കാലിക്കോസെന്‍ട്രിക് Calicocentric dusty room

29/07/2010

വെണ്മണിമഹള്‍ അരുന്ധതി റോയ് (ഇ എം എസ്സും സെക്സും)

ഇ എം എസ് നമ്പൂതിരിപ്പാട് എന്നൊരു പുമാന്‍ വെറുമൊരു പതിനഞ്ചുകൊല്ലം മുന്‍പ് ഇങ്ങനെ എഴുതി ഈ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍...

വായനയുടെ ആഴങ്ങളില്‍ എന്ന പേരിലൊരു സമാഹാരമുണ്ട്. വയസ്സുകാലത്തു നമ്പൂതിരിപ്പാടിരുന്നു പുസ്തകം വായിച്ചു നാട്ടാരെ അറിയിച്ചത്. അതില്‍ ഇതു കണ്ടിട്ടില്ല.

6 comments:

  1. എന്താണ് ഈ പോസ്റ്റില്‍ ഉദേസിച്ചത് എന്ന് മാത്രം മനസിലായില്ല ... ഒന്നും പറയാതെ ഞെങ്ങള്‍ മുന്പേ വായിച്ചു കഴിഞ്ഞതിന്റെ പടം എടുത്തു വീണ്ടും പോസ്ട്ടിലെക്കിട്ടത്‌ എന്തിനാണ് എന്നും മനസിലായില്ല ... എന്താണ് ഈ എം എസ് പറഞ്ഞതിലെ തെറ്റ് /ശരി /മര്യാദ /മര്യാദയില്ലായ്മ/പൈങ്കിളി /കപടം /തെറി /സദാചാരം/അതില്ലായ്മ ...ഒന്നും തന്നെ പറയാതെ ചുമ്മാ ഓരോന്ന് എഴുതി നിറയ്ക്കുകയാണ് അല്ലെ ...ചൊരുക്ക് ചൊറിഞ്ഞു തന്നെ തീര്‍ക്കണം ...
    ഓര്‍മ്മകള്‍ കോള്‍മയിര്‍ കൊള്ളിക്കാന്‍ മാത്രമുള്ളതാണ് ... കപടതെ നിന്റെ മുഖം ദൈവത്തെ പോലെ ഉണ്ടല്ലോ എന്നതാണല്ലോ ശ്രീമതി അരുന്ധതി മാഡത്തിന്റെ മൊഴികള്‍ ... പക്ഷെ അതിനെ പറ്റി / അവരെ പറ്റി മാത്രം ഒന്നും എഴുതി കണ്ടില്ല .. ഓ നമ്മള്‍ ഈ എം എസ് സ്പെഷലിസ്റ്റ് ആണല്ലോ ..അത് മറന്നു ... തുടരട്ടെ ഈ പുനര്‍നിര്‍മതി ..

    ReplyDelete
  2. നമ്പൂതിരിപ്പാടിന്റെ ചില വിവരദോഷങ്ങള്‍ ചിരിച്ചു തള്ളാവുന്നവയാണ്: ഉദാഹരണത്തിന് ജനസംഖ്യാ നിയന്ത്രണത്തിന് നിര്‍ബ്ബന്ധിത ഗര്‍ഭചിദ്രത്തെപ്പോലും ആശ്രയിക്കുന്ന ചൈനയില്‍ ജനസംഖ്യാ നിയത്രണം എന്നൊന്നില്ല, പെണ്ണുങ്ങള്‍ ഒരുപാടു പെറ്റു മെലിയാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞതും മറ്റും ഈ ബ്ലോഗില്‍ അത് വായിച്ചു ചിരിച്ചതിനു കണക്കില്ല.

    പക്ഷെ, അരുന്ധതി റോയ്-യെ അശ്ലീലസാഹിത്യകാരിയായും വെണ്മണി പാരമ്പര്യത്തില്‍ പെടുന്നവളായും ഒക്കെ ചിത്രീകരിച്ചത് തീരെ mean ആയിപ്പോയില്ലേ? നമ്പൂതിരിപ്പടായാലും ഇത്ര താഴാമോ? അത് പറഞ്ഞതിനു 'വിചാരണ' എന്തിനിത്ര ചൂടാകുന്നു? "കപടതെ നിന്റെ മുഖം ദൈവത്തെ പോലെ ഉണ്ടല്ലോ" എന്ന അരുന്ധതിവചനത്തിനു ഇവിടെ എന്ത് പ്രസക്തി?

    ReplyDelete
  3. ശ്രീ ജോര്‍ജ് കുട്ടി , ഞാന്‍ കംമെന്റ്ടു എഴുതിയത് ,ശ്രീ കാലിക്കോ സാറിന്റെ ഈ പോസ്റ്റ് എന്താണ് ഉദ്ധെശിക്കുന്നത് എന്നറിയാനായിരുന്നു . ഇദ്ദേഹം കേവലം വ്യക്തി വിദ്വേഷം തീര്‍ക്കുന്ന മട്ടില്‍ എഴുതി വിടുന്നത് ,ഇദ്ദേഹത്തിന്റെ തന്നെ ബ്ലോഗ്‌ ടൈറ്റില്‍ പറയുന്നത് പോലെ ഈ എം എസിനും അദ്ദേഹത്തിന്റെ ഉപച്ചപകര്‍ക്കും എതിരെ --- എന്നത് മാത്രമാണ് കാണുന്നത് ഈ പോസ്റ്റിലും . ഈ എം എസ് എന്ന വ്യക്തി പ്രകടിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം --ഒരു പക്ഷെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായം മാത്രമായി കാണുന്നതിനു പകരം ,വ്യക്തി ഹത്യ /വ്യക്തി പൂജ എന്നീ നിലകളില്‍ തുടരുന്ന ഈ പ്രകടനം കാരണമാണ് "വിചാരണ ചൂടാകാതെ " ചൂടായത് . മാര്‍ക്സിസത്തെ വികസിപ്പിക്കാനുള്ള വീക്ഷണം മികച്ച രീതിയില്‍ പുലര്‍ത്തി പോന്ന ഈ എം എസ് ,ഈ വൈഷമ്യം പിടിച്ച സാമൂഹ്യ അവസ്ഥയെ (ഇന്ത്യന്‍ അവസ്ഥകളെ ) ഏതു രീതിയില്‍ കണ്ടിരുന്നു എന്നത് തികച്ചും വ്യക്തിപരം ആണ് . ഗാന്ധിജിയെ പറ്റി , നെഹ്രുവിനെ പറ്റി .. ഇമ്മാതിരി "വ്യക്തി' പരമായ കാര്യങ്ങള്‍ എത്ര മാത്രം കണ്ടു പിടിക്കനുണ്ട് .. പക്ഷെ അതെല്ലാം വ്യക്തി ഹത്യക്ക് ഉപയോഗിക്കുന്നതല്ല മാന്യത . പിന്നെ ഈ പോസ്റ്റില്‍ കാണിച്ചിരിക്കുന്ന ലേഖനം (അത് നമ്മള്‍ മുന്പേ വായിച്ചതാണ് ) ,അതിന്റെ തന്നെ അര്‍ത്ഥത്തില്‍ എവിടെയാണ് വീണു പോയത് എന്ന് പറയാനുള്ള വിവരം ശ്രീ കാലിക്കോ കാണിക്കേണ്ടതായിരുന്നു ..അതുണ്ടായില്ല ..പകരം നേരത്തെ പറഞ്ഞ പോലെ "ചൊരുക്ക് ചൊറിഞ്ഞു " തന്നെ തീര്‍ത്തു അദ്ദേഹം ... വിമര്സനം നല്ലതാണു ... സ്വയം വിമര്സിക്കുമ്പോള്‍ മാത്രം അത് കാണില്ല ഏന് പറയുന്ന പോലെ ...

    ReplyDelete
  4. ട്രയല്‍ ഇഷ്ടാ, ഇഷ്ടന്റെ comments ഒന്നും ഞാന്‍ വായിച്ചില്ല. നീട്ടിവലിച്ചെഴുതേണ്ടാ. ഡിലീറ്റ് ബട്ടണ്‍ എന്റെ കയ്യിലുണ്ടല്ലോ. വെറുതേ ഒരു രസത്തിന് ഞാന്‍ അതു ഞെക്കും.

    ReplyDelete
  5. ഹ ഹ ഹ ... അത് താങ്കളുടെ ഇഷ്ട്ടം ..കാരണം ബ്ലോഗിന്റെ "ഉടമ" താങ്കളാണല്ലോ .പിന്നെ മുന്പും താങ്കള്‍ ഈ പുണ്യ -ധീര പ്രവര്‍ത്തി ചെയ്തിട്ടുണ്ട് ..അത് കൊണ്ട് അത് ചെയ്യും എന്ന് പ്രതീക്ഷിച്ചു തന്നെയാണ് ഈ കമ്മെന്റ് സാഹസത്തിനു മുതിരുന്നത് ..പിന്നെ താങ്കളെ പോലെ ചെറിയ വാക്കുകളില്‍ എന്താണ് ഉദ്ധെശിക്കുന്നത് (അങ്ങിനെ വല്ലതും ഉണ്ടോ ആവോ ?) എന്ന് പോലും പറയാതെ മറ്റുള്ളവരുടെ വെള്ളി വീഴല്‍ പെറുക്കാന്‍ എല്ലാവര്ക്കും കഴിയുമോ ?

    ReplyDelete
  6. interesting to see even to day we have people like 'Vicharana' holding on to disinformations and painfully pathetic hero worship.
    EMS is one big lie perpetuated by the efficient propaganda machinery of the Party. time we pull down the self appointed messiahs and leave them in the dust bins of history.
    imagine what would Kerala be now, given its natural and social advantages, its rich and varied geography, its friendly and least violent population had we been free of the dead weight of the left politics driven by Stalinists like
    EMS!!!

    ReplyDelete