കാലിക്കോസെന്‍ട്രിക് Calicocentric dusty room

11/05/2010

നുണപ്രചരണം എന്ന സി പി എം കല

നുണപ്രചരണം എന്നത് സി പി എം പത്രങ്ങളുടെയും നേതാക്കളുടെയും key word ആണെന്നു പറയാം. മാധ്യമങ്ങളുടെ നുണപ്രചരണം എന്നരൂപത്തിലാണ് അതു കൂടുതലും പ്രകടിപ്പിക്കുക. മറ്റുള്ളവരെല്ലാം തങ്ങള്‍ക്കെതിരെ നുണപ്രചരണം നടത്തുകയാണെന്നു പറയുമ്പോള്‍ തന്നെ നുണപ്രചരണത്തെ സി പി എമ്മിനെ പോലെ ആശ്രയിക്കുന്ന ഒരു പ്രസ്ഥാനം വേറെയുണ്ടാവില്ല. സംഘപരിവാരങ്ങള്‍ പോലും ഇതില്‍ സി പി എമ്മിന്റെ എത്രയോ പിന്നിലേ വരൂ. നുണപ്രചരണത്തിനുവേണ്ടിയുള്ള ഒരു മെഷീനറി ഈ പാര്‍ട്ടിക്കുണ്ടെന്നോ അല്ലെങ്കില്‍ ഈ പാര്‍ട്ടി മെഷീനറിയുടെ ഒരു പ്രധാന പ്രവൃത്തിയാണ് നുണപ്രചരണമെന്നോ പറയേണ്ടത് എന്നറിയില്ല.  കോഴിക്കോട്ട് കിനാലൂരില്‍ പൊലീസിന്റെ അതിക്രമത്തിനിടെ തലയ്ക്കു പരിക്കേറ്റ ഒരു വൃദ്ധനെ സി പി എം നേതാക്കളും എളമരം കരീം എന്ന മന്ത്രിയും പൊതുയോഗത്തില്‍ ഹാജരാക്കി സമരക്കാരുടെ കല്ലേറുകൊണ്ടാണ് പരിക്കേറ്റത് എന്നു പറയിച്ചു. എളമരം കരീം സംസ്കാര ശൂന്യമായ ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ച് സ്വന്തം കേമത്തം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പക്ഷേ ചാനലുകാരുടെ വീഡിയോ സംശയത്തിനിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കുന്നു. പൊലീസുകാര്‍ തെറിവിളിച്ചും തല്ലിയും ഓടിച്ചപ്പോള്‍ ചുമരില്‍ തലയിടിച്ചുവീണാണ് വൃദ്ധനു പരിക്കേറ്റതെന്ന്.
നാണമില്ലാത്ത സി പി എം നേതാക്കളും മന്ത്രിയും എന്തു പറയുന്നു എന്നു കേട്ടില്ല.
യൂറ്റ്യൂബില്‍ കണ്ട ഒരു വീഡിയോ എല്ലാം പറയുന്നുണ്ട്.

11 comments:

  1. സി പി എം ഭരിക്കുമ്പോള്‍ ആരു സമരം ചെയ്യാന്‍ അവര്‍ സമ്മതിക്കില്ല. അത് അടിച്ചമര്‍ത്താന്‍ അവര്‍ സകല തന്ത്രവും സ്വീകരിക്കും. എന്തു നുണയും അവര്‍ അതിനുവേണ്ടി പ്രചരിപ്പിക്കും.ഇക്കാലത്ത് ആധുനിക മാധ്യമങ്ങളുള്ളതിനാല്‍ നുണപ്രചാരണം പക്ഷേ പൊളിക്കാനാവും എളുപ്പത്തില്‍. അന്ധവിശ്വാസികള്‍,അത് പാര്‍ട്ടിക്കാരാണെങ്കിലും മതക്കാരാണെങ്കിലും യാഥാര്‍ഥ്യം കണ്ണുകൊണ്ടു കണ്ടാലും വിശ്വസിക്കില്ലെന്നു മാത്രം.

    ReplyDelete
  2. ബീ ആര്‍ പി ഭാസ്കറുടെ ഈ കുറിപ്പും ഫോട്ടോയും കൂടി കാണുക:കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം

    ReplyDelete
  3. In this Video itself it is very clear that police didn't do any thing to that guy. And he is felling down, But that will not cause that kind of injury. While felling down, injured part of his head is not touching any where.

    Now tell us, who is lying? Calico or CPI(M)?

    Dear Calico, you could have watched video at least before you post it.

    ReplyDelete
  4. നുണയന്‍ മന്ത്രി

    ReplyDelete
  5. മേലെയെഴുതിയ സി പി എമ്മുകാരാ,
    ചിലപ്പോള്‍ ഈ ചാനലുകാരുടെ കേമറയില്‍ തുപ്പാക്കി സംവിധാനമുണ്ടാവും. സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി പിന്തിരിപ്പന്‍ ചാനലുകാര്‍ക്ക് അങ്ങനെ കേമറ ലഭിച്ചോ എന്ന് അന്വേഷിക്കാവുന്നതാണ്. പടം പിടിക്കുന്നതിന്റെ കൂടെ ഒരു ഉണ്ട കെളവന്റെ തലയ്ക്കും ഇരിക്കട്ടെ. എന്നാല്‍ പൊലീസാണ് ഉത്തരവാദി എന്നു പറയാമല്ലോ.

    ReplyDelete
  6. @ Calicocentric കാലിക്കോസെന്‍ട്രിക്

    ഞാന്‍ പറഞ്ഞത് ആ വിഷ്വല്‍സില്‍ നിന്നും അയാള്‍ക്കു പരിക്കേല്‍ക്കുന്നത് കാണാന്‍ സാധിക്കുന്നില്ല എന്നാണ്. താഴെ വീഴുമ്പോള്‍ പരിക്കേറ്റ ഭാഗം എവിടെയും ഇടിക്കുന്നതായി കാണുന്നില്ല. പിന്നെ അയാള്‍ എന്നിട്ടും ആ വിഷ്വല്‍സ് വെച്ച് പ്രചരണം നടത്തുന്ന മീഡിയക്കും അതേറ്റു പിടിച്ചു കമ്മ്യൂണിസ്റ്റ് വിരുദ്ധ വിഷം തുപ്പുന്ന നിങ്ങളക്കും നല്ല നമസ്ക്കാരം...

    ReplyDelete
  7. അതൊരു angle ന്റെ പ്രശ്മാണിഷ്ടാ. കാലുനക്കുന്നവന്‍ അധോമുഖനായിരിക്കുന്നത് സ്വാഭാവികം.

    ReplyDelete
  8. vbn.. what a pity statement? did you watch the video? dont be so slave to party :(

    ReplyDelete
  9. road widening is good for the people.. I dont know why they are making a such a big strike for that though :)


    yea.. right now I am in opposition bench... all party sucks!

    ReplyDelete
  10. പച്ചക്കള്ളം പറഞ്ഞ ആ കാക്കായോട് വല്ലാത്ത സഹതാപം തോന്നി. അത് പറഞ്ഞില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. വധശ്രമത്തിലെ 150 പേരില്‍ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ അദ്ദേഹം ആകുമായിരുന്നില്ലേ. നെറ്റികുത്തി വീഴുന്നുണ്ടെങ്കിലും എന്നെ അടിച്ചേ എന്നാണ് നിലവിളിക്കുന്നത്. കളവ് പറയാന്‍ അദ്ദേഹത്തെ പറ്റും എന്ന് സഖാക്കള്‍ക്ക് മനസ്സിലായികാണും. പക്ഷെ കളവ് പറയാന്‍ മൈക്ക് ശരിയാക്കികൊടുക്കുമ്പോള്‍ പാര്‍ട്ടിയുടെ ഉടുമുണ്ടാണ് അഴിഞ്ഞ് വീഴുന്നത് എന്ന ബോധം പോലും നഷ്ടപ്പെടുമാറ് ചക്കരക്കുടം അവരെ ഉന്‍മത്തരാക്കിയിരിക്കുന്നു എന്നെനിക്ക് തോന്നുന്നു.

    ReplyDelete
  11. ലാത്തി കൊണ്ട് പോലീസ് അയ്യാളുടെ തോളില്‍ അടിക്കുന്നത് ഇന്ത്യവിഷന്‍ വീഡിയോയില്‍ വ്യക്തമായി കാണാം .

    ReplyDelete