കാലിക്കോസെന്‍ട്രിക് Calicocentric dusty room

25/04/2010

മണ്ണാത്തിപ്പുള്ള്



വീഡിയോ ഏതു നാട്ടിലെയാണെന്നറിയില്ല. മണ്ണാത്തിപ്പുള്ള് അഥവാ കുണ്ടികുലുക്കിപ്പക്ഷിയാണിത്. Oriental Magpie Robin 

 
നമ്മുടെ നാട്ടില്‍ ഈ ദിവസങ്ങളില്‍ (ഏപ്രില്‍ മാസത്തില്‍) ഈ പക്ഷി ഇങ്ങനെതന്നെയാണ് പാടുന്നത്. ഇവനോളം പോന്ന ഒരു പാട്ടുകാരന്‍ കേരളത്തിലില്ല. ആ കവിത്രയവും ഈ കവിത്രയവും കാവ്യം ഗണിച്ചിരുന്ന കാലത്ത് ഈ പാട്ടുകാരന്‍ കേരളത്തിലുണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടാവനാണു സാദ്ധ്യത. കര്‍ണ്ണകഠോരമായി കൂവുന്ന കുയിലാണത്രെ കവികളുടെ  song bird.  മാവ് തളിര്‍ക്കുന്ന കാലത്ത് ഈ നീചന്‍ ഉറക്കം കെടുത്തുന്നതുപോലെ ദുഷ്ടത വേറൊരു പക്ഷിയും ചെയ്യില്ല. കോഴിക്കോട്ടൊക്കെയുള്ള മീന്‍മാപ്ലമാര്‍ കുയിലില്‍നിന്നായിരിക്കണം കൂക്ക് പഠിച്ചത്. വേറെയേതോ നാട്ടിലെ കുയിലിന് കുറച്ചു ഭേദമായ ഒച്ചയുണ്ട്. ഈ വീഡിയോ കണ്ടുനോക്കുക. ബംഗ്ലാദേശിനു പ്രിയപ്പെട്ട പക്ഷിയാണ് ഇവനെന്നു പീഡിയ ലേഖനം പറയുന്നു. ഒരു കാളരാത്രിയെത്തുടര്‍ന്നുണ്ടായ സ്വപ്നാടനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇവന്റെ പാട്ട് എന്നെ ഉലച്ചത്. ഏപ്രിലിന്റെ പല ക്രൌര്യങ്ങളിലൊന്നാണ് ഭ്രാന്തമായ പ്രണയത്തിന്റെ ഈ ഘോഷവും.

ഞൊണ്ടിക്കാലന്‍ പൈങ്കിളി കരയുന്നു, 'ഉണ്യമ്പ്‌രാനും പോവ്വാ'

6 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. ഇത്രയും കാലം ഇ. എം. എസ്സിനെ വശം കെടുത്തി. ഇനി കുയിലിന്റെയും അതിനെ പുകഴ്ത്തിയ കവികളുടെയും കഷ്ടകാലം:) കുയില്‍ ഒരു overrated ഗായകന്‍ ആണെന്ന് സമ്മതിക്കുന്നു.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. outstanding. extra ordinary brain work.

    ReplyDelete