കാലിക്കോസെന്‍ട്രിക് Calicocentric dusty room

12/12/2009

പി കെ പോക്കര്‍ ഡോട് കോം


മലയാളികളുമായി ബന്ധപ്പെട്ട ചില വെബ് സൈറ്റ് കോമാളിത്തരങ്ങളെപ്പറ്റി ഒരു പരമ്പര ആലോചനയിലുള്ള സമയത്ത് വീണുകിട്ടിയതായിരുന്നു പി കെ പോക്കര്‍ ഡോട് കോം. തത്ത്വചിന്തകനാണ് പ്രൊഫസര്‍ പി. കെ.  പോക്കര്‍ എന്നാണ് സഹപുകസക്കാരനും അന്തര്‍ദ്ദേശീയ കവിയും സര്‍വ്വോപരി കാലിക്കറ്റ് യൂനിവേര്‍സിറ്റി സിന്‍ഡിക്കുമായ പ്രൊഫസര്‍ സി പി അബൂബക്കര്‍ പറയുന്നത്.
And Dr. P.K.Pokker, the Director at present is a philosopher and scholar and a critic of repute. Under him, the institute is sure to make gains.

യൂനിവേര്‍സിറ്റിയിലെ ഇ എം എസ് ചെയര്‍ എന്നൊരു ഏര്‍പ്പാടിന്റെ ഗവേണിങ് ബോഡിയിലുണ്ട് ഇദ്ദേഹം. നല്ല ഫീസു വാങ്ങി സോഫ്റ്റ്വെയര്‍ പരിശീലനം നല്കലാണ് അവിടത്തെ പ്രധാന ഏര്‍പ്പാട്. കംപ്യൂട്ടറൈസേഷനെ നഖശിഖാന്തം എതിര്‍ത്ത സഖാവ് നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കു യോജിച്ച ഏര്‍പ്പാടു തന്നെ. കാലിക്കറ്റ് യൂനിവേര്‍സിറ്റി വെബ്‌സൈറ്റില്‍ ഇപ്പോഴും പി കെ പോക്കര്‍ക്ക് ഒരു പേജുണ്ട്. അതില്‍‌ ഇദ്ദേഹത്തിന്റെ പേര് ഒരു ചീട്ടുകളിയുടെ പേരാണ്. 
പേരില്‍ ഒരു കുത്തോ സ്പെയിസോ മാറിപ്പോയാല്‍ കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് തെക്കേ അറ്റം വരെ കുട്ടികളെ ഓടിക്കുന്ന യൂനിവേര്‍സിറ്റിയാണ്. വിഖ്യാതരായ പ്രൊഫസറന്മാരുടെ പേര് മാറുന്നത് പ്രശ്നമല്ല. അല്ലെങ്കിലാരാണ് ഇതൊക്കെ നോക്കുന്നത്. നമുക്കുമുണ്ട് ഒരു വെബ്‌വിലാസമെല്ലാം എന്നു കാണിക്കാന്‍ മാത്രമല്ലേ ഇതിന്റെയോക്കെ പ്രയോജനമുള്ളൂ. എന്നാല്‍ നമുക്കുള്ളതു കാണിക്കുന്നത് അല്പന് അര്‍ത്ഥമുണ്ടായതുപോലെയാവുമ്പോഴാണ് അത് അശ്ലീലമാവുന്നത്.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ key contacts എന്നു പേരുള്ള പേജില്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ സൈറ്റിലേക്കു ലിങ്കു കൊടുത്തിട്ടുണ്ട്. ഒന്നല്ല, രണ്ടു തവണ. രണ്ടാമത്തേത് ഏറ്റവും അശ്ലീലമായ രീതിയില്‍. സ്വന്തം തറവാട്ടു വകയല്ലേ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 




സ്വന്തം വെബ്‌സൈറ്റിന്‍റെ പൂമുഖത്ത് എഴുതിവെച്ചരിക്കുന്നത് ഇപ്രകാരം:
Dr. P.K.Pokker, Professor of Philosophy in [sic] Calicut University is now the Director of State Institute of Languages (Keralabhasha Institute) Thiruvananthapuram, Kerala, India.
സ്വന്തം പ്രൊഫൈല്‍ എഴുതിയിരിക്കുകയാണ് പ്രൊ. പോക്കര്‍.കാലിക്കറ്റ് യൂനിവേര്‍സിറ്റിയില്‍ ഫിലോസഫി പ്രഫസറായ ഡോ. പി കെ പോക്കര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്റ്ററാണ്. നല്ല എഴുത്തുകാരന്‍തന്നെ നമ്മുടെ പ്രൊഫസര്‍. വാക്യത്തിന്‍റെ അഭംഗിയും അനൌചിത്യവും അവിടെയിരിക്കട്ടെ. പ്രൊഫസര്‍ക്ക് ഭാഷ തന്നെ കഷ്ടി. ശേഷം നോക്കുക.
There are about forty research articles and a good number of News paper- News weekly articles at his credit.
at his credit എന്ന ലക്ഷണംകെട്ട പ്രയോഗം ഇംഗ്ലീഷു പരിചയിച്ചവര്‍ എഴുതില്ല. രണ്ട് upper case N ല്‍ അടങ്ങിയിരിക്കുന്ന താത്ത്വിക പ്രശ്നങ്ങളെപ്പറ്റി പ്രൊഫസര്‍ക്കു പറയാനാവും എന്നു കരുതാം.
He edited 10 volumes of Calicut University Research Journals in Humanities and at present editing a Malayalam journal by E.M.S. Chair.
Calicut University Research Journal ആണോ Calicut University research journals ആണോ? രണ്ടു തരത്തില്‍ എഴുതുമ്പോഴുണ്ടാവുന്ന വ്യത്യാസം പ്രൊഫസര്‍ക്ക് അറിയാനിടയില്ല. ഇതു രണ്ടുമല്ല Calicut University Research Journal (CURJ) ആണെന്ന് ഈ നാലാംകിട സകലകലാശാലയുടെ വെബ്‌സൈറ്റ് പറയുന്നു. ഇതൊക്കെ തമ്മിലുള്ള വ്യത്യാസം അറിയണമെങ്കില്‍ മരുന്നിനെങ്കിലും വേണം academic culture. മേലുദ്ധരിച്ചതില്‍ "at present editing a Malayalam journal" അടിസ്ഥാന വ്യാകരണം അറിയായ്കയുടെ ഫലമാണ്. വെറുമൊരു is ന്‍റെ കുറവ്. ഒരു ഫുള്‍സ്റ്റോപ് അധികം ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്കുന്ന യൂനിവേര്‍സിറ്റിയുടെ പ്രൊഫസറല്ലേ.
പ്രൊഫസറുടെ ഒരു മുഴുനീള പ്രബന്ധം ഇവിടെയുണ്ട്, രണ്ടു ഡസന്‍ റെഫെറെന്‍സുകള്‍ സഹിതം. അതില്‍ പാതിയോ അധികമോ നേരിട്ടോ അല്ലാതെയോ ഉള്ള ഉദ്ധരണികളാണ്. പ്രബന്ധം ഒരു നുള്ള് എടുത്തുനോക്കാം. 
When we come to analyze the postmodern condition we find the radical changes in technology creating new atmosphere in domination by means of destroying traditional industries and converting the sphere of culture and services into economic means of production. This tempted Douglas Kellner to identify the new stage as Techno-Capitalism and Jameson as late capitalism following Mandel. However Jameson sees the phase as high-capitalism or pure-capitalism or multinational capitalism.
പുതിയ ഘട്ടത്തെ ടെക്നോ കേപ്പിറ്റലിസം എന്നു തിരിച്ചറിയാന്‍ ഡഗ്ലസ് കെല്‍നറെയും മേന്‍ഡെലിന്റെ രീതിയില്‍ പില്ക്കാല കേപ്പിറ്റലിസം എന്നു തിരിച്ചറിയാന്‍ ജെയിംസണെയും ഇത് പ്രേരിപ്പിച്ചു. എന്നാല്‍, ജെയിംസണ്‍ ഈ ഘട്ടത്തെ high-capitalism, pure-capitalism, multinational capitalism എന്നൊക്കെ മനസ്സിലാക്കുന്നു.   ഇങ്ങനെ രണ്ടു നിലപാടുകള്‍ contrast ചെയ്യുന്നതിന് എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ ഇതൊക്കെ പറയുന്നതില്‍ യുക്തിയുണ്ട്. ഇവിടെ അങ്ങനെയൊന്നു കാണുന്നില്ല. എനിക്കു ജെയിംസണെ മാത്രമല്ല, കെല്‍നറെയും മേന്‍ഡലിനെയും (അവരുടെയൊക്കെ പേരുപറയാന്‍) അറിയാം- ഇതു മാത്രമാണ് ഈ contrast ന്റെ പ്രസക്തി.  ഇത്തോതിലാണ് പി കെ പോക്കറുടെ സൈദ്ധാന്തിക അഭ്യാസങ്ങള്‍. 
The globalization of the present day covers the whole world without letting any nation or corner of the world being subjected to the process.
 പൊട്ടത്തെറ്റാണ് വാക്യം. അതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍ അത് ഇതാണ്. ലോകത്തിന്റെ ഓരോ മുക്കും മൂലയും ഈ പ്രക്രിയയ്ക്കു (ആഗോളീകരണത്തിന്) വിധേയമാവുന്നത്  (വിധേയമാവാതിരിക്കാനല്ല) അനുവദിക്കാതെ ഇക്കാലത്തെ ആഗോളീകരണം ലോകത്താകെ വ്യാപകമാണ് . അതേ, നമ്മുടെ തത്ത്വചിന്താ പ്രൊഫസര്‍ എഴുതിയതിന്റെ അര്‍ത്ഥം തന്നെയാണിത്.
As Jameson indicates, indeed there is communist Cuba to a great extent keeping away from the reformations in lieu with [sic] the changes in postmodernity.
പ്രൊ. പോക്കര്‍ക്കേ അതിന്റെ അര്‍ത്ഥം അറിയാനിടയുള്ളൂ.
ഇ എം എസ്സിനെപ്പറ്റിയും സ്വന്തം വെബ്‌സൈറ്റില്‍ ഒരു കനപ്പെട്ട ലേഖനമുണ്ട്. അമ്പതുകൊല്ലം മുമ്പ് കള്‍ച്ചറല്‍ ക്രിട്ടിസിസം നമ്പൂതിരിപ്പാട് പ്രയോഗിച്ചെന്നാണ് പോക്കര്‍ പറയുന്നത്.
EMS produced such a great work even before the advent of the Western Neo-Marxian materialistic studies. For him, the study of the Kerala culture turned into a kind of culture criticism when modern industrialization was not even in an embryonic stage in the State. So what is now called culture criticism or cultural materialism was practiced by EMS in Kerala even 50 years ago. He introduced not only a materialistic interpretation of culture but also a progressive vision of the developments of the world.Without using the jargons of New Historicism or Postmodernism, EMS could topple the hierarchy of culture and even deconstructed the high/low binary in art and literature.
കലയിലും സാഹിത്യത്തിലുമുള്ള മേല്‍/കീഴ് ദ്വന്ദ്വങ്ങളെ അപനിര്‍മ്മിക്കുകയും സംസ്കാരത്തിലെ ശ്രേണീവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തു സഖാവ് ഇ എം എസ്. ഇതിനോട് ഈ ബ്ലോഗെറും യോജിക്കുന്നു. ഇ എം എസ്  സ്വയം പൊക്കിനടന്ന ചരിത്രകൃതിയില്‍ "ചെറ്റത്തരം" എന്നൊക്കെ പ്രയോഗിച്ചുകൊണ്ടും 1948ല്‍ എഴുതിയ ലേഖനത്തില്‍ കേസരി ബാലകൃഷ്ണപിള്ളയെ മരത്തലയന്‍, പണ്ഡിതാഭാസന്‍, പണ്ഡിതമൂഢന്‍, ലൈംഗികവിപ്ലവകാരി എന്നൊക്കെ വിളിച്ചുകൊണ്ടും, അരുന്ധതി റോയിയുടെ അമ്മയെപ്പറ്റി ലൈംഗികവൈകൃതം പരോക്ഷമായി ആസ്വദിക്കുന്നവളെന്നു പറഞ്ഞുമാണ്  സഖാവ് ഈ അപനിര്‍മ്മാണം നടത്തിയത്. പ്രൊ. പോക്കര്‍ ഇ എം എസ്സിനെപ്പറ്റി ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ടെന്നു അങ്ങോരുടെ വെബ്‌സൈറ്റില്‍ കാണുന്നുണ്ട്. അതിനെപ്പറ്റി പിന്നീട്.

No comments:

Post a Comment