കാലിക്കോസെന്‍ട്രിക് Calicocentric dusty room

01/03/2010

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മണ്ടന്മാര്‍

മാര്‍ക്സിസ്റ്റു പാര്‍ട്ടി എതിര്‍വാക്കില്ലാതെ ഭരിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി കേമ്പസില്‍ EMS CHAIR FOR MARXIAN STUDIES AND RESEARCH എന്നൊരു സ്ഥാപനമുണ്ട്. യൂനിവേഴ്സിറ്റി കേമ്പസില്‍ കുറെ സ്ഥലം സംഘടിപ്പിച്ച് കെട്ടിടങ്ങള്‍ മുറയ്ക്കുകെട്ടിപ്പൊക്കി സ്ഥാപനം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്രാപിക്കുന്നുണ്ട്.  അവിടെ നടക്കുന്ന ഗവേഷണം എന്താണെന്ന് എനിക്കറിയില്ല. നാലുകാശുണ്ടാക്കാനുള്ള കച്ചവടമൊക്കെ അവിടെ നടക്കുന്നുണ്ടെന്നറിയാം. കംപ്യൂട്ടര്‍ ഗ്രാഫിക്സും ഏനിമേഷനും ഒക്കെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ടവിടെ. കംപ്യൂട്ടറുകളെപ്പറ്റി എണ്‍പതുകളുടെ മദ്ധ്യത്തില്‍ ഇ എം എസ് പറഞ്ഞ സംഗതികളൊക്കെ സമ്പൂര്‍ണ്ണകൃതികളുടെ സഞ്ചികകളില്‍ കണ്ടാല്‍ ഇ എം എസ് കൃതിയാണെന്നൊന്നും നോക്കാതെ ഈ ഗവേഷകന്മാര്‍ കത്തിച്ചുകളയാന്‍ സാധ്യതയുണ്ട്.  ഫ്രെഡെറിഹ് ഏംഗല്‍സിന്റെ Dialectics of Nature എന്ന കൃതിയൊക്കെ അവര്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഇവിടെ കാണുന്നത്. അതൊന്നു കാണാന്‍ പലയിടത്തും നോക്കിയെങ്കിലും കിട്ടിയില്ല. കാമ്പസില്‍ മാത്രമല്ല യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിലും ഇവര്‍ക്കു ചില്ലറ സ്ഥലം പതിച്ചുനല്കിയിട്ടുണ്ട്. ആ ചില്ലറ സ്ഥലത്ത് അവര്‍ ഒപ്പിച്ചുവെയ്ക്കാവുന്നിടത്തോളം തമാശ ഒപ്പിച്ചുവെച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.  ഇവിടെ കാണുന്നതാണ് താഴെ പകര്‍ത്തിവെച്ചിട്ടുള്ളത്.

E.M.S. Namboodiripad

E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism. He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party. From 1950 onwards he became a polit bureau member of the communist party He became the first elected Chief Minister of the Community party in 1957. Until his demise on 19th March 1998 he was an ardent follower of Marxism-Leninism . In addition to his political activities his intellectual contributions played a very important role in determining the cultural scenario of Kerala. His first masterpiece Keralam- Malayalikalude Mathrubhumi, was a cultural critique and paved the way for further investigations in Kerala culture and history. His works on Indian Freedom Struggle, literary criticism and many other important essays are worth studying. Actually he introduced a new experiment with Marxism by formulating the concept of coalition ministry. He was the protagonist behind the Peoples planning campaign (Janakeeya Asutranam) implemented by left democratic front in Kerala.
ഇതെഴുതിയത് ഏതോ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവിയാവണം. cultural critique എന്നൊക്കെ പറഞ്ഞതു കണ്ടില്ലേ. പക്ഷേ കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവികള്‍ക്കു സ്വാഭാവികമായ നിരക്ഷരത ഇതിലും പ്രകടമാണ്. His works on Indian Freedom Struggle, literary criticism and many other important essays are worth studying. സ്വാതന്ത്ര്യ സമരം സാഹിത്യവിമര്‍ശനം മറ്റു പ്രധാന പ്രബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കാന്‍ കൊള്ളാമെന്ന്. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് എന്നോടു ചോദിക്കരുത്. തത്ത്വചിന്തകനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായ സഖാവ് പി കെ പോക്കറിന്റെ ഒരു നിരക്ഷരകൃതിയെപ്പറ്റി ഞാന്‍ മാസങ്ങള്‍ക്കു മുമ്പെഴുതിയ ഒരു പോസ്റ്റ് ഇവിടെക്കാണാം.
പി കെ പോക്കര്‍ ഡോട് കോം
പോക്കര്‍ സഖാവും ഈ ചെയറും തമ്മില്‍ ചില്ലറ ബന്ധങ്ങളൊക്കെയുണ്ട്. ഈ ചെയര്‍ പ്രസിദ്ധീകരിക്കുന്ന മാര്‍ക്സിസ്റ്റ് ദര്‍ശനം എന്ന കൃതിയുടെ ഓണററി എഡിറ്ററാണത്രെ പോക്കര്‍ സഖാവ്. പിന്നെ ചെയറിന്റെ ഗവേണിങ് ബോഡി അംഗവും. മുകളിലെ കുറിപ്പില്‍ പോക്കറുടെ ഭാഷയുടെ ഒരു തിളക്കം കാണുന്നുണ്ട്.
തമാശ കാണാം ഇനി. ആകെ അഞ്ചാറു വാക്യമാണുള്ളത്. അതില്‍ എത്രത്തോളം മണ്ടത്തരം കുത്തിനിറയ്ക്കാമോ അത്രത്തോളം നിറച്ചിട്ടുണ്ട്.
E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism.
സമുദായ പരിഷ്കരണത്തിലൂടെയാണ് താന്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്തേക്കു വരുന്നതെന്ന് നമ്പൂതിരിപ്പാട് ആത്മകഥയിലൂടെയും മറ്റനേകം രചനകളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. പത്താം വയസ്സില്‍ അതു തുടങ്ങിയതിനെപ്പറ്റി ഇ എം എസ് പറയുന്ന ഉദ്ധരണി
കുഞ്ചു പതിന്നാലാം വയസ്സില്‍, ഇ എം എസ്സിന്റെ വിപ്ലവ അരങ്ങേറ്റം
എന്ന പോസ്റ്റിന്റെ അവസാനം കാണാം. പിന്നെയും ഒരു പത്തു വര്‍ഷം കഴിഞ്ഞാവണം സ്വാതന്ത്ര്യ സമരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഇദ്ദേഹം പങ്കാളിയാവുന്നത്.  ചുരുക്കത്തില്‍ ആദ്യ വാക്യം തന്നെ പച്ചവിവരക്കേടാണ്. ഇനി രണ്ടാമത്തേതോ?
He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party.
1934 മുതല്‍ 1938വരെ നാലുകൊല്ലക്കാലം ഇ എം എസ് K P C C സെക്രട്ടറിയായിരുന്നെന്ന്.  ഇ എം എസ് തന്റെ ആത്മകഥയില്‍ പറയുന്ന പ്രകാരം 1934 ഒക്റ്റോബറില്‍ ഇടതുപക്ഷ K P C C നിലവില്‍ വന്നു. 1935 മെയ് മാസം ഇല്ലാതാവുകയും ചെയ്തു. ആ കെ പി സി സിയുടെ സെക്രട്ടറിയായിരുന്നു നമ്പൂതിരിപ്പാട്.  "ഏതാനും മാസം മാത്രം നിലനിന്ന ഇടതുപക്ഷ K P C C" യെപ്പറ്റി നമ്പൂതിരിപ്പാട് ആത്മകഥയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്.
"വീണ്ടും കെ പി സി സിയില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടുകയും പ്രഭാതം വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ കഴിയുന്നതിനുമുമ്പായി സംഭവബഹുലമായ മൂന്ന് കൊല്ലത്തോളം കടന്നുപോയി"  എന്നും ഇ എം എസ് പറയുന്നുണ്ട്. അതായത് പിന്നീട് കെ പി സി സി ഇടതുപക്ഷക്കാരുടെ കയ്യിലേക്കു വരുന്നത് 1938-ല്‍ മാത്രമാണ്.  1938ല്‍ ഇടതുപക്ഷ കെ പി സി സി ഉണ്ടാവുകയും ഇ എം എസ് സെക്രട്ടറിയാവുകയും ചെയ്തു. 1934 നും 1938 നും ഇടയ്ക്ക് ഒരു വര്‍ഷവും ഏതാനും മാസവും അങ്ങനെ നമ്പൂതിരിപ്പാട് കെ പി സി സി സെക്രട്ടറിയായിരുന്നു. നാലുവര്‍ഷം എന്നു കൂട്ടിപ്പറഞ്ഞത് ഇടതുപക്ഷത്തെയും ഇ എം എസ്സിനെയും മഹത്വവത്കരിക്കാനാണെന്നൊന്നും ഞാന്‍ ആക്ഷേപിക്കുന്നില്ല. വിവരമില്ലായ്മ, അത്രതന്നെ. അതാണല്ലോ ഇവരുടെ മുഖമുദ്ര. പിന്നെ നാലുവര്‍ഷം സെക്രട്ടറിയായി പിന്നീട് സോഷ്യിലിസ്റ്റ് കോണ്‍ഗ്രസ്സിലേക്കു പോയി എന്നതും പരമവങ്കത്തരമാണ്. 1934ല്‍  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി നമ്പൂതിരിപ്പാട്.  1939-ല്‍   സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് കേരള ഘടകം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നതുവരെ അദ്ദേഹം അതിന്റെ നേതാവുമായിരുന്നു. കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍‌ ഒരേ കാലത്തു തന്നെയായിരുന്നു അദ്ദേഹം കൊണ്ടുനടന്നത്.
മൂന്നാമത്തെ വാക്യവും തഥൈവ:
From 1950 onwards he became a polit bureau member of the communist party
ഇതൊരു നിരക്ഷരവാക്യമാണെന്ന് പറഞ്ഞാല്‍  യൂനിവേഴ്സ്റ്റിയിലെ മാര്‍ക്സിസ്റ്റു മണ്ടന്മാര്‍ക്ക് മനസ്സിലാവാനിടയില്ല. 1950 മുതല്‍ക്കിങ്ങോട്ട് അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗമായി എന്നൊന്നും അത്യാവശ്യം എഴുത്ത് അറിയുന്നവര്‍ എഴുതില്ല.
അതിനടുത്ത വാക്യമോ?
He became the first elected Chief Minister of the Community party in 1957.
കമ്യൂണിറ്റി പാര്‍ട്ടി എവിടെയോ വന്ന ഒരു typo ആണെന്നെങ്കിലും കരുതാം. വിവരദോഷികള്‍ക്കെന്തു  പ്രൂഫ്റീഡിങ്. എതിരാളികളെ അപമാനിക്കാന്‍ ഏറ്റവും നീചമായ പദപ്രയോഗങ്ങള്‍ നടത്തുന്നതിലെ വൈദഗ്ധ്യമാണ് ഇവര്‍ക്കാകെ എഴുത്ത് എന്നത്. ആകെപ്പരിചയമുള്ള ഗവേഷണം അപവാദവ്യവസായവും. ഉദ്ദേശിച്ചത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നായിരിക്കണം. പറഞ്ഞതിന്റെ ധ്വനി പക്ഷേ അതൊന്നുമല്ല.
കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഇ എം എസിന്റെ പേരില്‍ സ്ഥാപിച്ച പഠന ഗവേഷണകേന്ദ്രക്കാര്‍ക്ക്  വെറും നാലുവാക്യം ഇ എം എസ്സിനെക്കുറിച്ചെഴുതാന്‍ അറിയില്ല. വല്ലാത്ത ദുര്യോഗം തന്നെ. ഇവര്‍ കേമ്പസില്‍ ഇ എം എസ്സിനു സ്മാരകം പണിയാന്‍ പോവുകയാണത്രെ.

4 comments:

  1. ഹഹഹ...
    ചൂടു പട്ടിയെ തിന്നുന്ന കാലത്ത് ഇതൊക്കെ ഒരു വിഷയമാണോ...

    ReplyDelete
  2. അറുപതിലേറെ പട്ടികളെയാണ് ഒരു പാവം അമേരിക്കക്കാരനെക്കൊണ്ട് ദേശാഭിമാനി സഖാക്കള്‍ തീറ്റിച്ചത്!!! അതുവച്ച് നോക്കുന്പോള്‍ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഇ. എം ന്‍റെ ശിഷ്യരാവാനാവുമോ?

    ReplyDelete
  3. ഇതും ദേശാഭിമാനിപ്പട്ടിയും തമ്മിലെന്തു ബന്ധം. ഏതേ സബ്ബന്റെ അര്‍ദ്ധസുഷുപ്തിയിലെ കൈക്കുറ്റപ്പാടും ഇ എം എസ് ഗവേഷണകേന്ദ്രത്തിലെ പ്രൊഫസറന്‍ ഇ എം എസ്സിനെക്കുറിച്ചെഴുതിയ നാലുവാക്യത്തിലെ പരട്ടവിവരക്കേടുകളും തമ്മില്‍ താരതമ്യം ചെയ്യാനേ പാടില്ല. നാണവും മാനവുമില്ലാതെ നുണപറയുന്ന ഒരു പത്രത്തെ കളിയാക്കാന്‍ കിട്ടിയ അവസരത്തെ നമ്മള്‍ കളയില്ല. അതില്‍ ചിരിക്കാനുള്ള വക ഏറെയുള്ളപ്പോള്‍ പ്രത്യേകിച്ചും. ഇവിടെ സ്ഥിതി അതല്ല. ചിരിയുടെ ശത്രുക്കളായ ഈ പരമവങ്കന്മാര്‍ ഈ വിവരക്കേടുകള്‍ എഴുതിവെയ്ക്കുകയല്ലാതെ ചൂണ്ടിക്കാണിച്ചാല്‍പ്പോലും തിരുത്താനിടയില്ല. നാണംകെടുത്തുക എന്നതേ അവരുടെയടുത്തു വഴിയുള്ളൂ. അപ്പോഴും അതുണ്ടെങ്കിലല്ലേ കെടുള്ളൂ എന്ന പ്രശ്നം ശേഷിക്കുകയും ചെയ്യും.

    ReplyDelete
  4. Dear Com.,Greetings. We, the Editorial Board with Research Students of Marx-200 Library & Research Centre visited the Historic EMS Chair for Marxian Studies & Research, Thenhipalam, Kerala 673635. Comradely Yours, Librarian Esakki,M.A., Editorial Board, Marx-200 Library & Research Centre, Historic Old Port,Beach Road, Opp.Customs-1901, Tuticorin 628 001,Tamilnadu

    ReplyDelete