കാലിക്കോസെന്‍ട്രിക് Calicocentric dusty room

23/05/2010

നീലകണ്ഠനെ മര്‍ദിച്ചതില്‍ പങ്കില്ല, ഡി വൈ എഫ് ഐ

മാതൃഭുമി വാര്‍ത്ത
Posted on: 23 May 2010


കോഴിക്കോട്: പാലേരിയില്‍ സി.ആര്‍.നീലകണ്ഠന് മര്‍ദനമേറ്റ സംഭവത്തില്‍ പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി അറിയിച്ചു.


ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ന്യായീകരിച്ചിട്ടുള്ള പ്രസംഗം കേട്ട് പ്രകോപിതരായവര്‍ സംഘാടകരുമായി ഉന്തും തള്ളുമുണ്ടായതാണ്. ഇതിന്റെ ഉത്തരവാദിത്വം സംഘാടകര്‍ക്കാണ്.


ദേശവിരുദ്ധരെ ജനകീയപ്രതിരോധമുയര്‍ത്തി ചെറുത്തുതോല്പിക്കും. കള്ളക്കേസെടുത്ത് രാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പേരാമ്പ്ര പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ.യെ നിലയ്ക്കുനിര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
*** 

സ്വത്വ-രാഷ്ട്രീയപരമായ പുതിയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ ഈ ബ്ലോഗെര്‍ ഡി വൈ എഫ് ഐ നിലപാടിനോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

3 comments:

  1. ലോകം എന്നും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു എന്നല്ലാതെ എന്ത് പറയാന്‍. എന്നും എല്ലാ ഭരണവും ഇങ്ങനെ തന്നെ. ഇനി നക്സലൈറ്റുകള്‍ വന്നാല്‍ മാറ്റം ഉണ്ടാകുമോ എന്ന് പരീക്ഷിക്കാവുന്നതാണ്.

    "ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പേരാമ്പ്ര പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ.യെ നിലയ്ക്കുനിര്‍ത്തണമെന്ന" (അതോ നിലത്തു നിര്ത്തരുതെന്നോ?) സഖാക്കളുടെ ആവശ്യം ന്യായമല്ലെന്ന് പറയാന്‍ ആര്‍ക്കു ധൈര്യം ഉണ്ടാകും?

    ReplyDelete
  2. ലോകം എന്നും ഇങ്ങനെ എന്നു പറഞ്ഞത് എന്റെ കാലുമാറ്റത്തെക്കൂടി ഉദ്ദേശിച്ചായിരിക്കുമല്ലോ.
    പണിപോയാലതുമുണ്ടാക്കീടാം, തുണി പോയാലതും
    എന്നാല്‍ മണി പോയാലോ? സ്വത്വനഷ്ടം സംഭവിക്കില്ലേ? അതെങ്ങനെയും ഒഴിവാക്കേണ്ടേ? ഏതായാലും കാല്‍ശരായിയിട്ട് പ്രസംഗിക്കാന്‍ പോയത് നീലകണ്ഠന്റെ സുകൃതം. അല്ലെങ്കില്‍ തുണിയുംകൊണ്ട് സഖാക്കള്‍ പോയേനെ.

    ReplyDelete
  3. പാലേരിയില്‍ സി.ആര്‍.നീലകണ്ഠന് മര്‍ദനമേറ്റ സംഭവത്തില്‍ 'മറ്റാര്‍ക്കും'പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി അറിയിച്ചു.

    എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നു.

    ReplyDelete