നായനാര്‍ കുമ്പളങ്ങ കട്ട കഥയറിയുമോ? വിവരദോഷി ഇംഗ്ലീഷിലൊരു ആത്മകഥയെഴുതി. My Struggles എന്ന പേരില്‍. ദില്ലിയില്‍നിന്നു പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. അശ്ലീലമായ ഒരു ആത്മകഥ. അതിലെ അശ്ലീലത്തെപ്പറ്റി പിന്നീട്. ഇപ്പോള്‍ കുമ്പളങ്ങയെപ്പറ്റി. ടി പുസ്തകത്തിന്റെ 106-ആം പേജിലാണ് കുമ്പളങ്ങയുള്ളത്. ഇതാ പേജു കാണുക:
നമ്മുടെ പാര്‍ട്ടി പത്രത്തിന്റെ ചാരവുമായി ഒരു കുമ്പളത്ത് ശങ്കുപിള്ള തിരുവനന്തപുരത്ത് എത്തി പട്ടത്തിന്റെ ഗവണ്‍മെന്റിനെ (അതിലെ മുഖ്യമന്ത്രി പക്ഷേ പറവൂര്‍ ടി കെ നാരായണ പിള്ളയാണേ) മറിച്ചിടാന്‍ ശ്രമിക്കുന്നതാണ് വിവരദോഷി വിവരിക്കുന്നത്. ഇനി കാര്യമെന്താണെന്നറിയാന്‍ ഈ സംഭവത്തെക്കുറിച്ച് കുമ്പളത്തു ശങ്കുപിള്ളയുടെ ആത്മകഥയിലെ അതിനെപ്പറ്റി പറയുന്ന ഒരു താള്‍ നോക്കുക.
ഈ അശ്ലീലമൊക്കെ എങ്ങനെ മുഖ്യനായും പാര്‍ട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നിയന്ത്രിച്ചു എന്നാലോചിക്കുമ്പോള്‍... വെറുതെയല്ല ടിയാന്റെ പ്രസ്ഥാനം ഇത്ര ഉളുപ്പുകെട്ടതായിപ്പോയത്.
ഇന്നിപ്പോള്‍ സി പി എമ്മിന്റെ താര്‍ക്കികനായ എന്‍ മാധവന്‍ കുട്ടി പതിനഞ്ചു വര്‍ഷം മുമ്പ് നായനാരെക്കുറിച്ചെഴുതിയ ഈ ലേഖനം രസകരമായിരിക്കുന്നു. ഇവിടെക്കാണാം അത്.
പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി
13 years ago
No comments:
Post a Comment