Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

29/11/2009

ഇ എം എസ്സിനെ വായിക്കേണ്ടതെങ്ങനെ, ഒരു കട്ട് & പെയ്‌സ്റ്റ് അഭ്യാസം

ആരെങ്കിലുമൊന്നു വായിക്കുംപോലെ വായിച്ചാല്‍ പിന്നെ ഇ എം എസ് എന്ന സൈദ്ധാന്തികന്‍ ഉണ്ടാവില്ല, നമ്പൂതിരിപ്പാട് ഫലിതമേ ഉണ്ടാവൂ.  ഇനിപ്പറയും വിധം വേണം വായിക്കാന്‍. രണ്ടു കോപ്പി വേണം ഓരോ പുസ്തകവും. സമ്പൂര്‍ണ്ണകൃതികള്‍ ആവുന്നതാണ് സൌകര്യം. 1970- നിങ്ങോട്ട് എഴുതിയതുമാത്രം എടുത്താല്‍ മതി. അല്ലെങ്കില്‍ ഇ എം എസ്സിന്റെ വൈവിധ്യവാദം വായിക്കുന്നയാളെ കുഴക്കും. കുറെ കാ‍ര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍, കത്രിക എന്നിവയും വേണം. പെട്ടികള്‍ക്ക് ലേബല്‍ കൊടുക്കണം. ചെന്തമിഴ്, ജാതി-ജന്മി-നാടുവാഴി വ്യവസ്ഥ, കുമാരനാശാന്‍, ത്രിഭാഷാപദ്ധതി, മാക്സിം ഗോര്‍ക്കി, പ്രാങ് (പ്രാങ്മുതലാളിത്തമെന്നതിലെ പ്രാങ്), വെണ്മണി, ആധുനിക-അത്യാധുനികസാഹിത്യം, മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ (ഉദ്ധരണിപ്പെട്ടികളാണവ) എന്നിങ്ങനെ. ഒരിരുപത് പെട്ടി, അത്ര മതി. പെട്ടിക്കുള്ളില്‍ വെവ്വേറെ അറകളുണ്ടായാല്‍ നന്നാവും. നിര്‍ബന്ധമില്ല. ഇനി വായിച്ചുതുടങ്ങാം.
വായിച്ചഭാഗം അപ്പപ്പോള്‍ മുറിച്ചെടുത്ത് ഏതു ലേബലുള്ള പെട്ടിയിലാണോ ഇടേണ്ടത് അതിലിടുക. വര്‍ഷം, പുസ്തകം എന്നിവ മുറിച്ചെടുത്ത പേജില്‍ എഴുതുന്നത് നന്നാവും. ഓരോ വാല്യമായി എടുക്കുക. വായിക്കുക, മുറിക്കുക, പെട്ടിയിലിടുക. എല്ലാ ഭാഗവും മുറിച്ചു പെട്ടിയിലിടണമെന്നു നിര്‍ബ്ബന്ധമില്ല. പക്ഷേ ഇരുപതു പെട്ടിയും ഓരോന്നിനും ഉചിതമായ ലേബലുമുണ്ടെങ്കില്‍ അധികമൊന്നും ശേഷിക്കില്ല. ആശാന്‍ സ്മാരകപ്രഭാഷണം വായിച്ചുമുറിക്കുമ്പോള്‍ ദേശമംഗലത്ത് രാമവാരിയരുടെ ഗ്രന്ഥം പരാമര്‍ശിക്കുന്ന ഭാഗം മുറിച്ചെടുക്കണമെന്നില്ല.


ഇരുപുറത്തും അച്ചടിക്കുന്നതുകൊണ്ടാണ് രണ്ടു കോപ്പി ആവശ്യമായിവരുന്നത്. ഒരു പെട്ടിയില്‍ രണ്ടു ഡസനോ മറ്റോ കഷണങ്ങള്‍ ആഴിക്കഴിഞ്ഞാല്‍ ആ പെട്ടി പൂട്ടാം. ഉദാഹരണത്തിന് ചെന്തമിഴ് കൊടുന്തമിഴ് പെട്ടി വേഗം നിറയും. പിന്നീട് ഈ വിഷയത്തിലെ തുണ്ടുകള്‍ മുറിക്കേണ്ടതില്ല.
ഇങ്ങനെ മുറിച്ചെടുത്ത കഷണങ്ങള്‍ ഒരു പത്രത്താളോ മറ്റോ നിവര്‍ത്തി അതില്‍ ഒട്ടിക്കുക. വായിച്ച് ചേരുംപടിചേര്‍ത്തുവെച്ചാല്‍ വിശേഷമായി. ഉദാഹരണത്തിന് കേരളത്തില്‍ ഫ്യൂഡലിസമുണ്ടായിട്ടില്ലെന്ന് പറയുന്ന കഷണങ്ങള്‍ കുറെയെണ്ണം വരും. അതിനോടടുത്തുതന്നെ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്നതു ചേര്‍ത്തുവെയ്ക്കുക. ചെന്തമിഴില്‍നിന്നു മലയാളമുണ്ടായി എന്നു പറയുന്നതിനോടടുത്ത് കൊടുന്തമിഴുകള്‍ സംസ്കൃത്തിന്റെ സ്വാധീനത്തിനു വഴങ്ങി മലയാളമായി എന്നു പറയുന്നത് ചേര്‍ത്തുവെയ്ക്കാം. ഏഷ്യാറ്റിക് സിസ്റ്റം എന്നത് മാര്‍ക്സിനും ഏംഗല്‍സിനും പോലും ഇല്ലാത്ത അഭിപ്രായമായിരുന്നു എന്നു കിറുകൃത്യമായി പറയുന്നിടത്ത് ഭാരതീയ സമൂഹം ഏഷ്യാറ്റിക് വ്യവസ്ഥ എന്നു മാര്‍ക്സ് പറഞ്ഞിടത്ത് നൂറ്റാണ്ടുകള്‍ ചലനമറ്റുനിന്നതു വിശദീകരിക്കുന്നഭാഗം ഒട്ടിക്കാം. ഇങ്ങനെ ഈ വൈരുദ്ധ്യവാദിയുടെ വൈവിധ്യാത്മക ദര്‍ശനത്തെ കീഴടക്കാനാകും. ഇങ്ങനെ കീഴടക്കുന്നതോടെ ഈ വൈവിധ്യത്തില്‍ ഇ എം എസ്സിസം അഥവാ അവസരവാദം എന്ന ഏകത്വം തെളിഞ്ഞുവരും. ഇങ്ങനെ ഒരിരുപതു കൊളാഷുകള്‍ പൊതുസ്ഥലത്ത് പ്രദര്‍ശനത്തിനു വെയ്ക്കുക. അതോടെ ഇ എം എസ് നമ്പൂതിരിപ്പാട് ഭക്തിപ്രസ്ഥാനം ഒടുങ്ങും. ചുരുങ്ങിയപക്ഷം പുറത്തുകാണാനുണ്ടാവില്ല.
ഒരു ഡെമോ എന്ന നിലയില്‍ പ്രാങ് പെട്ടി നിറയുന്നത് കാണിക്കാം.

ഇങ്ങനെ ഇ എം എസ്സിനെ പെട്ടിയിലിക്കായാല്‍ ചില്ലറ രസക്കേടുണ്ടാവും. ഇ എം എസ് ഫലിതം രസംകൊല്ലാനും കാരണമാവാം. താഴെക്കാണുന്നത് എറിഞ്ഞുംപോയ മഹാരസികനൊന്നും പിന്നെ അടുക്കില്ല.
---- said...
those scanned pages itself shows the clarity and the method with which EMS views (analyzes), even 'terms', and only people like calicocentric can find fault with such things. and what a scholar this calicocentric is! he is not even aware that 'but' is more often different from 'however' and is normally translated to 'pakshey' which has a different meaning than 'enthaayaalum' 'ethaayaalum' etc... anyway, all the best and continue with your own stupidities..at least it relieves us from daily stress and is a must from serious reading...a break.. warning again! will visit you once i get malayalam font..
----  said...good shyam.. but even strong and serious critics of EMS would not fail to see this calicut baffoon's stupidities..and didnt you read in his first blog, a declarative sentence that "EMS does not have knowledge". First, he reaches some conclusion and then he makes his claims accordingly. better leave him alone. he seems to be in the final stages of insanity and unashamedly self-centric. salute

ഇത്ര ചേലൊത്തഭാഷകന്മാര്‍ അടുക്കിന്നില്ലെങ്കില്‍ പിന്നെ ബ്ലോഗെഴുത്തിലെന്ത് രസം. അടുക്കില്ലെന്നു മാത്രമല്ല, പോയിക്ഷണിച്ചാല്‍പോലും ***വലിച്ചുകാട്ടും.4 comments:

 1. നന്നായിട്ടുണ്ട്...

  ഒന്നു ചോദിക്കട്ടെ, കൊടുന്തമിഴ് എന്നാണോ അതോ കരിന്തമിഴ് ആണോ ശരി? ചെന്തമിഴ്,കരിന്തമിഴ് അങ്ങനെയല്ലെ?

  ReplyDelete
 2. അറിയില്ല. ആകെ മൂന്നു പുസ്തകങ്ങളാണ് ഇ എം എസ് വക വായിച്ചത്. പ്രബന്ധങ്ങള്‍ (അക്കാദമി)‍, പ്രഭാഷണങ്ങള്‍ (ഡി സി), നമ്മുടെ ഭാഷ (ഇന്‍സ്റ്റിറ്റ്യൂട്ട്). ഇതില്‍ മൂന്നിലുമായി ചുരുങ്ങിയത് ഒരു ഡസന്‍ തവണയെങ്കിലും (ഒരപക്ഷേ രണ്ടു ഡസനോളം തവണ) ചെന്തമിഴ് കൊടുന്തമിഴ് ദ്വന്ദ്വം വരുന്നുണ്ട്. പുസ്തകം കടം വാങ്ങിയതാകയാല്‍ മുറിച്ചു പെട്ടിയിലാക്കിയില്ല. ഓടിച്ചുനോക്കിയ പുസ്തകങ്ങളിലെല്ലാം ഇവയുണ്ട്. ഒരിടത്തും കരിന്തമിഴ് വരുന്നില്ല. പതിവുപോലെ പരമമണ്ടത്തരമാണ്. മലയാളത്തിന്റെ ഉദ്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളുമുണ്ട്. ഒന്നിനും സാര്‍വ്വത്രികമായ സ്വീകാര്യതയില്ല. പണ്ടു രാജജാജവര്‍മ്മ പറഞ്ഞ കാര്യങ്ങളെ അരനൂറ്റാണ്ടിലധികം ചോദ്യംചെയ്യാനാവാത്ത അറിവായി കൊണ്ടു നടന്ന നിരക്ഷരകുക്ഷിയാണല്ലോ നമ്പൂതിരിപ്പാട്. എന്റെ താത്പര്യം പക്ഷേ consistent ആയി കൊണ്ടുനടന്ന വിവരക്കേടിലെ കടുത്ത inconsistenciesല്‍ ആണ്. അതിനെപ്പറ്റി ഒരു പോസ്റ്റ് എഴുതാനിരിക്കുന്നു

  ReplyDelete
 3. സര്‍വകലാശാലകളില്‍ EMS Chair സ്ഥാപിക്കുന്നവര്‍ക്ക് അവിടെ ജ്യോതിഷം പഠിപ്പിക്കുന്നതിനെ എതിര്‍ക്കാനാകുന്നത് എങ്ങിനെയാണ്‌? ഒരു ജ്യോതിഷിയുടെ കഥ ഓര്‍മ വരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വന്നവരോട് ആണുതന്നെ എന്ന് പറഞ്ഞു. കൂടെ ഒരു ഓലയില്‍ എന്തോ എഴുതി ഉത്തരത്തില്‍ തിരുകി വക്കുകയും ചെയ്തു. പെണ്‍കുഞ്ഞു ജനിചെന്ന്ന പരാതിയുമായി വന്നപ്പോള്‍ ഓല എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു. "കുട്ടി പെണ്ണ് തന്ന്നെ". നിങ്ങള്‍ നശിപിച്ചു കളയണ്ട എന്ന് കരുതി അന്ന് പറയാതിരുന്നതാണ്. വയറ്റു പിഴപ്പിനു ഇടക്കിടെ മാര്‍ക്സിസ്റ്റ്‌ ശ്ലോകം ചൊല്ലിയിരുന്ന രാട്രീയ കണിയാരായിരുന്നു EMS. അതിങ്ങനെ ഒരു പ്രസ്ഥാനമാകുമെന്നു അദ്ദേഹം പോലും കരുതിക്കാണില്ല. Glasnost ഗോര്‍ബച്ചേവ് എന്നീ പെട്ടികള്‍ കൂടി ഉണ്ടാവുന്നത് രസകരമാകും.   ഒരൊറ്റ രാത്രി കൊണ്ട്‌ നടത്തിയ മലക്കം മറച്ചില്‍ കണ്ടതുകൊണ്ടു EMS നെ വായിക്കാന്‍ സമയം കളയാന്‍ തോന്നിയിട്ടില്ല. ആര്‍ക്കും തോന്നാനും സാധ്യത ഇല്ല എന്ന് നന്നായി അറിയുന്നതിനാലാകും coo-op societ/bank കള്‍ സമ്പൂര്‍ണ കൃതികള്‍ വാങ്ങി വക്കണം എന്ന് ഇടതു സര്‍ക്കാര്‍ നിര്‍ബന്ധിച്ചത്. എന്തായാലും EMS കൃതികള്‍ വായിക്കേണ്ടത് തന്നെ; എന്തെന്നാല്‍ ഇതില്‍  എല്ലാം  ഉണ്ട്.

  ReplyDelete
 4. ഓ ഗ്ലാസ്നോസ്ത്, പെരിസ്ത്രോയ്ക മറന്നുപോയി. ആ പെട്ടി വേണം, എന്തായാലും. ഈ പേരില്‍ 15 നടുത്തു പ്രായമുള്ള കുട്ടികള്‍ കേരളത്തിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ കാണാനിടയുണ്ട്. ലെനിനും സ്റ്റാലിനും സര്യയും ഇസ്ക്രയും ഒക്കെയുണ്ടായതുപോലെ. അത്രയ്ക്കായിരുന്നല്ലോ ഇ എം എസ്സിന്റെ ആവേശം. കഴിഞ്ഞദിവസം സമ്പൂര്‍ണ്ണകൃതികള്‍ മറിച്ചുനോക്കുമ്പോള്‍ കണ്ടു. ആദ്യകാലത്ത് കുതിച്ചു മുന്നേറിയ സോവിയറ്റ് യൂനിയനില്‍ പിന്നീട് വികസനത്തില്‍ ചില പ്രതിബന്ധങ്ങളുണ്ടായി. അതു പരിഹരിക്കാനാണ് ഗ്ലാസ്നോസ്തും പെരിസ്ത്രോയിക്കയും. പാവം ഇ എം എസ് എന്നു ചിലര്‍ പറഞ്ഞേക്കും. പക്ഷേ ഇ എം എസ് പുസ്തകങ്ങള്‍ വായിച്ചവര്‍ അദ്ദേഹത്തെ പാവം എന്നു പറയില്ല. മണ്ടത്തരം, നിരക്ഷരത എന്നിവ മാത്രമല്ല ഇ എം എസ് കൃതികളിലുള്ളത്. മറ്റുള്ളവരെ ഇകഴ്ത്തി സ്വയം കേമനാവലാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ മുഖ്യസ്വഭാവം. "തായാട്ടു ശങ്കരന് അതറിയില്ല. ഓ എന്‍ വി കുറുപ്പിന് ഇക്കാര്യം മനസ്സിലായിട്ടില്ല" ഇങ്ങനെ ആരെപ്പറ്റിയും ഇകഴ്ത്തി സ്വയംവലുതാക്കിയെടുത്ത Narcissism ആവണം ഇത്തോതില്‍ മണ്ടത്തരം പറയാന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഓരോ ചോദ്യത്തിനുത്തരം പറയുമ്പോഴും ചോദ്യകര്‍ത്താവിനെ അവഹേളിക്കാന്‍ ഇദ്ദേഹം മറക്കില്ല. ചോദ്യകര്‍ത്താവിനെ തരിമ്പും വേദനിപ്പിക്കാതെ ഇദ്ദേഹം നല്കിക ഒരുത്തരം അടുത്തദിവസം പോസ്റ്റ് ചെയ്യുന്നുണ്ട്. അതു വമ്പന്‍ ഫലിതമാണ്.

  ReplyDelete