കാലിക്കോസെന്‍ട്രിക് Calicocentric dusty room
Showing posts with label സൈബര്‍ക്രൈം. Show all posts
Showing posts with label സൈബര്‍ക്രൈം. Show all posts

11/04/2010

പിണറായി ഭക്തന്റെ സൈബര്‍ക്രൈം

ഇതു ഫലിതമാണ്, ഗൌരവത്തിലെടുക്കരുത്. പക്ഷേ ഏതു വിഡ്ഢികളെ ഉദ്ദേശിച്ചാണോ ഇതെഴുതുന്നത് അവര്‍ ഇത് വളരെ ഗൌരവത്തിലെടുക്കും എന്നറിയാം. അങ്ങനെയാണു വേണ്ടതും.
"Letters to the editor Mathrubhumi"  എന്നൊരു സ്ട്രിങ് ഞാന്‍ ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുന്നു. കിട്ടിയ റിസല്‍റ്റിന്റെ ആദ്യപേജ് ഇതാ:



Mathrubhumi എന്നു പേജിന്റെ പേരും അതില്‍ "Letters to the editor" എന്ന സ്ട്രിങ് ഉള്ളതും കണ്ട് ഞാന്‍ ആ പേജിലേക്കു പോവുന്നു. കാണുന്നത് ഒരു മാതൃഭൂമി പേജ്.
ആ പേജ് വളരെ വലുതാകയാല്‍ അതിന്റെ മേലും കീഴും മാത്രം സ്ക്രീന്‍ഷോട് എടുത്തുകൊടുക്കുന്നു.
 ഈ പേജില്‍ ഇ മെയില്‍ വിലാസമുണ്ടോ മാതൃഭൂമിയിലേക്കു കത്തെഴുതാനുള്ള വല്ല ഫോമിന്റെയും ലിങ്കുണ്ടോ എന്നൊക്കെ താഴോട്ടും മേലോട്ടും വലിച്ചു കുറെനേരം നോക്കിക്കഴിഞ്ഞപ്പോഴാണ് ഇതു കണ്ണില്‍പ്പെട്ടത്.
 അപ്പോഴാണ് പേജിന്റെ Url അഡ്രെസ് ബാറില്‍ നോക്കുന്നത്.
http://vijipinarayi.info/html/works/political/LtrToMBD_3.htm


വിജി പിണറായിയുടെ പേജാണിത്! പരമപിണറായിഭക്തന്‍. പിണറായിയുടെ വീടിനെപ്പറ്റി വ്യാജചിത്രവുമായി ഇമെയില്‍ പ്രചിരിച്ചപ്പോള്‍ പിണറായിയെ സംരക്ഷിക്കാന്‍ മുന്‍പില്‍നിന്നു പടനയിച്ചയാള്‍. ഇതാ ഇന്ന് എന്റെ ബ്ലോഗില്‍വന്ന് എട്ടാം പ്രതിയെ പിടികൂടിയതിനെ ന്യായീകരിക്കാന്‍ വാചകമടിച്ചിരിക്കുന്നു.  കുട്ടപ്പനാണ്. ഇവിടെ പടവുമുണ്ട്.
ഇത്രയുമൊക്കെ ഫലിതം. ബാക്കി വേണമെങ്കില്‍ ഫലിതമല്ലാതെയുമാവാം, നാട്ടില്‍ നടപ്പുള്ളതും സി പി എം നേതാക്കള്‍ക്കു വളരെ പ്രിയപ്പെട്ടതുമായ നിയമം വെച്ചു നോക്കിയാല്‍. 
ആ നിയമം എന്താണെന്നു നോക്കാം.
ഐറ്റി ആക്റ്റ്  2000 (2008 ഭേദഗതിയും) സെക്ഷന്‍ 65 ഇപ്രകാരം:
  • Tampering with Computer Source Documents
  • Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both.
  • Explanation -
  • For the purposes of this section, "Computer Source Code" means the listing of programmes, Computer Commands, Design and layout and programme analysis of computer resource in any form. 
ഇവിടെ കാണാം. 
നമ്മുടെ നിയമ പ്രകാരം മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം "Computer Source Code" ആണ്. ഇതൊക്കെ പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്ത പിണറായി ഭക്തന്‍ മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ നിയമത്തിന്റെ ഒമ്പതാം അദ്ധ്യായത്തില്‍ സെക്ഷന്‍ 43 നു കീഴിലെ വിവിധ ക്ലോസുകളും ഇയ്യാള്‍ക്കു ബാധകമാണ്.
ഉദാഹരണത്തിന്:
(F) Denies or causes the denial of access to any person authorised to access any computer, computer system or computer network by any means.
ചുരുക്കത്തില്‍ വിമാനത്താവളത്തിലൊക്കെ look out നോട്ടീസ് പതിക്കാനും വേണമെങ്കില്‍ ഇന്റെര്‍പോളിന്റെ സഹായം തേടാനുമൊക്കെ കോളുള്ള കുറ്റകൃത്യം. നോക്കണേ, ഒരു മെയില്‍ ഒരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുക മാത്രമാണ്, പിണറായി വീടിന്റെ ചിത്രം അടങ്ങുന്ന ഇമെയില്‍ കേസിലെ എട്ടാം പ്രതി ചെയ്ത അതിഭീകരമായ കുറ്റകൃത്യം! അതിനെക്കുറിച്ച് ഒരു സി പി എമ്മുകാരനായ ബ്ലോഗെര്‍ ചങ്ങാതി പറയുന്നത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നാണ്. ഈ സി പി എം ബ്ലോഗെറും വെള്ളം കുടിച്ചോട്ടെ, ചങ്ങാതീ?
(സി പി എമ്മുകാരെപ്പോലെ ഊര്‍ജ്ജിതമായി ഈ കരിനിയമം എടുത്തു പ്രയോഗിക്കുന്നവര്‍ ശിവസേനയും ഗുജറാത്തിലെ മോഡിയും ആണെന്നു തോന്നുന്നു. ഇത് ഇപ്പോഴാണ് കണ്ടത്.)

post script
വിജിപിണറായിയുടെ വ്യാജമാതൃഭൂമി പേജിന്റെ ലിങ്ക് ഇവിടെ,  അതിന്റെ വെബ് സൈറ്റ് ആര്‍ക്കൈവ് ലിങ്ക് ഇവിടെ.