Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

30/11/2009

ഏട്ടിലെ ഇ എം എസ് പി ഗോവിന്ദപ്പിള്ളയെ തിരിഞ്ഞുകുത്തുമ്പോള്‍

ഇ എം എസിനെ പുകഴ്ത്തുന്നവരെ ഏട്ടിലെ ഇ എം എസ് തിരിഞ്ഞുകുത്തുന്നത് രസമുള്ള കാഴ്ചയാണ്. പി. ഗോവിന്ദപ്പിള്ളയെപ്പറ്റി പറയാന്‍പോവുന്ന ഉദാഹരണം മാത്രമല്ല. ഇതിലും രസമുള്ള വേറെ ഉദാഹരണങ്ങളുണ്ട്. ചിലതെല്ലാം പിന്നീടു പറയും. ഇ എം എസ്സിനെപ്പറ്റി എന്തോ ഒരു അഭിമുഖത്തില്‍ പറഞ്ഞതിന്റെ പേരിലാണല്ലോ അദ്ദേഹത്തെ സംസ്ഥാനകമ്മിറ്റിയില്‍നിന്നൊഴിവാക്കിയതും ഇ എം എസ് സമ്പൂര്‍ണ്ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നു മാറ്റിയതും. അതു 2003ലാണെന്നു തോന്നുന്നു. 1998-ല്‍ The Marxist ഇ എം എസ്സിനെപ്പറ്റി പിള്ളയെഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചെന്നു തോന്നുന്നു. സി പി ഐ എം വെബ്‌സൈറ്റില്‍ എം എസ് ഡോക് ഫയലായി പീജിയുടെ ലേഖനം കാണുന്നുണ്ട്.www.cpim.org/marxist/1998_01_marxist_pg_ems.doc വെബ് പേജ് ആയി വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക.
വലിയ സാഹസമാണ് പീജി ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് സാക്ഷരതയില്ലാത്ത ഇ എം എസ്സിന്റെ സൈദ്ധാന്തിക സംഭാവനകള്‍ വിലയിരുത്തുക. കര്‍മ്മയോഗിയും ജ്ഞാനയോഗിയും ഇണങ്ങിയ വ്യക്തിത്വമാണ് ഇ എം എസ്സിനെന്നാണ് പീ ജി തുടക്കത്തിലേ പറയുന്നത്. 1997ലോ 98ലോ ഇങ്ങനെയൊക്കെ പറഞ്ഞ പിള്ള 2003ലും ഇതാണു പറഞ്ഞതെങ്കില്‍ സംസ്ഥാനകമ്മിറ്റിക്കു പുറത്തുപോവേണ്ടി വരില്ലായിരുന്നു.


FORM AND CONTENT


The second important issue which in the late forties and early fifties led to furious controversies was about the relative primacy of form and content. The Left—wingers in the movement with EMS at its head argued for the primacy of content over form. Though in his landmark article in 1937 EMS took a judicious and balanced position with regard to the question of form and content, his articles from underground under the pseudonym “P.S”, tended to take an extreme position on the decisive role of content in the work of art. The opponents under the able captainship of Prof. Joseph Mundassery (who was later to be the Education Minister in the first EMS Ministry, and a committed supporter of the Left) took an equally extreme position on “form”. He coined the phrase Roopa Bhadrata as aginst Bhava Bhadrata - “perfect form” and “perfect content” respectively. The controversy, quoting “chapter and verse” by both sides raged on for months and years.


The new political climate of the 1950s, celebrated by some historians as the “Red Decade” of Kerala, took all these controversies in its stride and it is hard to pinpoint when these controversies concluded. Actually issues did not die out and were to raise their heads again and again during the next decades.


EMS watered down his extreme position on content and went back to his original stand of 1937 in the fifties itself. But a final solution to the problem of form and content and the whole controversy with Mundassery and others had to wait for new more decades.


In a series of lectures (1975) at Chennai, EMS made a sharp correction of his view on the primacy of form. He borrowed the ideas in Engels’ letters to Minna Kautsky (1885) and Margaret Harkness (1888) to adduce support for the correction. But it was in 1995 in course of a lecture in Perinthalmanna that he made a full assessment of the whole controversy. In it he turned upside down the very terms of the controversy as it was carried on in the late forties and early fifties. He resurrected the classic philosophical stand of Marxism and asserted the unity and complementarity of form and content and rejected as un-Marxian the dichotomy of form and content. Form is the mode of existence of content and content is what is contained in the form. Though it is quite legitimate for us to consider form and content apart for the purposes of analysis and study, it would be absurd and unscientific to tear one from the other as irreconcilable categories. Therefore, not only the Bhava Bhadras like himself but also Roopa Bhadras like Mundassery wrer in the wrong, EMS said. To quote him in detail:


“When we own up our mistakes some people interpret as if we alone were in the wrong. The fact is that just as we did, they also committed mistakes. If in the debate on Roopa Bhadrata we erred, people like Mundassery also erred equally.


“It is the fact of life that a emerges out of a conflict between two wrongs. The development of society is through contradictions. Thus the Roopa Bhadrata argument which arose out of our conflict was wrong, in another sense it was correct too. Evaluating the worth of literature we should never confine ourselves to content alone. Mundassery was correct in insisting that form too is to be evaluated…. We accept that we were wrong on that count. Those of us who founded the Jeevat Sahitya Sanghom were political workers. We looked at literature too through political eyes. So we did not play sufficient attention to the artistic structure of literature. That was our mistake.


“But when people like Mundassery tried to correct us, they viewed form and content as two separate categories and argued for perfection in both. That was their theory. In fact the form and content are not so separate or conflicting categories. For progressive content there must be progressive form. The progressive form is the same as perfect form. Those like Mundassery did not realise the relation between the two.”


(Literary Debate—Sahitya Samuadam, 1996)


This argument is not hair-slitting or pettifogging. The dichotomy of form and content and evaluation of each separately is based on an un-stated ass assumption that in order to make literary and artistic creation perfect there are some hoary rules of composition and styles of presentation and any deviation from them would be unsuitable. Such assumptions do not accept as legitimate the continuous process of change in artistic and literary forms, to suit the changing ethos and values of society, and the resulting changes in people’s taste.
(സ്കേന്‍ ചെയ്തു റ്റെക്സ്റ്റ് ആക്കിയതുകൊണ്ടാവാം കുറെ തെറ്റുകളുണ്ട് ഇതില്‍) സാഹിത്യത്തിലും കലയിലും രൂപവും ഭാവവും എന്നവിഷയത്തില്‍ ഇ എം എസ്സിന്റെ നിലപാടുകള്‍ പലകാലത്തും മാറിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. എങ്കിലും കര്‍ക്കശമായി ഉള്ളടക്കത്തിനുവേണ്ടി രൂപത്തെ അവഗണിച്ച നിലപാട് ഇടക്കാലങ്ങളിലുണ്ടായ ഭ്രംശങ്ങളായിരുന്നു. 1995-ല്‍ തന്റെ മുന്‍നിലപാടുകളെയെല്ലാം തിരുത്തിക്കൊണ്ട് വിരുദ്ധ ദ്വന്ദ്വങ്ങളായി രൂപം ഭാവം എന്നിവയെ സമീപിക്കുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധമായ രീതി ഇദ്ദേഹം നിരാകരിച്ചു.  (സത്യത്തില്‍ പീജിയുടെ ഹെറെസി The Marxist എന്ന ജേണലില്‍ പ്രസിദ്ധീകൃതമായി സി പി എം വെബ് സൈറ്റില്‍ ഇപ്പോഴും കിടക്കുന്നു എന്നല്ലേ ഇതിനര്‍ത്ഥം?  മാര്‍ക്സിസത്തിനു നിരക്കാത്ത നിലപാടായ രൂപവും ഉള്ളടക്കും വിരുദ്ധദ്വന്ദ്വങ്ങളായി കാണുന്ന സമീപനമായിരുന്നു 1995-വരെ ഇ എം എസ്സിന് എന്നല്ലേ ഇതിനര്‍ത്ഥം. അതായത് മാര്‍ക്സിസത്തിന്റെ പ്രാഥമികപാഠം പോലും അന്നുവരെ അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു എന്ന്?)
പീജി  പറയുന്നത് അബദ്ധമാണ്. 1995-ല്‍ മാത്രമല്ല 1948-ലെ ഇ എം എസ് ഇതു സംശയത്തിനിടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്. ഇ എം എസ്സിന്റെ വര്‍ഷം പറഞ്ഞിട്ടില്ലാത്ത ഒരു ലേഖനത്തില്‍ (എഴുപതുകളോ എണ്‍പതുകളോ ആവാം എന്ന് ഈ ബ്ലോഗെര്‍ സംശയിക്കുന്നു) 1948 ലെ ഇ എം എസ്സിനെ പിന്നീടത്തെ ഇ എം എസ് ഉദ്ധരിക്കുന്നത് പ്രബന്ധങ്ങള്‍ പേജ് 208-ല്‍ കാണാം. മലയാള നിരൂപണത്തില്‍ മാര്‍ക്സിസത്തിന്റെ സമീപനം എന്നാണ് ലേഖനത്തിന്റെ പേര്.
ഇതിനു മറുപടിയായി 1948 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ലഘുലേഖയില്‍ ഇങ്ങനെ പറഞ്ഞു. "രൂപഭദ്രതാവാദത്തിന്റെ അടിയില്‍  കിടക്കുന്നത് സാഹിത്യത്തിന്റെ ഉള്ളടക്കത്തില്‍നിന്ന് ഭിന്നമാണ് രൂപമെന്ന ധാരണയാണ്. കാലം മാറുന്നതോടൊപ്പം, സമുദായം പുരോഗമിക്കുന്നതനുസരിച്ച്, സാഹിത്യത്തിന്റെ ഉള്ളടക്കം മാറിയാലും അതിന്റെ രൂപത്തെ സംബന്ധിച്ചിടത്തോളം ശാശ്വതമായ ചില നിയമങ്ങള്‍ ഉണ്ടെന്ന അഭിപ്രായമാണ്. (208, പ്രബന്ധങ്ങള്‍)

അപ്പോള്‍ 1995-ല്‍ ഇ എം എസ് രൂപവും ഭാവവും രണ്ടല്ലെന്നു പറഞ്ഞുകൊണ്ട് തന്റെ നിലപാട് മൌലികമായി മാറ്റി എന്നു പറയുന്നതില്‍ ഒരു കാര്യവുമില്ല. 1948-ല്‍ തന്നെ അദ്ദേഹം അതു പറഞ്ഞിട്ടുണ്ട്. ഇ എം എസിനെ വായിക്കാന്‍ പീജിക്കു മടിയുണ്ടാവുമെന്നറിയാം. പീജിക്കെന്നല്ല ഏത് ഇ എം എസ് ഭക്തനും. ഇ എം എസ്സിനെ വായിച്ചിട്ട് എന്തു കിട്ടാനാണ്. ഇ എം എസ് എന്താണെന്നറിയാന്‍ ഇ എം എസ്സിനെ വായിക്കാം. അല്ലാതെ വിജ്ഞാനസമ്പാദനത്തിനായി ഇ എം എസ്സിനെ വായിക്കുന്നതും സി പി എമ്മിന്റെ മിമിക്രി ചാനല്‍ കാണുന്നതും ഒരേ കണക്ക്. ഒരുദാഹരണം പറയുകയാണെങ്കില്‍ ചെന്തമിഴും കൊടുന്തമിഴും സംസ്കൃതത്തെ തൊട്ടോ തൊടാതെയോ മലയാളമായ കഥ ഇ എം എസ് എത്രതവണ പറഞ്ഞു. എന്നാല്‍ ഇതില്‍നിന്ന് എന്തുചുക്കാണ് വായനക്കാരന് സിദ്ധിക്കുന്നത്?  ഇ എം എസ്സിനെ ആവേശപൂര്‍വ്വം വായിക്കുന്ന ഒറ്റയാളേ കേരളിത്തലിന്നുണ്ടാവൂ. അത് ഈ ബ്ലോഗെറാണെന്നു വിശേഷിച്ചു പറയേണ്ടല്ലോ. ഇ എം എസ്സിന്റെ ഒരു പുസ്തകം കയ്യില്‍ വരുമ്പോള്‍ എന്തൊരു ആനന്ദമാണെന്നോ. ഏതെങ്കിലുമൊരു പുസ്തകം ശ്രദ്ധയോടെ തലങ്ങും വിലങ്ങും വായിച്ചിട്ടൊരു പത്തുകൊല്ലമെങ്കിലും ആയിക്കാണുമെന്ന അവസ്ഥയുള്ളപ്പോഴാണ് ഇതെന്നു പറഞ്ഞാല്‍ ഇ എം എസ് പകരുന്ന വിജ്ഞാനതൃഷ്ണ ഊഹിക്കാമല്ലോ.
പിള്ള പറയുന്നതില്‍ കുഴപ്പങ്ങളുണ്ട്. അദ്ദേഹം ഉദ്ധരിക്കുന്ന ആ പ്രഭാഷണത്തോടെ ഇ എം എസ്സിന്റെ സാഹിത്യസിദ്ധാന്തപരാക്രമങ്ങള്‍ അവസാനിച്ചിരുന്നെങ്കില്‍ ചിത്രം പീജി വരച്ചതുപോലെ ശേഷിക്കുമായിരുന്നു. എന്നാല്‍ ആ ലേഖനം/പ്രഭാഷണം തുടങ്ങിവെച്ച ചര്‍ച്ചയ്ക്കു മറുപടിപറഞ്ഞുകൊണ്ട് വീണ്ടും ഇ എം എസ് വീണ്ടും എഴുതിക്കളഞ്ഞു. ഭാവരൂപങ്ങളെപ്പറ്റി വീണ്ടും.
ഇതിലാദ്യത്തേത് [രൂപഭദ്രതയെ സംബന്ധിച്ച തര്‍ക്കമാണ് ഇ എം എസ് ഉദ്ദേശിക്കുന്നത്] അനന്തരകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിമിത്തം പരിഹരിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ പുത്തന്‍ഭരണാധികള്‍ക്കെതിരെ പോരാടുക എന്ന നിലപാടുകളിലേക്ക് കമ്യൂണിസ്റ്റിതര സാഹിത്യകാരന്മാര്‍ കൂടി തിരിച്ചെത്തി. അങ്ങനെയാണ് രൂപഭദ്രതാവാദികളില്‍ മുമ്പനായിരുന്ന ജോസഫ് മുണ്ടശ്ശേരി കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായത്. (317, പ്രബന്ധങ്ങള്‍)
എനിക്കും തെറ്റുപറ്റി മുണ്ടശ്ശേരിക്കും തെറ്റുപറ്റി എന്നു നേരത്തേ പറഞ്ഞ ഇ എം എസ് വീണ്ടും പറയുകയാണ്,  മുണ്ടശ്ശേരി എന്റെ വഴിക്കുവന്നു. ഞാന്‍തന്നെ കേമന്‍. രാഷ്ട്രീയസദാചാരം, ബൌദ്ധിക സത്യസന്ധത എന്നതൊന്നും തൊട്ടുതറിച്ചിട്ടില്ലാത്ത നെറികേടിന് ഇത്ര മികച്ച ഉദാഹരണം വേറെക്കിട്ടാന്‍ പ്രയാസമാവും. ജടയും രഥയും ചൊല്ലിപ്പഠിച്ചവനാണ് ഇ എം എസ്. അദ്ദേഹത്തെ ഒരു നിലപാടില്‍ നിശ്ചയിക്കാന്‍ ശ്രമിച്ചത് പീജിയുടെ അമളി.
1948-ലെ നിലപാട് മുകളില്‍ കാണുംവിധം ഉദ്ധരിച്ച ഇ എം എസ് തന്നെ 1980ല്‍ ആശാന്‍ സ്മാരക പ്രഭാഷണത്തില്‍ കേള്‍വിക്കാരെ വിഡ്ഢികളായി ഗണിച്ചുകൊണ്ട് ഈ പ്രശ്നത്തിനുണ്ടായ രാഷ്ട്രീയമായ പരിഹാരത്തെപ്പറ്റി പറയുന്നുണ്ട്. 
ഈ ഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ അംഗീകരിച്ച സമീപനത്തില്‍ യാതൊരു തെറ്റുമില്ലെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. തീര്‍ച്ചയായും തെറ്റുണ്ടായിരുന്നു. പക്ഷേ, രൂപഭദ്രതയെ നിഷേധിച്ചതല്ല, പുതിയ രാഷ്ട്രീയ പരിതഃസ്ഥിതി വിലയിരുത്തുന്നതിലും അതനുസരിച്ചു യോജിക്കാവുന്നവരെയൊക്കെ യോജിപ്പിച്ചുനിറുത്തുന്നതിലും ഇടതുപക്ഷ സെക്റ്റേറിയന്‍ പാളിച്ച പറ്റിയെന്നതാണ് കമ്യൂണിസ്റ്റുകാരുടെ തെറ്റ്. (55-56,ആശാനും മലയാള സാഹിത്യവും)

അതു രണദിവെയുടെ പിരടിക്ക് കിടക്കെട്ടെ . തുടര്‍ന്ന് കേശവദേവ് സാഹിത്യം പ്രചരണമാണെന്നു പറഞ്ഞത് താനന്നേ പറഞ്ഞ നിലപാടാണ് എന്നു വീമ്പിളക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പഴയ രൂപഭദ്രതക്കാരൊക്കെ തങ്ങളുടെ ചേരിയിലേക്കു തിരിച്ചെത്തി രൂപഭദ്രതാവിവാദത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടായത് വിവരിക്കുന്നു ഇ എം എസ്.

ഇ എം എസ് സമ്പൂര്‍ണ്ണകൃതികളുടെ ജനറല്‍ എഡിറ്ററായിരുന്നല്ലോ പീജി. അദ്ദേഹം ജോലിയുടെ ഭാഗമായി ഇ എം എസ്സിനെ വായിക്കാന്‍ തുടങ്ങിക്കാണണം. ഒരുപക്ഷേ അതില്‍നിന്നുണ്ടായ അറപ്പും വെറുപ്പുമാവണം ചെറിയ രൂപത്തിലെങ്കിലും അഭിമുഖത്തില്‍ പുറത്തുവന്നത്.

No comments:

Post a Comment