കാലിക്കോസെന്‍ട്രിക് Calicocentric dusty room

28/04/2010

ഒരു ജോര്‍ജിയന്‍ ഹ്രസ്വചിത്രവും അസ്നവൂറിന്റെ ഒരു പാട്ടും

അന്വേഷിച്ചലഞ്ഞ് ഒടുക്കം കണ്ടുപിടിക്കുമ്പോഴുള്ള സന്തോഷമാണ് ഈ വീഡിയോ പോസ്റ്റ്.
മിഹായില്‍ കോബാഹിഡ്സ് എന്നു പേരുള്ള ജോര്‍ജിയക്കാരന്‍ സംവിധായകന്റെ 1964 ലെ ഹ്രസ്വചിത്രമായ Wedding ലെ ഒരു പാട്ടു തിരയാന്‍ തുടങ്ങിയിട്ട് കുറെ കൊല്ലങ്ങളായി. കേള്‍ക്കാനിമ്പമുള്ള ഒരു പാട്ട്. നാഷനല്‍ ഫില്മ് ആര്‍ക്കൈവ് ഡയറക്റ്ററായിരുന്ന പി കെ നായരുടെ ഒരു വി എച്ച് എസ് കോപ്പിയുടെ കോപ്പികള്‍ പലവഴിക്കും നീങ്ങി film society സര്‍ക്കിളുകളില്‍ പ്രചരിച്ചിരുന്നതില്‍നിന്നാണ് wedding കണ്ടത്, കുറെ കൊല്ലം മുന്‍പ്.  ഒടുക്കം തിരച്ചില്‍ ഈ രാത്രി അവസാനിച്ചു. ഷാര്‍ല്‍ അസ്നവൂറിന്റെ  Les deux guitares (Two Guitars) ആണ് ആ പാട്ട് എന്ന് ഇന്നറിഞ്ഞു. ഈ അറിവിന് വിക്കിപീഡിയയോടും കടപ്പാടുണ്ട്. പാട്ടിന്റെ Youtube ലിങ്ക് താഴെക്കൊടുക്കുന്നു.





ലിറിക്സും ഇംഗ്ലീഷ് മൊഴിമാറ്റവും ഇവിടെ കാണാം. പാട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെയുണ്ട്.



കോബാഹിഡ്സിന്റെ ചിത്രം രണ്ടു ഖണ്ഡങ്ങളായാണ് Youtube ല്‍ കാണുന്നത്. രണ്ടാമത്തെ ഖണ്ഡത്തിലാണ് പാട്ടുള്ളത്. വീഡിയോ താഴെ എംബെഡ് ചെയ്തിരിക്കുന്നു.








3 comments:

  1. yesterday myself with unnitthaan tried our best to get a copy of "jawani kee kahaani"
    Can you please share wid us ?

    ReplyDelete
  2. ടെക്സാസിലിരിക്കുന്ന, മേലെ കമന്റെഴുതിയ ഈ മനോരോഗി ഏത്?
    VISITOR ANALYSIS
    Referrer http://www.chintha.com/malayalam/blogroll.php
    Host Name adsl-99-163-87-49.dsl.hstntx.sbcglobal.net
    IP Address 99.163.87.49 [Label IP Address]
    Country United States
    Region Texas
    City Houston
    ISP Sbc Internet Services
    Returning Visits 25
    Visit Length 20 hours 18 mins 46 secs
    VISITOR SYSTEM SPECS
    Browser IE 7.0
    Operating System WinXP
    Resolution 1280x1024
    Javascript Enabled

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete