ആരാണത്? ഒരു മഹാപ്രഭാഷകനാണ്. നൈഷ്ഠികബ്രഹ്മചാരിയാണ്. നാല്പതു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടത്രെ. ഇപ്പോള്‍ സിനിമാ നടന്മാര്ക്കു പിന്നാലെയാണ്. അവരൊക്കെ വിഗ്ഗും ധരിച്ചു കട്ടി മേക്കപ്പുമിട്ടു നടക്കുന്ന വങ്കന്മാര്. അവരുടെ തനിനിറം കണ്ടാല്‍ മധുരപ്പതിനേഴുകാരികള്‍ ബോധംകെട്ടു വീഴും. നോക്ക് എന്നെ. എന്റെ മുടി എന്റെ സ്വന്തം മുടി. സുന്ദരനല്ലേ ഞാന്‍, മോഹന്‍ലാലിനെക്കാള്‍?
കേരളത്തിന്റെ തനതുകലാരൂപമായ മിമിക്രിയിലെ വിഷയമായിരുന്നു അഴീക്കോട്. ഇപ്പോള്‍ ഈ കലാരൂപം അതിന്റെ വിഷയത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ജീവിക്കുന്ന കലാരൂപമായി മാറുന്ന അഴീക്കോട്!
വിവേകശാലിയായ വാര്‍ദ്ധക്യത്തോട് കേരളത്തിലെ പൊതുമണ്ഡലത്തിന് വിശേഷിച്ചു താത്പര്യമൊന്നുമില്ല. കടല്ക്കിഴവന്മാരെ ചുമലിലേറ്റി നടക്കുകയാണ് നമ്മുടെ സമൂഹം.
പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി
13 years ago