Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

14/12/2009

സി പി എം ബ്ലോഗെര്‍മാരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ

സംപ്രത്യയപരമായ ദമിതാവസ്ഥ എന്ന പ്രയോഗം ലഭിച്ചത് പ്രൊഫസര്‍ പി. കെ. പോക്കറുടെ ഒരു  പരട്ട ഗ്രന്ഥത്തില്‍നിന്നാണ്. (ക്ഷീരാനീര (പുട്ടും തേങ്ങയും) ന്യായത്തെപ്പറ്റി പറയുകയാണെങ്കില്‍ മൊയില്യാരുമാര്‍ക്കും ഉത്തരാധുനികബുദ്ധിജീവികള്‍ക്കും സംസ്കൃതത്തോടു കടുത്ത പ്രേമമാണ്. സന്ധ്യയ്ക്കൊരു ചാനലില്‍ വെറുങ്ങലിച്ച ശവത്തെയോ ഡ്രാക്കുളയെയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആധ്യാത്മികജ്ഞാനം വിളമ്പുന്ന സുന്ദരവിഡ്ഢി സ്വാമിയാര്‍ക്കാവട്ടെ പുട്ടിനു തേങ്ങ ഇംഗ്ലീഷാണ് )  ഉത്തരാധുനികതയുടെ കേരളീയ പരിസരങ്ങള്‍ എന്നാണു പുസ്തകത്തിന്റെ പേര്. പോക്കര്‍ക്ക് അതിന് അവാര്‍ഡു തരമായി. എനിക്കതില്‍നിന്ന് ഈ പ്രയോഗവും തരമായി. ഒരു വഴുവഴുപ്പന്‍ ഉത്തരാധുനിക പദമാകയാല്‍ ഇതിനെ ധ്വജഭംഗം എന്നു മനസ്സിലാക്കിയാലും തെറ്റില്ല.
സി പി എം ബ്ലോഗെര്‍മാരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ പ്രകടമാവുന്നത് പെട്ടെന്ന് അവര്‍ക്ക് കൈവന്ന അവിശ്വസനീയമായ സംയമനത്തിലാണ്.
അതിനെപ്പറ്റി പറയും മുമ്പ് അതിനുമുമ്പുള്ള അവരുടെ ചെയ്തികളെപ്പറ്റി പറയണമല്ലോ. വെട്ടിനിരത്തുകാരായി മലയാളം ബ്ലോഗുകളുടെ ലോകത്ത് അഴിഞ്ഞാടുന്ന ഒരു സംഘം സി പി എം ബ്ലോഗെര്‍മാരെപ്പറ്റിയാണ് പറയുന്നത്. ദേശാഭിമാനിയില്‍നിന്നു കോണ്ടെന്റ് പകര്‍ത്തി ദേശാഭിമാനിയുടെ online ആര്‍ക്കൈവ് ബ്ലോഗെര്‍ സെര്‍വറില്‍ ഓടിക്കുന്ന ഔദ്യോഗിക സംഘവും (മലയാളം ബ്ലോഗുലോകത്ത് ഏതു കമ്മിറ്റി വരെയുണ്ട് സഖാവേ, ലോക്കലോ, ഏരിയയോ?) അവരെ ചുറ്റിപ്പറ്റിയുള്ള ചില ഉപഗ്രഹങ്ങളും പിന്നെ കുറച്ചു വിട്ടുമാറി പ്രദക്ഷിണം ചെയ്യുന്ന വേറെക്കുറെ ചാരികളും. ആല ചാരിയാല്‍ ചാണവും സി പി എമ്മിനെ ചാരിയാല്‍ സി പി എമ്മും മണക്കും എന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. സി പി എം നെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുവാനോ മറ്റോ പുറപ്പെട്ടാല്‍ ഇവര്‍ ചാടിയിറങ്ങുകയായി. സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട്തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ തെറിവിളിയുടെ പാഠങ്ങള്‍. സി പി എമ്മിനെപ്പറ്റി പറയണമെന്നില്ല. സി പി എമ്മുകാരെപ്പറ്റി പറഞ്ഞാലും മതി.
പല തട്ടിലുണ്ട് ഇവര്‍. ഉളുപ്പ് മരുന്നിനുപോലുമില്ലാത്ത ചില കൃമികീട ജീവികളുണ്ട്. എതിര്‍ത്താണെങ്കില്‍ തെറിവിളിയും സി പി എം ലൈനിലാണെങ്കില്‍ ആസനം തലോടലും. ഇതു മാത്രമാണ് കൃമികീടങ്ങളുടെ പണി. ചിലര്‍ തറവാടിത്തമുള്ള സൈദ്ധാന്തികരായി ഭാവിക്കും. ഇ എം എസ്സിന്റെ നാലാംകിട വിവരക്കേടില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ റ്റെറി ഈഗ്ള്‍റ്റണെയൊക്കെ ഉദ്ധരിച്ചുകളയും. മണ്ടത്തരമാണ് സിദ്ധിയെന്നതിനാല്‍ പറഞ്ഞുപറഞ്ഞ് ഗുരുവിനെ കുഴിയില്‍ച്ചാടിക്കുകയും ചെയ്യും. ഒരു ടിപ്പിക്കല്‍ സി പി എം മണ്ടന്‍.
എന്നാലും ഗുരുവിന്റെ ഉത്തമശിഷ്യന്മാരാണ് ഇവരെല്ലാം. കാരണം സ്വന്തം മണ്ടത്തരവും ഗുരുവിന്റെ വങ്കത്തരവും പേറാന്‍ വിധിക്കപ്പെട്ട ഈ ചുമട്ടുകഴുതകള്‍ ആദ്യം പറഞ്ഞ കൃമികീടങ്ങളെപ്പോലെ തന്നെ വ്യക്തിപരമായ ആക്രമണമെന്ന അശ്ലീലകല ഗുരു പകര്‍ന്ന പാഠങ്ങളെ സംപുഷ്ടമാക്കിക്കൊണ്ട് തുടരുന്നവരാണ്. ഇനി വേറൊരു വര്‍ഗ്ഗമുണ്ട്. സഖാവ് വര്‍ഗ്ഗീസെന്നു കേട്ടാല്‍ പുളകം കൊള്ളുകയും മനുഷ്യാവകാശപ്രശ്നങ്ങളെ മുഴുവന്‍ ചുമലിലേറ്റുന്നതായി നടിക്കുകയും എന്നാല്‍ നന്ദിഗ്രാമെന്നു കേട്ടാല്‍ ധ്വജം താഴുകയും ചെയ്യുന്ന ഇവര്‍‌ ലോകത്തെ ഇന്നലെവരെയുണ്ടായ സിദ്ധാന്തങ്ങള്‍ മുഴുവന്‍ സ്വാംശീകരിച്ചുകളയും. ഇ എം എസ്സിന്റെ മരണശേഷമാണ് ഈ വര്‍ഗ്ഗത്തിനു നല്ലകാലം വരുന്നത്. അല്‍ത്തൂസര്‍, മാര്‍ക്യൂസ് എന്നൊക്കെ കേട്ടാല്‍ ഹാലിളകുന്ന നമ്പൂതിരിപ്പാടിനെപ്പേടിച്ച് ഇവര്‍ക്ക് മിണ്ടാതിരിക്കണമായിരുന്നു. അങ്ങോര്‍ ദിവംഗതനായ ശേഷം ഇനിയിപ്പോള്‍ ഹേബെര്‍മാസെന്നോ ല്യോട്ടാര്‍ദെന്നോ താടിയുഴുന്നതിന് പ്രയാസമില്ല. 
ഇക്കൂട്ടത്തെ ഇങ്ങനെ ഇത്ര നീചമായി അധിക്ഷേപിക്കാന്‍ എന്തു കാര്യമെന്ന് അത്ഭുതം തോന്നാം. കാര്യമിത്രയേയുള്ളൂ. ഇവരൊന്നും ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ല. അതുകൊണ്ടു മാത്രം ചീത്തവിളിക്കാന്‍ പാടുമോ? അതിലും വെടക്കായ ചീത്തവിളി ഇങ്ങോട്ടു നടത്തിയതു താഴെപ്പറയുന്നുണ്ട്. പിന്നെ കമ്യൂണിസ്റ്റ് ഡിസ്കോര്‍സില്‍ ഇതൊക്കെ വളരെ പ്രധാനമാണ്. ഇ എം എസ്സ് മുണ്ടശ്ശേരിയെയും പോളിനെയും പറഞ്ഞതിലും കുറച്ചേ ഇവിടെ പറയുന്നുള്ളൂ.   ഇ എം എസ്സിനെപ്പറ്റി ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 14 വയസ്സുള്ള ഇ എം എസിനെ കമ്യൂണിസ്റ്റ് നേതാവാക്കിയ എന്റെ തെറ്റിനെ പരിഹസിച്ചിവര്‍ കേമന്മാരായി. എഴുത്തച്ഛനെ മൂന്നു നൂറ്റാണ്ടോളം പുറകോട്ടു തട്ടിയ നമ്പൂതിരിപ്പാടിനെപ്പറ്റി പറയുമ്പോള്‍ ഇവര്‍ക്ക് അനക്കമില്ല. ഒരു തറവാടി പറഞ്ഞതിങ്ങനെ:
----- said...
those scanned pages itself shows the clarity and the method with which EMS views (analyzes), even 'terms', and only people like calicocentric can find fault with such things. and what a scholar this calicocentric is! he is not even aware that 'but' is more often different from 'however' and is normally translated to 'pakshey' which has a different meaning than 'enthaayaalum' 'ethaayaalum' etc... anyway, all the best and continue with your own stupidities..at least it relieves us from daily stress and is a must from serious reading...a break..

warning again! will visit you once i get malayalam font..
ഇതേ തറവാടി അതേ ദിവസം വേറൊരിടത്ത് ഇങ്ങനെ പോയി പറഞ്ഞു.
better leave him alone. he seems to be in the final stages of insanity and unashamedly self-centric.  

നമ്പൂതിരിപ്പാടിന്റെ ശിഷ്യനല്ലേ. രണ്ടും ഒരുമിച്ചെങ്ങനെ നടപ്പാക്കുന്നെന്നു മനസ്സിലാവുന്നില്ല.

ചുരുക്കത്തില്‍ പ്രോമിസിങ്ങായിരുന്നു ഇ എം എസിന്റെ കോപ്പ് തുടക്കത്തില്‍. ഇവരൊന്നും ആയുഷ്കാലത്ത് വായിച്ചിട്ടില്ലാത്ത ഇ എം എസ് കൃതികളില്‍നിന്നുള്ള വികൃതിളൊക്കെ തേടിപ്പിടിച്ച് അവതരിപ്പിക്കുമ്പോള്‍ ഇവര്‍ മാറിക്കളയുന്നതുകാണുമ്പോള്‍ ഇ എം എസ് എന്നു കേട്ടാല്‍ ഞരമ്പു വിജൃംഭിച്ച് ചാടിവീഴുന്ന ഒരു കാലം ഇവര്‍ക്കുണ്ടായിരുന്നു രണ്ടുമാസം മുമ്പുവരെ എന്നു വിശ്വസിക്കാന്‍ പ്രയാസം. മാളത്തില്‍ കുത്തിനോക്കുകയാണ്, വല്ല ചേനത്തണ്ടന്മാരും പുറത്തുവരുമോ എന്നറിയാന്‍. വല്ലവരും വല്ലിടത്തും വല്ലതുമെല്ലാം എഴുതിയിടുന്നുണ്ടെങ്കില്‍ ഒരു ലിങ്ക് ഇവിടെ ഇട്ടാല്‍ ഉപകാരമാവും. പകരം നമ്പൂതിരിപ്പാടിന്റെ പുതിയ ഗഡുക്കള്‍ തന്നുതീര്‍ത്തുകൊള്ളാം.

5 comments:

 1. “കാര്യമിത്രയേയുള്ളൂ. ഇവരൊന്നും ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ല“
  ദാ..അപ്പോ അദ്ദാണ് കാര്യം..‘ഇവര്‍’ എന്നല്ല, ആരും നമ്മളെ തിരിഞ്ഞുനോക്കുന്നില്ല..ബ്ലോഗ്ഗിലെ ഒട്ടുമിക്ക പരട്ട പോസ്റ്റിനും രണ്ടോ മൂന്നോ കമന്റെങ്കിലുമുണ്ടാകും..14 വയസ്സുള്ള ഇ.എം.എസ്സിനെ കമ്മ്യൂണിസ്റ്റു നേതാവാക്കിയ ഗവേഷണബുദ്ധിക്ക് അദുപോലും കിട്ടുന്നില്ല..സുകൃതക്ഷയം..

  എന്തായാലും ബ്ലോഗ്ഗ് പൂട്ടണ്ട..ഒരു ചേനത്തണ്ടനെങ്കിലും വന്നല്ലോ എന്ന് സമാധാനിക്ക് സഗാവേ..(കെ.പി.എസ്സിനെയല്ല ഉദ്ദേശിച്ചത്. ഈയുള്ളവനെത്തന്നെയാണേ)..

  പിന്നെ ഒരു കാര്യം കൂടി. കഴിയുമെങ്കില്‍, കഴമ്പുള്ള മറ്റെന്തെങ്കിലുമായി ഇവിടെയെവിടെയെങ്കിലുമൊക്കെ വാ..അപ്പോ ഈ ചേനത്തണ്ടന്‍ വീണ്ടും വരും..

  അപ്പോ, എല്ലാം പറഞ്ഞപോലെ..

  ReplyDelete
 2. കഴമ്പായിട്ട് ഒരു കൌപീനപഞ്ചകമായാലോ കൊഴണാശ്ശേരിക്കാരാ?

  താന്‍ സ്ത്രീധനം (6500 രൂപ?) വാങ്ങി ഷോഡശക്രിയ പാലിച്ച് (കേട്ടിട്ട് ഒരു മാര്‍ക്സിസ്റ്റ് ഉത്തരാധുനികക്രിയപോലെ തോന്നുന്നില്ലേ?)അഗ്നിസാക്ഷിയായി വേളി കഴിച്ചതിനെയും ചോദ്യോത്തരത്തില്‍ നമ്പൂതിരിപ്പാട് ന്യായീകരിച്ചതു കണ്ടു. അന്ന് ഏതു സഭയുടെ പ്രാദേശികോപസഭയുടെ സിക്രട്ടറിയായിരുന്നു നമ്പൂതിരിപ്പാട്, പറയൂ, കൊഴണാശ്ശേരിക്കാരാ.
  "അക്കാലത്തെ സാമൂഹ്യചുറ്റുപാട്" എന്ന പരകായപ്രവേശവിദ്യയാണ് ആധുനിക ശങ്കരന്റെ ന്യായം.
  വെറുതെയല്ല രാജീവിന് ഈ തൊലിക്കട്ടി.
  പിന്നെ പതിന്നാലാം വയസ്സിന്റെ തെറ്റു പറഞ്ഞ് മന്ദബുദ്ധിവേഷം കെട്ടല്ലേ. അതെനിക്കു പറ്റിയ തെറ്റാണെന്നു ഞാന്‍ പറഞ്ഞുകഴിഞ്ഞതാണ്. കേരള യൂനിവേഴ്സിറ്റിയില്‍പ്പോയി ദുരവസ്ഥയില്‍ നിന്നുദ്ധരിച്ച് അത് പ്രാസമനുഷ്ഠിക്കാതെ രചിച്ചതാണെന്നു പറഞ്ഞത് 15 കൊല്ലം കഴിഞ്ഞ് അഴീക്കോടു ചൂണ്ടിക്കാണിച്ചപ്പോള്‍ കൈത്തെറ്റാണെന്നു പറയുന്നതും എനിക്കു പറ്റിയ തെറ്റും ഒരേ ഗൌരവത്തോടെ കാണൂ കൊഴണാശ്ശേരിക്കാരാ. ഇ എം എസ് എന്നെക്കാള്‍ അത്ര പിന്നിലാണോ? ഏ?

  ReplyDelete
 3. ധ്വജഭംഗം അങ്ങോട്ടാരോപിക്കുമ്പോഴും സുകൃതക്ഷയമാണ് ഇങ്ങോട്ടു പരമാവധി. പഴയ നമ്പൂരിക്കഥ ഓര്‍മ്മ വരുന്നു.
  ***തീനി എന്ന് അങ്ങോട്ട്. പായസം കുടിയാ എന്ന് നമ്പൂരി ഇങ്ങോട്ട് (നോം തിന്നുന്നതു നോം പറയും)
  ഏതായാലും കൊഴണാശ്ശേരിക്കാരന് ലേശം മൌ രുചി നല്കുന്നുണ്ട് പുതിയ പോസ്റ്റില്‍.
  http://calicocentric.blogspot.com/2009/12/strictly-for-cpm-bloggers.html
  നമ്പൂതിരിപ്പാടിനെന്തു മ്യാവൂ മ്യാവൂ? (strictly for cpm bloggers)

  ReplyDelete
 4. രാജീവേ
  ആളുകൾ വായിക്കുന്നില്ല എന്നൊക്കെ അങ്ങ് നിരീക്ഷിക്കല്ലേ. ഏറ്റവും കൂടുതൽ കമന്റ് കിട്ടുന്നതും കുറവ് കമന്റ് കിട്ടുന്നതും തമ്മിൽ വായനക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് രാജീവ് കരുതുന്നെങ്കിൽ അത് ബിരിയാണി വാങ്ങിച്ചുകൊടുത്ത് ആളെക്കൂട്ടുന്ന നവകേരള മാർച്ചുകളുടെ വിഡ്ഡിത്തത്തിലാണ്. അത് വോട്ടാവുന്നില്ല സഗാവേ! ഗ്രൂപ്പ് ഉണ്ടാക്കിയും ബ്ലോഗ് പോസ്റ്റുകൾ ഇട്ടയുടനെ അയച്ചുകൊടുത്തും ആളെക്കൂട്ടുന്ന വമ്പന്മാർക്ക് കമന്റ് പ്രത്യയശാസ്ത്രം മനസ്സിലാവാൻ നേരം പിടിക്കും.

  ReplyDelete