വഴിയോരത്തെ മാവിന്‍കൊമ്പുകളിലും ആലിന്‍ചില്ലകളിലും പതിവിലേറെ കാക്കക്കൂട്ടങ്ങള്‍. അവ തലതിരിച്ചു നോക്കുന്നു. 'എവിടേക്കാ?' എന്ന മട്ടില്‍.മേലെക്കാണുന്ന പച്ചപൈങ്കിളിക്കഥ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ എം എസ് എന്ന പുസ്തകത്തില്‍നിന്നാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പരിഹാസ്യമായ ഒരു നാടകത്തിന്, ഇ എം എസിന്റെ ജയിലുകേറല്‍ എന്ന ഹിരണ്യഗര്‍ഭത്തിന് ദുരന്തഗുരുത്വം ലഭിക്കാന്‍ ഒരു narrative കോപ്രാട്ടികാട്ടുകയാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.
മുത്തശ്ശി അമ്മ ഓര്‍മ്മിപ്പിക്കുന്ന മരണപ്പെട്ടവര്‍ക്കൊക്കെ പിണ്ഡംവച്ച് ബലിക്കാക്കകളെ കാത്തിരുന്ന ദിവസങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.
ഒരു പൊന്തക്കാലന്‍പക്ഷി ചിലച്ചുകൊണ്ടു പറന്നുയര്‍ന്ന് ആകാശത്തില്‍ വട്ടമിട്ടു.'ഉണ്യമ്പ്‌രാനും പോവ്വാ...ഉണ്യമ്പ്‌രാനും പോവ്വാ...' അതു ചിലച്ച് കരയുന്നതിന്റെ ശബ്ദം അങ്ങനെയാണ് ചെവിയില്‍ മുഴങ്ങിയത്.അരിവാളുമായി ഇറങ്ങിയ ചെറുമികള്‍ വഴിയില്‍നിന്ന് തീണ്ടാപ്പാടിലേക്ക് ഓടിമാറി.
ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, ഏലംകുളം ഗ്രാമമാകെ കേള്‍ക്കുംവിധം; 'കൂട്ടരെ ഞാന്‍ പോകുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ചേരാന്‍. അതുവഴി ജെയിലില്‍ പോയെന്നും വരും.'
ഈ പുസ്തകം ഇ എം എസ്സിനെക്കുറിച്ചറിയാന്‍ നല്ലൊരു സഹായിയാണ്. അറിയപ്പെടാത്ത ഇ എം എസിനെ അപ്പുക്കുട്ടന്‍ കാട്ടിത്തരുന്നു (തുറന്നുകാട്ടിത്തരുന്നു). പറയാനുണ്ട് ഇതിനെപ്പറ്റി.
No comments:
Post a Comment