Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

29/05/2010

ഫ്രാന്‍സിസ് ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍

പെരുത്തൊരു തമാശ പറയാന്‍ വല്ലാതെ മിനക്കെട്ട് പറഞ്ഞത് പാടേ പാളിപ്പോയി ഒരുത്തന്‍  ഊരകുത്തി താഴെവീഴുന്നതു കാണുന്നതിനെക്കാള്‍ വലിയൊരു തമാശ വേറെയില്ല.
ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന മഹാസംഭവമായ നോവലില്‍ ടി ഡി രാമകൃഷ്ണന് ഇങ്ങനെ ഒരു അക്കിടി പറ്റി കുത്തനെ വീണ ഒരു സന്ദര്‍ഭത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. (ഈ നോവലിനെ സംബന്ധിച്ച് കുറെക്കൂടി ക്രൂരമായ ചില തമാശകളുടെ തുടക്കം മാത്രമാണ് ഈ ക്ഷുദ്രപോസ്റ്റ്. ബാക്കി വഴിയേ.)
ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലില്‍ തമാശ പറയുക സ്പാനിഷിലൊക്കെയാണ്. അങ്ങനെ പറയാന്‍ പ്രത്യേകിച്ചു കാര്യമുണ്ടായിട്ടൊന്നുമല്ല.  സാര്‍വ്വലൌകികത്വം വരാന്‍ യൂറോപ്പിലെ മാത്രമല്ല തെക്കേ അമേരിക്കയിലെ ഭാഷകള്‍ പോലും നോവലില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള വൃഥാ ശ്രമം ഈ നോവലിന്റെ മുഖമുദ്രയാണ്. അതു പക്ഷേ വിക്കിപീഡിയയില്‍നിന്നൊക്കെ പകര്‍ത്തിവെയ്ക്കുന്നിടത്തോളമേയുള്ളൂ എന്നു പുറത്തായി കഴിഞ്ഞ കാര്യം. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് സ്പാനിഷിലെ തമാശയും വരുന്നത്.
പിന്നെ ഈ നോവലിന് ഒരു ഗുണമുണ്ട്. ലൈംഗികതയില്ലാത്ത ഭാഗങ്ങളില്ല. ഇതിലെ എല്ലാ പെണ്ണുങ്ങളും കാലുമലര്‍ത്താന്‍ സദാ ready. എല്ലാ പുരുഷന്മാരും പക്ഷേ അങ്ങനെയല്ല. ഫെമിനിസ്റ്റുകള്‍ ഇതു കണ്ടില്ലേ? ഇവിടെ പറയുന്ന തമാശയും കയറ്റിറക്ക് വ്യവസായവുമായി ബന്ധപ്പെട്ടതുതന്നെ.
പുരുഷന്‍ ഇന്ത്യക്കാരന്‍. സ്ത്രീ ജപ്പാന്‍ വംശജ, എന്നാല്‍ തെക്കേ അമേരിക്കക്കാരി. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റി ലൊക്കേഷന്‍. തമാശ സ്പാനിഷില്‍. ആ സ്കേന്‍ ചെയ്ത പേജു വായിക്കുക. അദ്ധ്യായത്തിന്റെ പേരു തന്നെ el computador എന്നാണ്. സ്പാനിഷില്‍ എല്ലാ വാക്കുകള്‍ക്കും ലിംഗമുണ്ട്. കംപ്യൂട്ടറിന്റെ ലിംഗമെന്താണ്. അലോക് എന്ന കഥാപാത്രം വിചാരിക്കുന്നു കംപ്യൂട്ടറിനു ചേരുക സ്ത്രീലിംഗമാണെന്ന്. ആരെങ്കിലും ലോഗോണ്‍ ചെയ്താലേ പ്രവര്‍ത്തിക്കുകയുള്ളൂ അത്രെ. സ്ത്രീലിംഗമായതുകൊണ്ട് കംപ്യൂട്ടറിനെ ഇഷ്ടന്‍ (ഇഷ്ടനിലൂടെ ടി ഡി രാമകൃഷ്ണന്‍) വിളിക്കുക el computador എന്നാണ്. അതു സ്ത്രീലിംഗമാണത്രെ. പുല്ലിംഗം എന്താണെന്നും പറയുന്നുണ്ട്. അതു la computadora എന്നാണ്. 
എന്താ ചെയ്ക! ഇപ്പോള്‍ കേരള ബുദ്ധിജീവികളൊക്കെ സ്പാനിഷൊക്കെ പഠിക്കുകയാണ്. പക്ഷ സ്പാനിഷ് പഠിക്കുന്നതു പോയിട്ട് ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യം ഭേദപ്പെട്ട പരിജ്ഞാനമുണ്ടായിരുന്നെങ്കില്‍പ്പോലും ടി ഡി രാമകൃഷ്ണന്‍ ഈ വിവരക്കേടു പറഞ്ഞ് ഊരകുത്തനെ വീഴില്ലായിരുന്നു. ലിംഗത്തെക്കുറിച്ച് അലോക് രാമകൃഷ്ണന്‍ പറയുന്നതിനു നേരേ മറിച്ചാണ് വാസ്തവം. El എന്നത് പുരുഷനെ സൂചിപ്പിക്കുന്നതും la എന്നത് സ്ത്രീയെ സൂചിപ്പിക്കുന്നതുമായ articles ആണ്. ആര്‍ട്ടിക്ള്‍സ് മാത്രമല്ല മാറിയത്, inflection ഉം മാറിയിട്ടുണ്ട്. computador, computadora എന്നിങ്ങനെ കേട്ടാല്‍ ആ ഡോറ പെണ്ണല്ലേയെന്ന് അത്യാവശ്യം ചെവിയോടെ വായിക്കുന്ന ആര്‍ക്കും തോന്നും.  രാമകൃഷ്ണനു തോന്നിയില്ല. അതും രാമകൃഷ്ണന്റെ ലോകവിജ്ഞാനത്തിനു തെളിവാണ്.  തെക്കേ അമേരിക്കയിലെ രാഷ്ട്രീയസാഹചര്യങ്ങളൊക്കെ സൂക്ഷ്മമായി പിന്തുടരുന്നുണ്ടത്രെ രാമകൃഷ്ണന്‍! ഈ ലിംഗവ്യത്യാസമൊക്കെ അറിയാന്‍ അത്യാവശ്യം ഹെമിങ്‌വേ ഒക്കെ മതി. 
ഇതു രാമകൃഷ്ണന്‍ വിളമ്പുന്ന ഇട്ടിക്കോര വിജ്ഞാനത്തിന്റെ ലക്ഷണമാണ്. എവിടെന്നൊക്കെയോ കിട്ടിയ വിജ്ഞാനകണങ്ങള്‍ വിളമ്പും. അതു സ്വയം മനസ്സിലാക്കിയിട്ടോ verify ചെയ്തിട്ടോ അല്ല. ഇതൊക്കെ വാരിവിഴുങ്ങി നോവലിന്റെ വൈജ്ഞാനികതയെ പുകഴ്ത്താന്‍ വിഡ്ഢികളായ കുറെ നിരൂപകന്മാരും പിന്നെ  കുറെ ബുദ്ധിജീവി വൃന്ദവും. 
പുസ്തകത്തിന്റെ മുന്‍പില്‍ തന്നെ ആഷാമേനോന്റെ ഒരു പഠനം ചേര്‍ത്തിട്ടുണ്ട്. ഇയ്യാളാരാണ്? വിവരക്കേട് സംസ്കൃതം ചാലിച്ചെഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാണോ ഇയ്യാളുടെ വിചാരം? നോവലിലെയും മേനന്‍നിലെയും വൈജ്ഞാനികതയെപ്പറ്റി പിന്നീടു പറയാം. തത്കാലം ഒരു മേനന്‍ തമാശകൂടി ഇരിക്കട്ടെ.


രാമാനുജന്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍ Grothendieck എന്ന ഗണിതജ്ഞന്റെ ആരാധ്യപുരുഷനാണെന്ന് നാം ഒരു മലയാള നോവലില്‍ വായിക്കാനിടവരുമെങ്കില്‍ അതെന്തോ കോപ്പാണത്രെ. (വാക്യത്തിന്റെ ആദ്യപകുതിയുണ്ടാക്കുന്ന expectationനെ അട്ടിമറിച്ച് മോരിനു മുതിരയെന്നോണം നില്ക്കുന്ന ഒരു രണ്ടാം പാതി തട്ടിപ്പടയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഗദ്യത്തിന്റെ ഒരു വിശേഷം. കുതിരയുടെ പിന്നില്‍ കാളവണ്ടി കൊണ്ടുപോയി കെട്ടുന്നതുപോലെ.) ഈ Grothendieck ഇന്ത്യയില്‍ വന്നപ്പോള്‍ ലെക്ചര്‍ നടത്തിക്കിട്ടിയ ഓണറേറിയം രാമാനുജന്റെ വിധവയ്ക്കു നല്കിയത്രെ.
ഇതിനെപ്പറ്റിയൊക്കെ വായിച്ചാല്‍ നമുക്ക് വിജൃംഭനം ഉണ്ടാവണമെന്നോ ഉണ്ടാവരുതെന്നോ രണ്ടിലൊന്ന് മേനന്‍ പറയുന്നുണ്ട്.
പക്ഷേങ്കില് മേനന്‍നേ, നിങ്ങള്ക്ക് ആളു മാറിപ്പോയി. ഇക്കാര്യങ്ങള്‍ നോവലില്‍ പറഞ്ഞത് ഗ്രോട്ടന്‍ഡീക് എന്ന ഗണിതജ്ഞനെപ്പറ്റിയല്ല. അതു വേറൊരു മൂപ്പരെപ്പറ്റിയാണ്. ഇത്രയ്ക്കൊക്കെയേ ഉള്ളൂ നിങ്ങളുടെ ക്ഷേത്രഗണനകള്‍. ഉദാഹരണങ്ങള്‍ വീണ്ടും തരാം, അതു തമാശയായിട്ടല്ല, ഗൌരവമായിട്ടുതന്നെ.

19 comments:

 1. The Da Vinci Code ആഘോഷിക്കപ്പെടാമെങ്കില്‍ എന്തു കൊണ്ട് ഇട്ടിക്കോരയും ആഘോഷിക്കപ്പെട്ടു കൂടാ?

  ഡാന്‍ ബ്രൌണിന്റെ കൈയ്യിലും half-truth-കളും conspiracy theory-കളുമായിരുന്നല്ലോ.

  ReplyDelete
 2. ഞാന്‍ ആ കോഡ് വായിച്ചിട്ടില്ല. half-truths, conspiracy theories ഒന്നുമല്ല ഇവിടെ വിഷയം. മണ്ടത്തരമാണ്. പച്ചയായ മണ്ടത്തരം. ഈ മാതിരി മണ്ടത്തരങ്ങള്‍ കയ്യിലുവെച്ച് ആ കോഡ് മറുനാട്ടില്‍ പോപ്പുലറാവാന്‍ ഇടയില്ലെന്ന് ഉറപ്പ്. ഇതൊക്കെ കേരളത്തിലേ ചെലവാവൂ.

  ReplyDelete
 3. പ്രമോദിനെ ലേഖന്മ് വായിച്ചിരുനു കാലികട്ടര്‍.
  നോവലിനെപ്പറ്റി തോന്നിയിരുന്ന മതിപ്പ് അന്നേ പോയി.

  ആഷ മേനോനെപ്പോലുള്ളവരും കാര്യമറിയാതെ അട്ടം കണ്ടു എന്നത് അല്‍ഭുതം തന്നെ :-(

  ReplyDelete
 4. രാമകൃഷ്ണന്‍ പറഞ്ഞപോലെ‘ഇട്ടിക്കോരയെ വായനക്കാര്‍ സന്തോഷത്തോടെ സ്വീകരിക്കരിക്കുന്നതില്‍ അസൂയാലുക്കളായ’ എത്ര പേരാ?:)

  ReplyDelete
 5. yet another wiki fisherman would be vm.devadas.novel dildo is 80% wiki scooped up material.

  ReplyDelete
 6. സുന്ദരികളേയും കമ്പ്യൂട്ടറുകളേയും തമ്മില്‍ താരതമ്യം ചെയ്യുന്ന ആ "ജോക്ക്" പാരഗ്രാഫ് മൊത്തം കുറേക്കാലമായി ഫോര്‍‌വേഡ് അടിക്കപ്പെടുന്ന ഒരു ഇ-മെയിലില്‍ നിന്ന് ചൂണ്ടിയതാണ്. (ജോക്കിന്റെ കര്‍ത്താവ് "അലോക് " ആണെന്നവകാശവാദങ്ങളില്ലാത്തതു നന്നായി!)

  ReplyDelete
 7. അനോണിയായി ചിരിച്ചുകാണിച്ചയാള്‍ ഡില്‍ഡൊ വായിച്ചിട്ടില്ലെന്ന് മനസ്സിലായി.

  ReplyDelete
 8. BTW, ഡാവിഞ്ചി കോഡിലുമുണ്ട് ധാരാളം വസ്തുതാപ്പിഴവുകള്‍. അവസാന അത്താഴത്തിലെ ജോണിനെ മഗ്ദലനമറിയമാക്കിയതോ വിശുദ്ധ സ്യൂല്പീസിന്റെ പള്ളിയിലെ പിത്തള രേഖയെ "റോസ്-ലൈന്‍" ആക്കിയതോ പോലുള്ള വ്യാഖ്യാന സ്വാതന്ത്ര്യമല്ല, പച്ചയായ വസ്തുതാ പിഴവുകള്‍ തന്നെ. പക്ഷേ നോവലിന്റെ കോര്‍ തീമിന്റെ ശക്തിയില്‍ അതെല്ലാം gloss over ആയെന്ന് മാത്രം.

  ReplyDelete
 9. കൃതി വായിച്ചില്ല. ഇവിടെയെഴുതിയതൊക്കെക്കണ്ടപ്പോ വായിക്കണമെന്നും തോന്നുന്നില്ല. വേവാത്ത വിജ്ഞാനപ്പുഴുക്കാണെന്ന് അനുമാനിക്കാം.

  തെക്കേ അമേരിക്ക, സ്പാനിഷ്, ശെക്ശ്, ഇമെയിൽമോഷണം... ആഹാ പലതരം ഒച്ചകൾ കലർന്ന ഉത്സവമേളം... തിയററ്റിക്കലി ശരിയായ പേനയുന്തൽ...

  മലയാളസാഹിത്യത്തിന്റെ ഭാവി ഭാസുരം തന്നെയെന്നും അനുമാനിക്കാം.

  ReplyDelete
 10. ഡാവിഞ്ചികോഡിന്റെ വ്യക്തമാ‍യ സ്വാധീനം ഇട്ടിക്കോരയിലുണ്ട്.

  ReplyDelete
 11. ഞമ്മക്ക് അബദ്ധം പറ്റി. സാധനം കാശു കൊടുത്ത് വാങ്ങിപ്പോയി. ഇപ്പൊ വായിക്കാനും വയ്യ, വാശിക്കാതിരിക്കാനും വയ്യ!

  ReplyDelete
 12. “സമകാലിക കേരളത്തിന്റെ സാംസ്‌കാരിക ജീര്‍ണ്ണതകളുടെ ദൃശ്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ ഭോഗതൃഷ്ണ ദൃശ്യങ്ങള്‍ ഏറെ നിസാരമാണ്” ‌ എന്ന് സ്വത്വവാദി സഗാവ് കുഞ്ഞമ്മദ് സായ്‌വ് കുന്നംകുളത്ത് പ്രഖ്യാപിച്ചതിനാല്‍ അതിനെ പാര്‍ട്ടിയുടെയും സര്‍വോപരി തൊഴിലാളി വര്‍ഗത്തിന്റെയും വീക്ഷണവും വിലയിരുത്തലുമായി അംഗീകരിച്ച് കാലിക്കട്ടറുടെ ഈ നിരൂപണത്തെ ശക്തമായി അപലപിക്കുന്നു. കുഞ്ഞമ്മദ് പറഞ്ഞതു കാര്യമാക്കാതെ നോവലിനെ അവഹേളിച്ച് ബൂര്‍ഷ്വാ പ്രസിദ്ധീകരണമായ മലയാളം വാരികയില്‍ ലേഖനമെഴുതിയ പ്രമോദ് ഒരു കണ്ണൂരുകാരന്റെ നിലവാരം കാത്ത് സൂക്ഷിച്ചില്ല എന്നും ചൂണ്ടിക്കാണിക്കാന്‍ ഈ അവസരം (കാലിക്കട്ടറുടെ ചെലവില്‍‌ ) ഉപയോഗിക്കട്ടെ.!

  ReplyDelete
 13. I guess T D Ramakrishnan wrote this novel in the hangover of reading some Umberto Eco novel, probably' Foucault's Pendulum.

  Salu Thomas John

  ReplyDelete
 14. ഇട്ടിക്കോരയെപ്പറ്റി നല്ല അഭിപ്രായം കേട്ടുവായിച്ചു തുടങ്ങിയ ഞാന്‍ അവസാപേജെത്തിയപ്പോളേയേക്കും രാമകൃഷ്ണന്റെ പുളുവടി കേട്ട് മടുത്തുപോയി. ഇട്ടിക്കാരയാണെങ്കില്‍ തലയിടാത്തകാര്യങ്ങളൊന്നുമില്ല.
  പശുവിനെ പറ്റി എഴുതാന്‍ പറഞ്ഞിട്ട് പശുവിനെകെട്ടിയ തെങ്ങിനെപറ്റി പറഞ്ഞതുപോലെയാണി നോവല്‍
  ഡാവിഞ്ചി കോഡു വായിച്ചാല്‍ ഇത്ര ബോറടിക്കില്ല.

  ReplyDelete
 15. വിദേശ നോവലുകളുടെ സ്വാധീനമുണ്ടെന്ന് പറയുന്നതിന്റെ വാസ്തവം എനിക്കറിയില്ല.ഒരു നാലഞ്ചു നോവലുകളുടെ പേര് ഗൂഗിള്‍ ബസ്സില്‍ ഒരു സുഹൃത്ത് എഴുതി.ഇതെല്ലാത്തിന്റെയ്യും സ്വാധീനമോ മിക്സോ ആണെന്ന മട്ടില്‍.വിക്കിയില്‍ നിന്ന് വിവരങ്ങള്‍ ഉപയോഗിച്ചുവെന്നത് നോവലിന്റെ ഒരു കുറവായിക്കാണാനാവില്ല.വിക്കിപ്പീഡിയ എന്തായാലും ഇട്ടിക്കോര എന്ന നോവല്‍ ആവുന്നില്ലല്ലോ.നോവലിലെ തെറ്റുകളൊക്കെ ചൂണ്ടിക്കാണിക്കുന്നത് നല്ലതു തന്നെ.തെറ്റുകള്‍ വരരുതായിരുന്നു.പക്ഷേ അക്കാരണത്താല്‍ ഈ നോവല്‍ ഒന്നിനും കൊള്ളാത്ത ഒന്നാണെന്ന് വരുത്തിതീര്‍ക്കുന്നത് എന്തോ മാനസികരോഗമാണെന്നേ കരുതാനാവൂ.

  ReplyDelete
 16. I wanted an example here for the idiotic fan frenzy around this novel and the fan obliged as you can see above.

  ReplyDelete
 17. ഇട്ടിക്കോരയെ എന്തു കൊണ്ട് അപലപിക്കുന്നു എന്ന് മനസിലാകുന്നില്ല. മലയാളിയുടെ സ്ഥിരം ശൈലിയാണല്ലോ വേറൊരാളെ അംഗീകരിക്കില്ലാ എന്നത്. അടുത്ത കാലത്തിറങ്ങിയ മെച്ചപ്പെട്ട ഒരു നോവലാണത്. അതിനുള്ളിൽ ജാഡകൾ കുറവാണു. ഒരു ‘കഥ പറയുന്നത്‘ നോവലിൽ കേൾക്കാൻ കഴിയും. മലയാളത്തിൽ പൊതുവെ അർത്ഥശൂന്യമായ ജാഡകളാണു കഥയെന്ന പേരിൽ അച്ചടിച്ച് വരുന്നത്. ഇപ്പോഴും ഒരു കഥ വായിക്കണമെങ്കിൽ മുകുന്ദനേയും സേതുവിനേയുമൊക്കെ തേടിപ്പോകണം. ആധുനിക കഥയെഴുത്തുകാരുടെ ശൈലി ടിഡി സ്വീകരിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ കൂട്ടത്തിൽ പെടാത്തവനാക്കുന്നത്. അതിൽ കാര്യമൊന്നുമില്ല. രണ്ടു വർഷമായി ഇത് ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. അതു മതി അതിന്റെ സ്വാധീനം വ്യക്തമാകാൻ. മറ്റ് ഇന്ത്യൻ ഭാഷകളിൽ പൊള്ളുന്ന കഥകൾ ഇറങ്ങുമ്പോൾ മലയാളത്തിൽ ചവറാണു അച്ചടിക്കുന്നത്. കഥയെഴുതുന്നവർ മലയാളത്തിൽ ഇല്ലാഞ്ഞിട്ടല്ല. കഥാ പ്രസിദ്ധീകരണം പക്ഷെ ഒരു കോക്കസിന്റെ കയ്യിലാണു. മുൻപ് കോളേജ് അദ്ധ്യാപകരായിരുന്നു കഥയെഴുത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചിരുന്നെങ്കിൽ ഇന്ന് അവരേക്കാൾ കേമന്മാരായ പശുക്കൾ(പത്ര ശുംഭന്മാർ) ആണു അത് ചെയ്യുന്നത്. ‘ക’ എന്ന പശു ‘ഖ’ എന്ന പത്രത്തിൽ/വാരികയിൽ മേയുന്നവനാണെങ്കിൽ അവന്റെ കടിതം ‘ച’ എന്ന പത്രത്തിന്റെ ‘പ’ എന്ന മാസികയിൽ അടിക്കും. ഇതിനു പകരം ‘പ’യിലെ ‘സ’യുടെ കടിതം ‘ഖ’ ആനുകാലികത്തിൽ അടിച്ചു കൊടുക്കും. മറ്റു ചില ശുംഭന്മാർക്കാണെങ്കിൽ ‘ആർത്തവമണ‘മാണു പഥ്യം. അതുണ്ടാവാൻ കഥയെഴുതി സ്ത്രീ നാമം വച്ചയച്ചാൽ മതി. അവന്റെ ഉള്ളിൽ അത് ഉണർന്നു കൊള്ളും. ഇതൊക്കെയാണു മലയാള കഥാസാഹിത്യത്തിന്റെ ഇന്നത്തെ രീതി. അതിനിടയിൽ വായിക്കപ്പെടുന്ന ഒരു സാധനം കണ്ടാൽ അസൂയ ഇഅളകും. ആ കുശുമ്പേയുള്ളു ഇട്ടിക്കൊരക്കെതിരേയുള്ള പ്രകടനങ്ങൾ. കഥ വായിച്ച് മടക്കി വച്ചിട്ട് കാലത്തെ അതിജീവിക്കുമോ എന്ന് നോക്ക്. അല്ലാതെ കഥയെക്കാൾ നീളത്തിൽ വാചകമടി നടത്താതെ. ഇട്ടിക്കോരയുടെ ഏക ദൌർബ്ബല്യം അതിന്റെ ആമുഖമാണു. ഇത്തരം വാചാടോപങ്ങൾക്ക് ഇടനൽകിയത് അതിൽ നിന്നുള്ള സൂചനകളാണു.

  ReplyDelete
 18. വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. ചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി. പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല. നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!! 

  ReplyDelete