അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, "ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''
ഇത് ദേശാഭിമാനിയില്‍ വന്നതാണ്. വായിച്ചിട്ട് ഒന്നും തിരിയാത്തതുകൊണ്ടാണ് ഉറവിടം അന്വേഷിച്ചത്. ഇവിടെ കാണാം കാസ്ട്രോയുടെ ലേഖനം ഇംഗ്ലീഷില്‍.
The Insanities of Our Times എന്നതിനാണ് നമ്മുടെ കാലത്തെ തിന്മകള്‍ എന്നെഴുതിവെച്ചിരിക്കുന്നത്.
When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."എന്നത് മൊഴി മാറിയത് ഇങ്ങനെ.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു.''കിട്ടിയ സമ്മാനത്തിന് അര്‍ഹനാവൂ എന്നാണ് മൂര്‍ പറഞ്ഞത്. മൂറിന്റെ സന്ദേശം ഇതാ. ദേശാഭിമാനിക്കാരന്‍ ഈ അര്‍ത്ഥം എവിടെന്നു തപ്പിയെടുത്തു എന്നാവോ. വേണ്ടതു കിട്ടിയതുകൊണ്ട് ബാക്കി വായിച്ചില്ല. എന്തുമാതിരി വിവരദോഷികളാണ് ഈ പത്രത്തിനുവേണ്ടി പേനയുന്തുന്നതെന്റെ ഭഗവാനേ.
ദേശാഭിമാനിയുടെ സ്ക്രീന്‍ഷോട് കൊടുത്തതിനും എനിക്കെതിരെ സൈബെര്‍ക്രൈം സെല്ലില്‍ സി പി എമ്മുകാര്‍ പരാതിയുമായി പോവുമെന്ന് ഉറപ്പ്.
പിന്നീടെഴുതിയ ഈ കമന്റുകൂടി നോക്കുക.





