മൌചിന്തകളോടു വിയോജിപ്പുള്ളവര്‍പോലും സാംസ്കാരിക വിപ്ലവം അഴിച്ചുവിട്ട യുവജനശക്തിയെ ബഹുമാനിക്കുന്നുണ്ടത്രെ. "നൂറു പുഷ്പങ്ങള്‍ വിരിയട്ടെ, നൂറു ചിന്താഗതികള്‍ ഏറ്റുമുട്ടട്ടെ" എന്ന മുദ്രാവാക്യത്തോടെ 1958-59 കാലത്ത് ചൈനയിലുണ്ടായിരുന്ന പ്രസ്ഥാനത്തെയും ഇ എം എസ് പുകഴ്ത്തുന്നുണ്ട്. ഇതു വായിച്ചാല്‍ തോന്നുക സാംസ്കാരിക വിപ്ലവം നല്ല കാര്യമാണെന്നാണ് ഇ എം എസ് കരുതുന്നത് എന്നല്ലേ.
വാസ്തവത്തില്‍ സാംസ്കാരിക വിപ്ലവത്തെ കെടുത്തിക്കൊണ്ട് ഇ എം എസ് എഴുതിക്കൂട്ടിയത് കുറച്ചൊന്നുമല്ല. അതും ഏതു വിധത്തില്‍! സാംസ്കാരിക വിപ്ലവം ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന യുവതീയുവാക്കളുടെ രാജ്യമായി ചൈനയെ മാറ്റിയെന്ന് ഇ എം എസ് 1990കളില്‍ എഴുതി.
"ഒരു വ്യാഴവട്ടക്കാലം ചൈനയില്‍ സാംസ്കാരിക വിപ്ലവമെന്ന ഓമനപ്പേരില്‍ നടന്നത് വെറുമൊരു പെറ്റിബൂര്‍ഷ്വാ സാഹസിക മുന്നേറ്റമായിരുന്നു എന്ന് ചൈനീസ് പാര്‍ട്ടിയുടെ വിലയിരുത്തല്‍" (ഇ എം എസ് പറയുന്നതു വിശ്വസിക്കുകയാണ്) ശരിവെയ്ക്കുന്നു 1982 ല്‍ ഇ എം എസ്.
1991-ല്‍ ബുദ്ധിയും വിവേകവും ആവുവോളം വികസിപ്പിച്ച ഇ എം എസ് സാംസ്കാരിക വിപ്ലവത്തെപ്പറ്റി പറയുന്നത് ഇപ്രകാരം:
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനീസ് ജനതയുടെയും മാത്രമല്ല ആഗോളവിപ്ലവപ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ ഇരുണ്ട നാളുകളായിരുന്നു സാംസ്കാരിക വിപ്ലവം തുടങ്ങിയതു മുതല്‍ക്കുള്ള കാലം. (20.12.1991ന് ചിന്തയില്‍ നല്കിയ മറുപടി)22.05.1981 ന് ചിന്തയില്‍ നല്കിയ മറുപടിയില്‍ പറയുന്നത് സാംസ്കാരിക വിപ്ലവം ലൂ ഷാവോക്വിക്കെതിരായ ഉള്‍പ്പാര്‍ട്ടി സമരവും ആഭ്യന്തരയുദ്ധവുമായിരുന്നു എന്നാണ്.
(ഈ പോസ്റ്റ് പൂര്‍ണ്ണമല്ല.)
No comments:
Post a Comment