന്റെ അനുബന്ധം ഘടകങ്ങൾക്കും ഒക്കെ സംഭവിക്കുന്ന തെറ്റുകൾ കണ്ണിൽ എണ്ണയൊഴിച്ചിരുന്ന് കണ്ട് പിടിച്ച് തിരുത്താൻ ഇവിടെ താങ്കളെപോലുള്ളവരുണ്ടായത് ഭാഗ്യം തന്നെ.....

  ReplyDelete
 2. kure thettokke ethu deshabhimaanikkaranum pattum maashe...
  kshamichu kala pilleralle...
  onnoolelum mattullavarude tettukandupidikkumbo namukkoke oru aathma sampthripthi kittoolle....athorthangu kshamikkam..cyber cellum kshamicholum

  :drishya

  ReplyDelete
 3. ഇത് ആദ്യത്തേതല്ലല്ലോ മാഷേ... അങ്ങനെ എത്ര തെറ്റുകള്‍.

  ഒരിയ്ക്കല്‍ ഒരാള്‍ hotdogs തിന്നു റെക്കോഡിട്ടു എന്നതിന് '68 ചത്ത പട്ടികളെ തിന്ന് അമേരിയ്ക്കക്കാരന്‍ റെക്കോഡിട്ടു' എന്ന് തട്ടിവിട്ടവരല്ലേ?

  ReplyDelete
 4. ദേശാഭിമാനിയുടെ ഓണ്‍ലൈന്‍ ആര്‍ക്കൈവ് ബ്ലോഗില്‍ ഇട്ട കമന്റാണ് താഴെ.

  ഇതിനെക്കുറിച്ച് എന്‍റെ ബ്ലോഗില്‍ പോസ്റ്റുപോലും ഇട്ട ശേഷമാണ് രണ്ടു വരിക്കപ്പുറം വായിക്കുന്നത്. ചെറിയ തെറ്റുകളല്ല. മരമണ്ടത്തരങ്ങളാണ് ഇതു നിറയെ. പോരാത്തതിന് മൂലത്തെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ വളച്ചൊടിക്കലും, വിട്ടുകളയലും.
  ഇങ്ങനെയല്ലാത്ത ഒറ്റ വാക്യം പോലും ഇതിലുണ്ടെന്നു തോന്നുന്നില്ല.
  വങ്കത്തരങ്ങള്‍ വേറെ ഇഷ്ടം പോലെ.
  "കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ ഉപയോഗിച്ചുതീര്‍ത്തത് 400 വര്‍ഷംകൊണ്ടു രൂപംകൊണ്ട ഹൈഡ്രോകാര്‍ബണ്‍ ശേഖരമാണ്."
  400 വര്‍ഷം കൊണ്ട് ഹൈഡ്രോകാര്‍ബണ്?

  "മനുഷ്യവംശത്തിന് ഭക്ഷ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഗോതമ്പ്, ഉരുളക്കിഴങ്ങ്, ചണം, ചോളം എന്നിവയുടെ കുറവ് പരിഹരിക്കാനും കഴിഞ്ഞു."
  കൊള്ളാം, ചണം ഭക്ഷ്യവസ്തുവാണെന്ന് ഇപ്പോഴറിയുകയാണ്.

  "Thus, for some time, man suffered less from the shortage of such food as maize, potato, wheat, fiber"
  എന്നതിലെ ഫൈബറാണ് ചണമാക്കിയത്.

  "ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റാന്‍ ശാസ്‌ത്രം നമ്മെ പ്രാപ്‌തരാക്കി-വിലയേറിയ ആണവോര്‍ജ സാങ്കേതികവിദ്യ വഴി"

  ദ്രവ്യത്തെ ഊര്‍ജ്ജമാക്കാന്‍ ആണവോര്‍ജ സാങ്കേതികവിദ്യ തന്നെ വേണമെന്നില്ല ആസനം ചൊറിഞ്ഞാലും മതിയെന്ന് ഇതു പരിഭാഷ ചെയ്ത വിഡ്ഢിയോടു പറഞ്ഞേക്കൂ സഗാവേ.

  ഒരാളുടെ പ്രസംഗത്തെ ഇങ്ങനെ മുറിച്ചുതറച്ച് വളച്ചൊടിച്ച് കൊടുക്കാന്‍ ഇവനൊക്കെ ആരാണ് അനുവാദം കൊടുത്തത്?

  ReplyDelete
 5. b studio,
  ഇവിടെ വന്ന് സ്ഥിരമായി മന്ദബുദ്ധിവര്‍ത്തമാനം പറഞ്ഞു പോവുന്നത് നന്നല്ല. തെറിവിളി പോലും ഞാന്‍ നിലനിറുത്താറുണ്ട്. പക്ഷേ എത്ര മാന്യമായി വിളമ്പിയാലും മന്ദബുദ്ധിത്തരം എനിക്കു പിടിക്കില്ല.

  ReplyDelete
 6. താങ്കൾക്ക് രസിക്കുന്ന പോലെ മാത്രമേ കമന്റുകൾ ഇടാൻ പാടു അല്ലെങ്കിൽ ബുജി കമന്റുകൾ മാത്രമെ പാടുള്ളു എന്നുണ്ടെങ്കിൽ വലിയ ബുദ്ധിമുട്ടാണു. കാരണം പോസ്റ്റിന്റെ നിലവാരത്തിൽ തന്നെയല്ലേ കമന്റുകളും ഇടാൻ പറ്റു.

  ReplyDelete
 7. "ദ്രവ്യത്തെ ഊര്‍ജ്ജമാക്കാന്‍ ആണവോര്‍ജ സാങ്കേതികവിദ്യ തന്നെ വേണമെന്നില്ല ആസനം ചൊറിഞ്ഞാലും മതിയെന്ന് ഇതു പരിഭാഷ ചെയ്ത വിഡ്ഢിയോടു പറഞ്ഞേക്കൂ സഗാവേ."


  കാലിക്കോ, ആസനം‍ ചൊറിയുമ്പോ ദ്രവ്യമല്ല പ്രവർത്തിയാണു ഊർജമാകുന്നത്. ഒരു തെറ്റൊക്കെ ആർക്കും പറ്റാം.. അല്ലെ?

  ReplyDelete
 8. രഘുവിന് ആസനം ചൊറിയുമ്പോഴേക്കും ഉദ്ധരിക്കുമെന്നു കരുതി ഇങ്ങനെ സാമാന്യവത്കരിക്കല്ലേ.
  b Studio,
  ബുദ്ധിമുട്ടാതെ പോയി മുഷ്ടി ചുരുട്ടടോ.

  ReplyDelete
 9. ഹ ഹ ഹാ... ചൂടാകാതെ സാർ

  ReplyDelete
 10. ഇതൊന്നും അഴിച്ചു പണിയണമെന്ന് തോന്നുന്നില്ലേ?

  ReplyDelete
 11. ഫാറം അണ്ണന്മാര്‌ തെറ്റു സമ്മതിച്ച സ്ഥിതിക്ക് സ്റ്റുഡിയോ അണ്ണന്മാര്‌ കമന്റ് പിന്‌വലിക്കണം

  ReplyDelete
 12. ഏതായാലും വങ്കനൊരു സത്യം പറഞ്ഞു.
  പോസ്റ്റിലുള്ളതിനു യോജിച്ചതല്ലേ കമന്റിലും വരൂ.
  പക്ഷേ ഈ ക്ഷുദ്രക്കുറിപ്പിന്റെ അതേ നിലവാരത്തിലുള്ള ഒരു പോസ്റ്റ് 'ബൂര്‍ഷ്വാ പത്ര'ങ്ങള്‍ക്കെതിരെ ഒരു സി പി എം ബ്ലോഗെര്‍ എഴുതിയെങ്കില്‍ അതു ബ്ലോഗോസ്ഫിയറിലെ ഒരു സി പി എം ആഘോഷമായിരിക്കും.
  അതുകൊണ്ടുതന്നെയാണ് ബ്ലോഗിലൂടെ ലേശം രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്ന് വെച്ചത്, അതു ക്ഷുദ്രപ്രവൃത്തിയായാലും ശരി.

  ReplyDelete